Breaking NewsGulf

41-മത് ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ​ത്തി​ലെ​ത്തി​യ​ത്​ 21 ല​ക്ഷം സ​ന്ദ​ർ​ശ​കരായെത്തി

ഷാ​ർ​ജ – ലോ​ക​ത്തി​ലെ ഏറ്റവും വ​ലി​യ പു​സ്ത​ക​മേ​ള​യായ ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ 41മത് എ​ഡി​ഷ​നിൽ ഈ വർഷം മൊത്തം 21.7 ല​ക്ഷം പേ​ർ സ​ന്ദ​ർ​ശി​ച്ച​തായി അധികൃതർ അറിയിച്ചു. 54.2 ശ​ത​മാ​നം പു​രു​ഷ​ന്മാ​രും 45.8 ശ​ത​മാ​നം സ്​​​ത്രീ​ക​ളു​മാ​ണ്​ പു​സ്ത​കോ​ത്സ​വ​ത്തി​നെ​ത്തി​യ​ത്. ഇ​തി​ൽ 40.8 ശ​ത​മാ​ന​വും 16 മു​ത​ൽ 25ന്​ ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​യി​രു​ന്നു. 35.1 ശ​ത​മാ​നം പേ​ർ 25 മു​ത​ൽ 45 വ​യ​സ്സി​നി​ട​യി​ലു​ള്ള​വ​രാ​ണ്. യു​വ​ജ​ന​ത​യു​ടെ പു​സ്ത​ക​താ​ൽ​പ​ര്യ​മാ​ണ്​ ഇ​ത്​ വ്യ​ക്ത​മാ​ക്കു​ന്ന​ത്. 2.18 ല​ക്ഷം കു​ട്ടി​ക​ളെ​യും ഇ​ക്കു​റി പു​സ്ത​കോ​ത്സ​വം ആ​ക​ർ​ഷി​ച്ചു.

112 രാ​ജ്യ​ങ്ങ​ളി​ലു​ള്ള​ 21.7 ല​ക്ഷം പേർ സ​ന്ദ​ർ​ശി​ച്ച​ 12 ദി​വ​സം നീടുനിന്ന പുതകമേളയിൽ 200ഓ​ളം സാം​സ്കാ​രി​ക സം​വാ​ദ​ങ്ങ​ൾ അ​ര​ങ്ങേ​റി. എന്നാൽ ലൈ​ബ്ര​റി​ക​ളു​ടെ ന​വീ​ക​ര​ണം ല​ക്ഷ്യ​മി​ട്ട്​ പു​സ്ത​കം വാ​ങ്ങാ​ൻ ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി ​45 ല​ക്ഷം ദി​ർ​ഹം ഗ്രാ​ൻ​ഡ്​ അ​നു​വ​ദി​ച്ചു.

​SIBF 22 എ​ന്ന ഹാ​ഷ്​ ടാ​ഗി​ൽ പോ​സ്റ്റ്​ ചെ​യ്ത വി​ഡി​യോ​ക​ൾ 18 ദ​ശ​ല​ക്ഷം കാ​ഴ്ച​ക്കാ​രി​ലേ​ക്കെ​ത്തി. അ​റ​ബി, ഇം​ഗ്ലീ​ഷ്​ ഹാ​ഷ്​ ടാ​ഗു​ക​ളി​ലാ​യി 8400ഓ​ളം പേ​ർ വ്യ​ക്തി​പ​ര​മാ​യും പോ​സ്റ്റു​ക​ളി​ട്ടു. എന്നാൽ പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ 70 ല​ക്ഷം ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തിക്കുവാൻ ഈ വർഷം എത്തിക്കുവാൻ അധികൃതർക്ക് സാധിച്ചു.

ഷാ​റൂ​ഖ്​ ഖാ​ൻ, ഫു​ട്​​ബാ​ൾ താ​രം സ്ലാ​റ്റ​ൻ ഇ​ബ്രാ​ഹി​മോ​വി​ച്, ക്രി​ക്ക​റ്റ്​ താ​രം ഷു​ഐ​ബ്​ അ​ക്​​ത​ർ, ഈ​ജി​പ്​​ഷ്യ​ൻ ന​ട​ൻ ക​രീം അ​ബ്​​ദു​ൽ അ​സീ​സ്, അ​ഹ്​​മ​ദ്​ അ​ൽ സ​ക്ക, സൗ​ദി അ​റേ​ബ്യ​ൻ ഗാ​യ​ക​ൻ അ​ബാ​ദി അ​ൽ ​ജൊ​ഹ​ർ, ശ്രീ​ല​ങ്ക​ൻ എ​ഴു​ത്തു​കാ​ര​ൻ ഷെ​ഹാ​ൻ ക​രു​ണ​തി​ല​ക, ബു​ക്ക​ർ ​പു​ര​സ്കാ​ര ജേ​താ​വ്​ ഗീ​താ​ഞ്ജ​ലി ശ്രീ ​തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​മാ​യി​രു​ന്നു മു​ഖ്യ ആ​ക​ർ​ഷ​ണം.

