Breaking News Featured Gulf Oman

ലോകകപ്പ്​ ഒമാൻ നടപ്പാക്കിയ മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസക്ക്​ അപേക്ഷ സ്വീകരിച്ച്​ തുടങ്ങി

Written by themediatoc

മസ്കത്ത്‌ – ഖത്തർ ലോകകപ്പിനോടനുബന്ധിച്ച്​ ഒമാൻ നടപ്പാക്കിയ മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസക്ക്​ അപേക്ഷ സ്വീകരിച്ച്​ തുടങ്ങി. ഖത്തർ നൽകുന്ന ‘ഹയ്യ’ കാർഡുള്ളവർ ​ evisa.rop.gov.om എന്ന വെബ്​സൈറ്റ്​ വഴിയാണ്​ അ​പേക്ഷിക്കേണ്ടതെന്ന്​ റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. ഫ്ലൈറ്റ് ടിക്കറ്റ്, ഫോട്ടോ, പാസ്‌പോർട്ട് കോപ്പി, ഒമാനിലെ ഹോട്ടൽ റിസർവേഷൻ സ്ഥിരീകരണം എന്നിവ സംബദിക്കുന്ന രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം.

ഖത്തർ ലോകകപ്പിനെ പിന്തുണക്കുന്നതിനൊപ്പം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന്​ വരുന്ന ഫുട്​ബാൾ ആരാധകരെ ഒമാനിലേക്ക്​ ആകർഷിക്കാനുള്ള ശ്രമങ്ങളുടെ ഭഗമായാണ്​ സുൽത്താനേറ്റ്​ സൗജന്യ മൾട്ടി എൻട്രി ടൂറിസ്റ്റ്​ അവതരിപ്പിച്ചിരിക്കുന്നത്​. വിസക്ക്​ 60 ദിവസത്തെ സാധുതയുണ്ടാകുമെന്ന്​ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് ആൻഡ് സിവിൽ സ്റ്റാറ്റസിലെ അഡ്മിനിസ്ട്രേറ്റീവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അഹമ്മദ് ബിൻ സഈദ് അൽ ഗഫ്രി അറിയിച്ചിരുന്നു.

ഖത്തർ ലോകകപ്പ്​ വേദികളിലേക്കുള്ള പ്രവേശന പാസും, വിദേശത്തു നിന്നുള്ള കാണികൾക്ക്​ ഖത്തറിലേക്ക്​ പ്രവേശിക്കാനും ലോകകപ്പ്​ വേളയിൽ പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കാനും ഉള്ള സംവിധാനമാണ്​ ഹയ്യ കാർഡ്​. മാച്ച്​ ടിക്കറ്റ്​ സ്വന്തമാക്കിയ കാണികൾ ഹയ്യ പ്ലാറ്റ്​ഫോം വഴിയാണ്​ ഫാൻ ഐഡി കാർഡായ ഹയ്യക്ക്​ അപേക്ഷിക്കേണ്ടത്​.

മൾട്ടി എൻട്രി ടൂസിസ്റ്റ്​ വിസയിൽ കുടുംബത്തെ കൊണ്ടുവരാനും ഒമാനിൽ താമസിക്കാനും സാധിക്കും. അതേസമയം, ലോകകപ്പ് ആരാധകരെ സ്വീകരിക്കാൻ വിപുലമായ സൗകര്യങ്ങളാണ്​ ഒമാൻ ഒരുക്കിയിരിക്കുന്നത്​.

About the author

themediatoc

Leave a Comment