Breaking NewsFeatured

അരവിന്ദ് കേജ്‌രിവാളിന് ആശ്വാസം; ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി.

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജൂൺ ഒന്നുവരെയാണ് അദ്ദേഹത്തിന് ജാമ്യ കാലാവധി അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ എന്നിവരാണ് ഉത്തരവിട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കുമെന്ന് സുപ്രീംകോടതി മുൻപ് സൂചിപ്പിച്ചിരുന്നു. ജാമ്യം നൽകുന്നതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ശക്തമായി എതിർത്തിരുന്നു. ഡൽഹിയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേജ്‌രിവാളിന് ജാമ്യം ലഭിച്ചത് ആംആദ്മി പാർട്ടിക്കും ഇന്ത്യാ മുന്നണിക്കും ആശ്വാസം നൽകിയിരിക്കുകയാണ്. മദ്യനയ കേസിൽ ഇ.ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് കേജ്‌രിവാൾ സുപ്രീംകോടതിയിൽ ഹ‍ർജി നൽകിയിരുന്നത്. അരവിന്ദ് കേജ്‌രിവാൾ ഇന്ന് തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷയെന്നും അഭിഭാഷകർ പ്രതികരിച്ചിട്ടുണ്ട്. മാർച്ച് 21ന് രാത്രി ഒമ്പത് മണിയോടെയാണ് ഇ.ഡി അരവിന്ദ് കേജ്‍രിവാളിനെ അറസ്റ്റ് ചെയ്ത്. രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. അദ്ദേഹത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധമാണ് ആംആദ്മി സംസ്ഥാനത്തുടനീളം സംഘടിപ്പിച്ചിരുന്നത്.

Shares:

Related Posts

Breaking News

സാധാരണക്കാരായ ജീ​വ​ന​ക്കാരെ ചേർത്തുപിടിച്ച്‌​ ദു​ബൈ പൊ​ലീ​സ്

ദുബായ് - ദുബായ് പോലീസിന്റെ പൊ​ലീ​സി​ലെ ക​മ്യൂ​ണി​റ്റി ഹാ​പ്പി​ന​സ്​ വി​ഭാ​ഗ​ത്തി​ലെ സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണത്തിന്റെ ഭാഗമായി സാധാരണക്കാരായ തൊഴിലാളികളുടെ കു​ടും​ബ​ങ്ങ​ളി​ൽ സ​ന്തോ​ഷം​പ​ക​രു​ക എ​ന്ന ല​ക്ഷ്യം ​വെ​ച്ച്​ 400 പേ​ർ​ക്ക്​ ആ​ദ​ര​വും സ​മ്മാ​ന​ങ്ങ​ളും ഒ​രു​ക്കി. ദുബായ് പൊ​ലീ​സ്​ ഓ​ഫി​സേ​ഴ്​​സ്​ ക്ല​ബി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​വി​ധ
Featured

ഛത്തീസ്‌ഗഡ് സർക്കാർ എതിർക്കില്ല, കന്യാസ്‌ത്രീകളുടെ ജാമ്യത്തിനുള്ള നടപടി സ്വീകരിക്കാം; അമിത് ഷാ

ന്യൂഡൽഹി: ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്‌ത്രീകൾക്ക് ജാമ്യം നൽകാനുള്ള നടപടി സ്വീകരിക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്നോ നാളെയോ ജാമ്യം ലഭിക്കുമെന്നും ഇതിനെ ഛത്തീസ്‌ഗഡ് സർക്കാർ എതിർക്കില്ലെന്നും അമിത് ഷാ പറഞ്ഞു. യുഡിഎഫ്, എൽ ഡി എഫ് എം.പിമാർ
Breaking News

അരവിന്ദ് കെജ്രിവാളിന്‍റെ ജുഡിഷ്യൽ കസ്റ്റഡി മേയ് 20 വരെ നീട്ടി: വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ജുഡിഷ്യൽ കസ്റ്റഡി മേയ് 20 വരെ നീട്ടി. റോസ് അവന്യൂ കോടതി സ്​പെഷ്യൽ ജഡ്ജി കാവേരി ബാജ്‍വയാണ് വിധി പ്രസ്താവിച്ചത്. കെജ്രിവാളിന്‍റെ ജാമ്യഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കാമെന്നും കോടതി
Featured

അബുദബി ബി​ഗ് ടിക്കറ്റ് ഭാ​ഗ്യം; 46 കോടിയുടെ സമ്മാനം മലയാളിയ്ക്ക്

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിലൂടെ വമ്പന്‍ ഭാഗ്യം സ്വന്തമാക്കി പ്രവാസി മലയാളി. 20 മില്യണ്‍ ദിര്‍ഹമാണ് (46 കോടിയോളം ഇന്ത്യന്‍ രൂപ) പ്രിന്‍സ് കോലശ്ശേരി സെബാസ്റ്റിയന് ലഭിച്ചത്. 197281 എന്നതായിരുന്നു പ്രിന്‍സിന്റെ ടിക്കറ്റ് നമ്പര്‍. സുഹൃത്തുക്കളുമായി ഷെയറിട്ട് വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം
Leave a Reply

Your email address will not be published. Required fields are marked *