Shares:

Related Posts

Featured

യുഎഇയുടെ പു​തി​യ വൈ​സ്​ പ്ര​സി​ഡ​ന്‍റി​ന്​ അ​ഭി​ന​ന്ദ​ന​വു​മാ​യി കേരള മു​ഖ്യ​മ​ന്ത്രി

ദുബായ് - യു.​എ.​ഇ​യു​ടെ പു​തി​യ വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ന്​ അ​ഭി​ന​ന്ദ​ന​വു​മാ​യി കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.ദുബായ് സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ശൈ​ഖ്​ മ​ൻ​സൂ​റി​നെ സ​ന്ദ​ർ​ശി​ച്ച​തും അ​വി​ടെ ല​ഭി​ച്ച ഊ​ഷ്മ​ള സ്വീ​ക​ര​ണ​വും ന​ല്ല ഓ​ർ​മ​ക​ളാ​ണെ​ന്ന്​ മു​ഖ്യ​മ​ന്ത്രി ട്വി​റ്റ​റി​ൽ
Featured

സിനിമയെ ഗൗരവമായി കാണുന്നവരാണ് മലയാളികള്‍: നടന്‍ ജയസൂര്യ

ഷാര്‍ജ - ഹാസ്യമായാലും കഥാചിത്രമായാലും സിനിമയെ ഗൗരവത്തോടെ സമീപിക്കുന്നവരാണ് മലയാളി സമൂഹമെന്ന് സിനിമാ താരം ജയസൂര്യ പറഞ്ഞു. സിനിമയില്‍ എന്തെങ്കിലും കാണിച്ച് മലയാളി പ്രേക്ഷകരെ കബളിപ്പിക്കാനാവില്ല. മറ്റു ഭാഷാ ചിത്രങ്ങളില്‍ കാണുന്ന തരത്തില്‍ അതിഭാവുകത്വമുള്ള നായകന്മാരെയോ വില്ലന്‍മാരെയോ മലയാളത്തില്‍ അംഗീകരിക്കില്ല. ഓരോ
Breaking News

റമദാനിലെ വെള്ളിയാഴ്ചകളിൽ ദുബായിലെ സ്കൂളുകളിൽ ഓൺലൈൻ പഠനം തിരഞ്ഞെടുക്കാം

ദുബായ് - 2023 റമദാനിൽ വെള്ളിയാഴ്ചകളിൽ ഓൺലൈൻ പഠനം ഏർപെടുത്തുന്നതിനെ കുറിച്ച്​ സ്കൂളുകൾക്ക്​ തീരുമാനിക്കാമെന്ന്​ ദുബായ് നോളജ്​ ആൻഡ്​ ഹ്യൂമൻ ഡവലപ്​മെന്‍റ്​ അതോറിറ്റി (കെ.എച്ച്​.ഡി.എ). രക്ഷിതാക്കളുമായി സംസാരിച്ച ശേഷം സ്കൂളുകൾക്ക്​ ഇക്കാര്യം തീരുമാനിക്കാം. ഇതുപ്രകാരം വിദ്യാർത്ഥികൾക്ക് ക്ലാസ്​ മുറി പഠനമോ ഓൺലൈനോ
Breaking News

അബുദാബി – സോഹാർ ദൂരം വെറും മുക്കാൽ മണിക്കൂർ.

അബുദാബി – സോഹാർ ദൂരം വെറും മുക്കാൽ മണിക്കൂർ. അബുദാബി - യുഎഇയെയും ഒമാനെയും ബന്ധിപ്പിക്കാൻ പുതിയ റെയിൽ പദ്ധതി വരുന്നു.മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലോടുന്ന ട്രെയിനുകൾ 47 മിനിറ്റുകൊണ്ട് 303 കി.മീപിന്നിട്ട് അബുദാബിയിൽനിന്ന് സോഹാറിലെത്താവുന്ന, അതിവേഗ യാത്രാ ട്രെയിൻസജ്ജമാക്കാന്നാണ് ഇരുരാജ്യങ്ങളും ധാരണാപത്രത്തിൽ ഒപ്പുവച്ചത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഒമാൻസന്ദർശനത്തോടനുബന്ധിച്ചാണ് ഇത്തരം സുപ്രധാന കരാറിൽ  ഇരുരാജ്യങ്ങളും ഒപ്പിട്ടത്. യാത്രാ, ചരക്ക് ട്രെയിനുകളിലൂടെ ഇരു രാജ്യങ്ങൾക്കുമിടയിൽ ചരക്കു, യാത്ര ഗതാഗതംസുഗമമാകും. പദ്ധതി നടത്തിപ്പിനു യുഎഇയും ഒമാനും ചേർന്ന് സംയുക്ത കമ്പനി സ്ഥാപിക്കും. അടിസ്ഥാനസൗകര്യവികസനത്തിന് 1100 കോടി ദിർഹമാണ് ചെലവ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധംകൂടുതൽ ദൃഢമാക്കാൻ റെയിൽ പദ്ധതി സഹായകമാകുമെന്ന് ഇത്തിഹാദ് റെയിൽ ചീഫ്എക്‌സിക്യൂട്ടിവ് ഷാദി മലക് പറഞ്ഞു.   ഊർജം, ഗതാഗതം, ചരക്കുനീക്കം, ജലഗതാഗതം, നിക്ഷേപം, വ്യവസായം തുടങ്ങി 16 കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. യുഎഇയും ഒമാനും ട്രെയിൻ വഴിബന്ധിപ്പിക്കുന്നതോടെ നിർദിഷ്ട ജിസിസി റെയിലിനു സാധ്യതയേറും. 6 ഗൾഫ് രാജ്യങ്ങളുംബന്ധിപ്പിക്കുന്നതാണ് ജിസിസി റെയിൽ ലക്ഷ്യമിടുന്നത്.
Leave a Reply

Your email address will not be published. Required fields are marked *