ദുബായ്: എമിറേറ്റിലെ വൻ പദ്ധതികളിലൊന്നായ പാം ജബൽ അലിയിലേക്ക് നഗരത്തിലെ പ്രധാന പാതയായ ശൈഖ് സായിദ് റോഡിൽനിന്ന് പ്രവേശിക്കാൻ ആറു കിലോമീറ്റർ നീളത്തിൽ പുതിയ റോഡ് നിർമിക്കുന്നു. പദ്ധതി നിർമാതാക്കളായ ‘നഖീൽ’ കരാർ നൽകിയതായി ഞായറാഴ്ചയാണ് വെളിപ്പെടുത്തിയത്. പാം ജുമൈറയുടെ ഇരട്ടി വലുപ്പമുള്ള ഈന്തപ്പനയുടെ ആകൃതിയിലുള്ള കൃത്രിമ ദ്വീപായ പാം ജബൽ അലിയിൽ ഏകദേശം 35,000 കുടുംബങ്ങൾക്ക് താമസ സൗകര്യമുണ്ടാകുമെന്ന് ദുബായ് ഹോൾഡിങ് റിയൽ എസ്റ്റേറ്റ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഖാലിദ് അൽ മാലിക് പറഞ്ഞു.10.5 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ ദ്വീപിൽ മൊത്തം 110 കിലോമീറ്റർ തീരപ്രദേശവും 91 കിലോമീറ്റർ ബീച്ചുമുണ്ട്. വിനോദത്തിനും മറ്റുമായി 80ലധികം ഹോട്ടലുകളും റിസോർട്ടുകളും ഇവിടെയുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നഖീൽ വില്ലകളുടെ ആദ്യ സെറ്റ് വിൽപനക്ക് വെച്ചപ്പോൾ മണിക്കൂറുകൾക്കകം അവ വിറ്റുതീരുകയുണ്ടായി. ഒപ്പം ദുബായിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ വളരെ പ്രതീക്ഷാപൂർവം കാത്തിരിക്കുന്ന പദ്ധതിയാണ് പാം ജബൽ അലി.
You may also like
അബുദാബി ബിഗ് ടിക്കറ്റിൽ വീണ്ടും സമ്മാനവുമായി മലയാളി;...
സൗദിയിൽ ലഹരി മരുന്നുമായി ഇന്ത്യക്കാരൻ പിടിയിൽ
ദി ബ്ലൂമിങ്ടൺ അക്കാദമിയുടെ പത്താം വാർഷികം;...
സാധാരണക്കാർക്കും സ്വർണം ലീസ് ചെയ്യാനുള്ള സംവിധാനവുമായി...
യുഎഇയിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ അബ്ദുല്ല ഹാദി അൽ...
അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഇന്ത്യൻ പ്രവാസി...
About the author
