Breaking News • Gulf • UAE കാരുണ്യത്തിന്റെ നീറുവ: മലയാളികൾ രക്ഷിച്ച ആ പൂച്ചയുടെ കുഞ്ഞ് കൊട്ടാരത്തിൽ ശൈഖ് മുഹമ്മദിനൊപ്പം 2 years agoAdd Commentby themediatoc17 Views ദുബായ് – ദുബായ് അൽ മർമൂമിൽ നടന്ന യു.എ.ഇയുടെ ഭരണ തന്ത്രങ്ങൾ ചർച്ചചെയ്യുന്ന വേദിയിൽ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും, വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്നും നടുവിലായി ഒരു കുഞ്ഞുപൂച്ച കുട്ടി. എന്നാൽ രാജകീയ പ്രൗഢിയിൽ ഇരിക്കുന്ന ആ പൂച്ചക്കുഞ്ഞിനെ യു.എ.ഇ പ്രസിഡന്‍റ് ഇടക്കിടെ തലോടുന്നതും വീഡിയോയിൽ കാണാം.ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലും മറ്റും ചർച്ച ഈ പൂച്ചക്കുഞ്ഞാണ്. കഴിഞ്ഞ ആഗസ്റ്റ് 24ന് മൂന്ന് മാസം മുൻപ് ദുബൈ നാഇഫിൽ നിന്ന് കോതമംഗലം സ്വദേശി നസീർ മുഹമ്മദ്, കോഴിക്കോട് വടകര സ്വദേശിയും ഗ്രോസറി ഉടമയുമായ അബ്ദുൽ റാഷിദ്, മൊറോക്കോ സ്വദേശി അഷറഫ്, പാകിസ്താൻ സ്വദേശി ആതിഫ് മഹമ്മൂദ് എന്നിവർ ചേർന്ന് തങ്ങളുടെ കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ കുടുങ്ങിയ ഗർഭിണിയായ പൂച്ചയെ താഴേക്ക് ചാടിച്ച് രക്ഷിച്ചത്. എന്നാൽ ഇവരുടെ കൃത്യമായ ഇടപെടുകൾ വഴി താഴെ തുണി പിടിച്ച് അതിലേക്കു പൂച്ചയെ ചാടിച്ചാണ്ഗർഭിണിയായ പൂച്ചയെ പരിക്കേൽക്കാതെ രക്ഷിച്ചെത്തത്.പൂച്ചയെ രക്ഷിച്ചത് സമൂഹമാധ്യമങ്ങളിലും മറ്റും വൈറലായി മാറി പിന്നീട്. എന്നാൽ ഈ വീഡിയോ ശ്രദ്ധയിൽപെട്ട ശൈഖ് മുഹമ്മദും വീഡിയോ ഷെയർ ചെയ്തു. അന്ന് രാത്രി തന്നെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇവരുടെ വിവരങ്ങൾ ശേഖരിക്കുകയും പൂച്ചയെ കൊണ്ടുപോകുകയും ചെയ്തു. പിന്നീട് നാല് പേർക്ക് 50,000 ദിർഹം വീതം (പത്ത് ലക്ഷം രൂപ) പാരിതോഷികവും നൽകിയിരുന്നു.എന്നാൽ അന്ന് മലയാളികൾ രക്ഷിച്ച ഗർഭിണി പൂച്ചയുടെ കുഞ്ഞാണ് യു.എ.ഇ ഭരണാധികാരികളുടെ യോഗവേദിയിലും ഇടംപിടിച്ചത്. ദുബൈ അൽ മർമൂമിൽ നടന്ന യോഗത്തിന്റെ വീഡിയോവിലാണ് ഈ പൂച്ചക്കുഞ്ഞിനെയും കാണുന്നത്. ഏറെ നാളുകളായി ഈ പൂച്ചയെ പറ്റിയോ, എവിടെയാണെന്ന് ആർക്കും വിവരമില്ലായിരുന്നു. എന്നാൽ, ഈ പൂച്ചയെ ദുബൈ രാജകുടുംബം തന്നെ ഏറ്റെടുത്ത് വളർത്തിയെന്നാണ് പുതിയ ദൃശ്യങ്ങളിലൂടെ വ്യക്തമാകുന്നത്. FacebookXEmailGoogle+LinkedInWhatsApp