Breaking News Featured Gulf UAE

ദുബായ് വിമാനത്താവളത്തിൽ 23 കിലോ മന്ത്രവാദ അസംസ്‌കൃത വസ്തുക്കളുമായി യാത്രക്കാരൻ പിടിയിൽ

Written by themediatoc

ദുബായ് – ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 23 കിലോ ദുർമന്ത്രവാദത്തിന് ഉപയോഗിക്കുന്ന 120 അസംസ്‌കൃത വസ്തുക്കളുമായി യാത്രക്കാരൻ പിടിയിൽ. ആഫ്രിക്കൻ രാജ്യത്ത്​ നിന്നെത്തിയ ആളിൽ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന്​ നടത്തിയ പരിശോധനയിലാണ്​ ദുബായ് കസ്റ്റംസ്​ അനധികൃത ദുർമന്ത്രവാദ അസംസ്‌കൃത വസ്തുകക്കൾ പിടിച്ചെടുത്തത്​.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ നിന്നാണ്​ ഇയാളെ പിടികൂടിയത്​. അനധികൃതമായ ​ദ്രാവകങ്ങൾ അടങ്ങിയ കുപ്പികൾ, ഏലസ്​, ലഘുലേഖകൾ, തുകൽക്കഷ്ണങ്ങൾ തുടങ്ങിയ 120 അനധികൃത അസംസ്‌കൃത വസ്തുക്കളാണ് ബാഗിൽ സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ജൂലൈയിലും ദുബായ് വിമാനത്താവളത്തിൽ നിന്ന്​ ഇത്തരം ദുർമന്ത്രവാദ അനധികൃത വസ്തുക്കൾ പിടിച്ചെടുത്തിരുന്നു. ഇതോടെ 2019 മുതൽ ദുബൈ വിമാനത്താവളം വഴി കടത്താനുള്ള 22 ശ്രമങ്ങളാണ് ദുബായ് കസ്റ്റംസ്​ അനധികൃതർ തകർത്തത്​ ഒപ്പം 68 കിലോ ദുർമന്ത്രവാദ വസ്തുക്കളും പിടിച്ചെടുത്തിരുന്നു.

ഇത്തരത്തിൽ പിടിയിലാകുന്നവർക്ക്​ കഠിന തടവും പിഴയുമാണ് ലഭിക്കുക. ഇത്തരത്തിൽ മന്ത്രവാദത്തിനായി ഉപയോഗിക്കുന്ന അനധികൃത വസ്തുക്കൾ കൈവശം വെക്കുന്നതിനെ കുറിച്ചും, കൊണ്ടുവരുന്നതിന് കുറിച്ചും ഈ അടുത്തിടെ ദുബായ് അധികാരികൾ യാത്രക്കാർക്ക് കനത്ത താകീത് നൽകിയിരുന്നു. എന്നാൽ ഇപ്രകാരം ഉണ്ടാക്കിയേക്കാവുന്ന അപകടങ്ങളെ കുറിച്ച് യാത്രക്കാരെ​ ബോധവത്​കരിക്കുവാനും ഇത്തരം പ്രവർത്തികൾ തടയുവാൻ ഉതകുന്ന പരിശലലനം കസ്റ്റംസ്​ ഉദ്യോഗസ്ഥർക്ക്​ നൽകുന്നുണ്ടെന്നും ദുബൈ കസ്റ്റംസ്​ പാസഞ്ചർ ഓപറേഷൻസ്​ ഡയറക്ടർ ഖാലിദ്​ അഹ്​മദ്​ പറഞ്ഞു.

About the author

themediatoc

Leave a Comment