ദുബായ് – യു.എ.ഇയുടെ പുതിയ വൈസ് പ്രസിഡന്റ് ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാന് അഭിനന്ദനവുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ.ദുബായ് സന്ദർശന വേളയിൽ ശൈഖ് മൻസൂറിനെ സന്ദർശിച്ചതും അവിടെ ലഭിച്ച ഊഷ്മള സ്വീകരണവും നല്ല ഓർമകളാണെന്ന് മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ യു.എ.ഇയും കേരളവും തമ്മിലെ ചരിത്രബന്ധം കൂടുതൽ ദൃഢമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശൈഖ് മൻസൂറിനൊപ്പം നിൽക്കുന്ന ചിത്രവും മുഖ്യമന്ത്രി ട്വിറ്ററിൽ പങ്കുവെച്ചു.