Breaking News Featured Gulf UAE

ദുബായിൽ 4 വ്യത്യസ്ത ഇടങ്ങളിൽ ആധുനിക ട്രാഫിക് പരിഷ്‌കാരങ്ങൾ പൂർത്തിയായി ആർടിഎ

Written by themediatoc

ദുബായ്: റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) അൽ സഫ1 സ്‌കൂൾ കോംപ്ലക്‌സിനുള്ളിലെ നാല് പ്രധാന സ്ഥലങ്ങളിൽ ട്രാഫിക് പരിഷ്‌കാരങ്ങൾ പൂർത്തിയായി. എൻട്രി, എക്സിറ്റ് പോയിന്‍റുകളുടെ വിപുലീകരണവും ട്രാഫിക് ലൈറ്റുകൾ, ക്രോസിങ്ങുകൾ എന്നിയാണ് ആധുനീക രീതിയിൽ മെച്ചപ്പെടുത്തിയത്. നിലവിലെ റോഡ് ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുവാനും, നഗരത്തിന്‍റെ വികസന ലക്ഷ്യങ്ങൾക്കും റോഡ് ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കും അനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരേണ്ടതിലും, നടപ്പിലാക്കുന്നതിലും ആർടിഎ പ്രതിജ്ഞാബദ്ധമാണ് എന്ന് അധികൃതർ പറഞ്ഞു. ദുബായിലെ റോഡുകളിൽ സുഗമമായ ഗതാഗതം ഉറപ്പാക്കാനും സുരക്ഷാ മാനദണ്ഡങ്ങൾ ഉയർത്താനുമായാണ് ഇത്തരം പരിഷ്‌കികാരങ്ങൾ നടപ്പിലാക്കുന്നത്. ഇതോടൊപ്പം എമിറേറ്റിലുടനീളമുള്ള റോഡുകളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ആർടിഎ ബദ്ധശ്രദ്ധരാണെന്ന് -ആർടിഎ ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസിയിലെ റോഡ്‌സ് ഡയറക്ടർ ഹമദ് അൽ ഷിഷിഹി കൂട്ടിച്ചേർത്തു.

മേഖലയിലെ 4 വ്യത്യസ്ത ഇടങ്ങളിലാണ് പരിഷ്കരണം നടത്തിയത്. ശൈഖ് സായിദ് റോഡ് ജംഗ്ഷനിൽ നിന്ന് അൽ ഹദീഖ റോഡിൽ (രണ്ടാം ജംഗ്ഷൻ) സ്ട്രീറ്റ് 13 ലേക്ക് നയിക്കുന്ന റൗണ്ട് എബൗട്ടിലേക്കുള്ള വാഹനങ്ങൾക്കായി ആദ്യ സ്ഥലത്ത് 255 മീറ്റർ പാത കൂട്ടിച്ചേർത്തു. അൽ സഫ 1 സ്കൂൾ കോംപ്ലക്സിലേക്കുള്ള യാത്രാ സമയം 20% കുറയ്ക്കാൻ ഇത് സഹായിക്കും. രണ്ടാമത്തെ ലൊക്കേഷനിൽ അൽ സഫ സ്‌കൂളിനും അൽ ഇത്തിഹാദ് സ്‌കൂളിനും സമീപം 22 സമാന്തര പാർക്കിംഗ് സ്‌ളോട്ടുകൾ സൃഷ്‌ടിച്ച് തിരക്കേറിയ സമയങ്ങളിലെ വാഹന നീക്കം ലഘൂകരിക്കാനും വിദ്യാർത്ഥികളുടെ പിക്ക്-അപ്പ്, ഡ്രോപ്പ് സമയങ്ങളിൽ ഗതാഗതം സുഗമമാക്കാനും അതുവഴി ഉയർന്ന ട്രാഫിക് സുരക്ഷാ മാനദണ്ഡങ്ങൾ കൈവരിക്കാനും സാധിക്കും. മൂന്നാം സ്ഥലത്ത് സ്ട്രീറ്റ് 19ൽ നിന്ന് അൽ വസൽ സ്ട്രീറ്റിലേക്കുള്ള എക്സിറ്റിനോട് 330 മീറ്റർ നീളത്തിലുള്ള പാത കൂട്ടിച്ചേർക്കുകയും ഇടത്തേക്ക് തിരിയുന്ന പാതകളുടെ എണ്ണം ഒന്നായി കുറയ്ക്കുകയും ചെയ്തുകൊണ്ട് ആർടിഎ വീതി കൂട്ടി. അൽ വസൽ സ്ട്രീറ്റുമായുള്ള ഇന്‍റർ സെക്ഷനിലെ ട്രാഫിക് സിഗ്നലിലെ മെച്ചപ്പെടുത്തലുകളും ജുമൈറ കോളേജിന് എതിർ വശത്ത് 18 പാർക്കിംഗ് സ്ലോട്ടുകളും കൂട്ടിച്ചേർക്കുന്നതിനൊപ്പം, വാഹനങ്ങളുടെ അളവ് ക്രമീകരിക്കാനും സാധിക്കും. നാലാമത്തെ ലൊക്കേഷനിൽ അൽ വസൽ സ്ട്രീറ്റിൽ ഒരു അധിക യു-ടേൺ എക്സിറ്റ് സൃഷ്ടിക്കുകയും ട്രാഫിക് സിഗ്നലും കാൽനട ക്രോസിംഗും സ്ഥാപിക്കുകയും ചെയ്തു. വാഹനമോടിക്കുന്നവർക്കും കാൽനട യാത്രക്കാർക്കും ട്രാഫിക് സുരക്ഷ കൂട്ടാനാണ് ഈ നടപടികൾ. ഇത് പ്രദേശത്തെ അപകട നിരക്ക് കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് അൽ ഷിഹ്ഹി കൂട്ടിച്ചേർത്തു.

About the author

themediatoc

Leave a Comment