Breaking NewsFeatured

ഷാര്‍ജ പുസ്തക മേളയില്‍ മലയാളിതാരം ജയസൂര്യ

ഷാര്‍ജ – 41മത് ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ മലയാള സിനിമാ താരം ജയസൂര്യ വ്യാഴം (10 -11- 2022) രാത്രി 8 മണിക്ക് ബാള്‍റൂമില്‍ സിനിമാ പ്രേമികളുമായി സംവദിക്കും. ചുരുങ്ങിയ കാലത്തിനിടയില്‍ മലയാള സിനിമാ മേഖലയില്‍ ശ്രദ്ധിക്കപ്പെട്ട താരമായി മാറിയ ജയസൂര്യ തന്റെ സിനിമാ ജീവിതകാലത്തെക്കുറിച്ച് സംസാരിക്കും. രണ്ട് പതിറ്റാണ്ട് കാലത്തിനിടയില്‍ അഭിനയത്തിന് പുറമെ നിര്‍മ്മാതാവ്, വിതരണം, പിന്നണി ഗായകന്‍ തുടങ്ങിയ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ജയസൂര്യയുടെ വിജയക്കുതിപ്പ് വളരെ വേഗത്തിലായിരുന്നു.

ഇതിനകം നൂറിലധികം സിനിമകളില്‍ അഭിനയിച്ച ജയസൂര്യ ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കി. 2020-ല്‍ പുറത്തിറങ്ങിയ വെള്ളം എന്ന സിനിമ ജയസൂര്യയുടെ സിനിമാ ജീവിതത്തില്‍ വേറിട്ട വേറിട്ട അനുഭവമായി മാറി. മദ്യപാനിയായ ഒരു വ്യക്തിയുടെ യഥാര്‍ത്ഥ ജീവിത കഥയില്‍ നിന്നും രൂപപ്പെടുത്തിയ ഈ സിനിമ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുവെന്ന് മാത്രമല്ല മികച്ച അഭിനയത്തിന് മൂന്നാമത്തെ സംസ്ഥാന അവാര്‍ഡിനും അര്‍ഹനാക്കി. വെള്ളം എന്ന സിനിമയുടെ തിരക്കഥാ പുസ്തകം ഇന്ന് നടക്കുന്ന പരിപാടിയില്‍ ചര്‍ച്ചയാവും.

കേളേജ് പഠനത്തിന് ശേഷം മിമിക്രി വേദിയിലൂടെയാണ് ജയസൂര്യ സിനിമാ മേഖലയില്‍ എത്തിപ്പെടുന്നത്. ഇത്തവണത്തെ ഷാര്‍ജ പുസ്തകമേളയില്‍ അതിഥിയായെത്തുന്ന ഏക മലയാള സിനിമാതാരമാണ് ജയസൂര്യ.

Shares:

Related Posts

Featured

കുവൈത്തിൽ എല്ലാ ഗവർണറേറ്റുകളിലും ശീതകാല വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിച്ചു.

കുവൈത്ത്‌ - കുവൈത്തിൽ സിറ്റിയിലെ എല്ലാ ഗവർണറേറ്റുകളിലും ശീതകാല വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിച്ചതായി കുവൈത്ത്‌ ആരോഗ്യ മന്ത്രാലയത്തിൻറെ ഔദ്യോഗിക വക്താവ് ഡോ. അബ്‍ദുള്ള അൽ സനദ്  അറിയിച്ചു. ക്യാമ്പയിനിൽ സീസണൽ ഇൻഫ്ലുവൻസ വാക്‌സിനേഷനും, ന്യുമോണിയയ്‌ക്കെതിരായ വാക്‌സിനേഷനും ഉൾപ്പെടുന്നതാണ്. ഈ സേവനം ലഭിക്കുന്നതിന്
Breaking News

നി​യ​മ​ലം​ഘ​നം നടത്തിയ 29 ക​മ്പ​നി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച്​ ദുബായ് സാ​മ്പ​ത്തി​ക​കാ​ര്യ മ​ന്ത്രാ​ല​യം

ദുബായ് - സാ​മ്പ​ത്തി​ക നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ച്ച 29 ക​മ്പ​നി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച്​ സാ​മ്പ​ത്തി​ക​കാ​ര്യ മ​ന്ത്രാ​ല​യം. ക​ള്ള​പ്പ​ണ വെ​ളു​പ്പി​ക്ക​ൽ, തീ​വ്ര​വാ​ദ ഫ​ണ്ടി​ങ്​ ത​ട​യ​ൽ നി​യ​മ​ത്തി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നാ​ണ്​ ന​ട​പ​ടി​യെ​ടു​ത്തി​രി​ക്കു​ന്ന​ത്. 2.2 കോ​ടി ദി​ർ​ഹം പി​ഴ​യാ​ണ് മ​ന്ത്രാ​ല​യം ക​മ്പ​നി​ക​ൾ​ക്ക്​ ചു​മ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ സാ​മൂ​ഹി​ക
Breaking News

“എ ഹോം ലാൻഡ്​ ഫോർ ഓൾ” ദുബായ് ക്യാമ്പുമായി ജി.ഡി.ആർ.എഫ്​.എ: എല്ലാവിധ താമസ, വിസ പിഴകൾക്കും പരിഹാരം

ദുബായ് - വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ കാമ്പുമായി ദുബൈ ജനറൽ ഡയറക്​ടറേറ്റ്​ ഓഫ്​ റസിഡൻസി ആൻഡ്​ ഫോറിൻ അഫയേഴ്​സ്​ (ജി.ഡി.ആർ.എഫ്​.എ). ‘എ ഹോം ലാൻഡ്​ ഫോർ ഓൾ’ എന്ന്​ പേരിട്ടിരിക്കുന്ന കാമ്പയിനിൽ റെസിഡന്‍റ്​, ടൂറിസ്റ്റ്​, സന്ദർശക വിസക്കാർക്കെല്ലാം പ്രശ്ന പരിഹാരം
Gulf

ഐ.എൽ.ടി ട്വന്‍റി ലീഗ്​ യു.എ.ഇ ക്രിക്കറ്റിന്​ കരുത്ത്​ പകരും; വെസ്റ്റിൻഡീസ്​ താരങ്ങളായ കീറൺ പൊള്ളാഡും ഡ്വൈൻ ബ്രാവോയും

ദുബായ് - യു.എ.ഇ ആതിഥ്യമരുളുന്ന പ്രഥമ ഇന്‍റർനാഷനൽ ലീഗ്​ ട്വന്‍റി 20 ചാമ്പ്യൻഷിപ്പ്​ യു.എ.ഇ ക്രിക്കറ്റിന്​ കരുത്ത്​ പകരുമെന്ന്​ വെസ്റ്റിൻഡീസ്​ താരങ്ങളായ കീറൺ പൊള്ളാഡും ഡ്വൈൻ ബ്രാവോയും. ജെ.ബി.എസ് ഗ്രൂപ്പ്‌ ഓഫ് കമ്പനിയുടെ ആസ്ഥാനമായ ജെ.ബി.എസ് ഗവൺമെന്‍റ്​ ട്രാൻസക്ഷൻ സെന്‍ററിൽ ഗോൾഡൻ
Leave a Reply

Your email address will not be published. Required fields are marked *