Gulf UAE

ദുബായിലെ ബസ്സപകടം: പരിക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് 11.5 കോടി രൂപ നഷ്ടപരിഹാരം നേടികൊടുത്ത്‌ ‘ഫ്രാ​ന്‍ഗ​ള്‍ഫ്’

Written by themediatoc

ദുബായ് – മൂ​ന്ന​ര വ​ര്‍ഷം മു​മ്പ്​ ദുബായിലുണ്ടായ ബ​സ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ ഇ​ന്ത്യ​ൻ യു​വാ​വി​ന് ദു​ബൈ കോ​ട​തി 50 ല​ക്ഷം ദി​ര്‍ഹം(​ഏ​ക​ദേ​ശം 11.5കോ​ടി രൂ​പ) ന​ഷ്ട​പ​രി​ഹാ​രം വി​ധി​ച്ചു. 2019 ജൂ​ണി​ലാ​ണ്​ ഒ​മാ​നി​ല്‍ നി​ന്ന്​ പു​റ​പ്പെ​ട്ട ബ​സ്​ ദുബായ് റാ​ശി​ദി​യ​യി​ല്‍ അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്.സം​ഭ​വ​ത്തി​ല്‍ സാ​ര​മാ​യി പ​രി​ക്കേ​റ്റ ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യും റാ​സ​ൽ​ഖൈ​മ​യി​ൽ എ​ൻ​ജി​നീ​യ​റി​ങ്​ വി​ദ്യാ​ർ​ഥി​യു​മാ​യി​രു​ന്ന മു​ഹ​മ്മ​ദ് ബൈ​ഗ് മി​ര്‍സ എ​ന്ന യു​വാ​വി​നാ​ണ് വ​ൻ​തു​ക ന​ഷ്ട​പ​രി​ഹാ​രം വി​ധി​ച്ച​ത്. കേ​സ് ഏ​റ്റെ​ടു​ത്തു ന​ട​ത്തി​യ ഫ്രാ​ന്‍ഗ​ള്‍ഫ് അ​ഡ്വ​ക്കേ​റ്റ്സ് അ​ധി​കൃ​ത​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

2019ൽ റാ​ശി​ദി​യ മെ​ട്രോ സ്റ്റേ​ഷ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന എ​ൻ​ട്രി പോ​യ​ന്‍റി​ലെ ഹൈ​ബാ​റി​ല്‍ ബ​സി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ല്‍ ബ​സി​ന്‍റെ ഇ​ട​ത് മു​ക​ള്‍ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​രു​ക​യും 12 ഇ​ന്ത്യ​ക്കാ​ര​ട​ക്കം 17 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പെ​രു​ന്നാ​ള്‍ ആ​ഘോ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ടം യു.​എ.​ഇ​യി​ലെ വ​ലി​യ റോ​ഡ​പ​ക​ട​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു.

ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​ക്ക് ല​ഭി​ച്ച മു​ഹ​മ്മ​ദ് ബൈ​ഗ് മി​ർ​സ​ക്ക് അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ 20 വ​യ​സ്സാ​യി​രു​ന്നു. റ​മ​ദാ​ൻ, ഈ​ദ് അ​വ​ധി​ക്കാ​ലം ബ​ന്ധു​ക്ക​ളോ​ടൊ​പ്പം ചെ​ല​വ​ഴി​ക്കാ​ൻ മ​സ്ക​ത്തി​ലേ​ക്ക് പോ​യി മ​ട​ങ്ങി​വ​രു​മ്പോ​ഴാ​ണ് ഇ​ദ്ദേ​ഹം അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്. ര​ണ്ട​ര മാ​സ​ത്തോ​ളം ദുബായ് റാ​ശി​ദ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ്​ 14 ദി​വ​സ​ത്തോ​ളം അ​ബോ​ധാ​വ​സ്ഥ​യി​ൽ ത​ന്നെ​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം നീ​ണ്ട​കാ​ലം പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ടി. ഇ​​തോ​ടെ പ​ഠ​ന​വും മ​റ്റും നി​ല​ച്ചി​രു​ന്നു. പ​രി​ക്കു​ക​ളു​ടെ ഗു​രു​ത​രാ​വ​സ്ഥ​യും ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ലു​ക​ളും പ​രി​ഗ​ണി​ച്ചാ​ണ്​ ദുബായ് കോ​ട​തി ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക വി​ധി​ച്ച​ത്. തു​ക ബ​സി​ന്‍റെ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യാ​ണ്​ ന​ൽ​കേ​ണ്ട​ത്. ഷാ​ര്‍ജ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന ഫ്രാ​ന്‍ഗ​ള്‍ഫ് അ​ഡ്വ​ക്കേ​റ്റ്സ് സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ഈ​സാ അ​നീ​സ്, അ​ഡ്വ. യു.​സി അ​ബ്ദു​ല്ല, അ​ഡ്വ. മു​ഹ​മ്മ​ദ് ഫാ​സി​ൽ എ​ന്നി​വ​രാ​ണ് മു​ഹ​മ്മ​ദ് ബൈ​ഗ് മി​ര്‍സ​ക്കു​വേ​ണ്ടി കേ​സ് ഏ​റ്റെ​ടു​ത്തു ന​ട​ത്തി​യ​ത്. ദുബായിൽ നടന്ന വാർത്തസമ്മേളനത്തിൽ മുഹമ്മദ്​ ബെയ്​ഗിന്‍റെ മാതാപിതാക്കളായ മിർസ ഖദീർ ബെയ്​ഗ്, സമീറ നസീർ എന്നിവരും പ​ങ്കെടുത്തു.

About the author

themediatoc

Leave a Comment