Breaking NewsFeatured

ച​ര​ക്കു​ഗ​താ​ഗ​തം പൂ​ർ​ണ​തോ​തി​ൽ സജ്ജമാക്കി ഇ​ത്തി​ഹാ​ദ്​ റെ​യി​ലി​ൽ

ദുബായ് – രാ​ജ്യ​ത്തി​ന​ക​ത്ത്​ ഏ​തു​ത​ര​ത്തി​ലു​ള്ള ച​ര​ക്കും കൊ​ണ്ടു​പോ​കാ​ൻ സാദിക്കും വിധം പൂ​ർ​ത്തി​യാ​യതായി ഇ​ത്തി​ഹാ​ദ്​ റെ​യി​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ത്യാ​ധു​നി​ക സം​വി​ധാ​നതോടുകൂടിയുള്ള എ​ല്ലാ ബി​സി​ന​സ്​ ആ​വ​ശ്യ​ങ്ങ​ളും നി​റ​വേ​റ്റു​ന്ന സ​മ​ഗ്ര​മാ​യ ഗ​താ​ഗ​ത​സൗ​ക​ര്യ​മാ​ണ്​ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നും രാ​ജ്യ​ത്തെ നാ​ല് പ്ര​ധാ​ന തു​റ​മു​ഖ​ങ്ങ​ളെ​യും ഏ​ഴ് ലോ​ജി​സ്റ്റി​ക്ക​ൽ മേ​ഖ​ല​ക​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്നതാണ്‌ പാ​ത എന്നും അ​ധി​കൃ​ത​ർ കൂട്ടിച്ചേർത്തു. പ്ര​തി​വ​ർ​ഷം ആ​റു​കോ​ടി ട​ൺ ച​ര​ക്ക് കൊ​ണ്ടു​പോ​കാ​ൻ ഉതകുന്നരീതിയിലാണ് പുതിയ പാത സ​ഹാ​യി​ക്കു​ക.

മ​രു​ഭൂ​മി​യി​ലൂ​​ടെ ക​ട​ന്നു​പോ​കു​മ്പോ​ൾ ട്രെ​യി​നി​ന്‍റെ മി​ക​ച്ച പ്ര​വ​ർ​ത്ത​നം ഉ​റ​പ്പാ​ക്കു​ന്ന പ​ൾ​സ് സാ​ൻ​ഡ് ഫി​ൽ​ട്ട​റി​ങ്​ സം​വി​ധാ​നം പോ​ലു​ള്ള ഏ​റ്റ​വും പു​തി​യ രീ​തി​ക​ളും പാതയി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല ഓ​രോ ലോ​ക്കോ​മോ​ട്ടീ​വി​നും 100 വാ​ഗ​ണു​ക​ൾ വ​ലി​ക്കാ​ൻ ക​ഴി​യും. ഇ​ത് 300 ട്ര​ക്കു​ക​ളു​ടെ ശേ​ഷി​ക്ക് തു​ല്യ​മാ​ണ്. ഈ ​ട്രെ​യി​നു​ക​ൾ കൊ​ണ്ടു​പോ​കു​ന്ന ച​ര​ക്കു​ക​ളു​ടെ അ​ള​വ് പ്ര​തി​ദി​നം 5,600 ട്ര​ക്കു​ക​ൾ​ക്ക് തു​ല്യ​മാ​ണ്. മാത്രമല്ല ട്രെ​യി​നു​ക​ളു​ടെ ലോ​ക്കോ​മോ​ട്ടീ​വു​ക​ൾ ഡീ​സ​ലി​ലും വൈ​ദ്യു​തി​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ്.

50 ബി​ല്യ​ൺ ദി​ർ​ഹം ചെ​ല​വ്​ വ​ക​യി​രു​ത്തി​യ ഇ​ത്തി​ഹാ​ദ്​ പ​ദ്ധ​തി പൂ​ർ​ത്തി​യാ​യ​തോ​ടെ ദുബായിൽ നിന്ന്​ അ​ബൂ​ദ​ബി​യി​ലേ​ക്ക്​ 50 മി​നി​റ്റി​ലും അ​ബൂ​ദ​ബി​യി​ൽ​നി​ന്ന്​ ഫു​ജൈ​റ​യി​ലേ​ക്ക്​ 100 മി​നി​റ്റി​ലും എ​ത്തി​ച്ചേ​രാ​നാ​കും. 1200 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ ഏ​ഴ്​ എ​മി​റേ​റ്റു​ക​ളി​ലെ 11 സു​പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചാ​ണ്​ റെ​യി​ൽ പ​ദ്ധ​തി ക​ട​ന്നു​പോ​കു​ന്ന​ത്. മ​ണി​ക്കൂ​റി​ൽ 200 കി.​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​ണ് ട്രെയിൻ പിന്നിടുക.

സൗ​ദി അ​തി​ർ​ത്തി​യി​ലെ സി​ല മു​ത​ൽ രാ​ജ്യ​ത്തി​ന്‍റെ കി​ഴ​ക്ക​ൻ തീ​ര​ദേ​ശ​മാ​യ ഫു​ജൈ​റ വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന​താ​ണ്​ റെ​യി​ൽ പദ്ധതിയിൽ ഉ​പ​ഭോ​ക്തൃ വ​സ്തു​ക്ക​ൾ, ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ, പാ​നീ​യ ഇ​ന​ങ്ങ​ൾ, പെ​ട്രോ​കെ​മി​ക്ക​ൽ​സ്, അ​സം​സ്കൃ​ത ഉ​രു​ക്ക്, ചു​ണ്ണാ​മ്പു​ക​ല്ല്, സി​മ​ന്‍റ്, നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ, വ്യാ​വ​സാ​യി​ക, ഗാ​ർ​ഹി​ക മാ​ലി​ന്യ​ങ്ങ​ൾ, അ​ലൂ​മി​നി​യം, ക​ണ്ടെ​യ്ന​റു​ക​ൾ, സെ​റാ​മി​ക്സ്, ബ​ൾ​ക്ക് ഷി​പ്പ്മെ​ന്‍റു​ക​ൾ, പ​ഞ്ച​സാ​ര, ലോ​ഹ​ങ്ങ​ൾ, മാ​ലി​ന്യ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ എ​ല്ലാ ച​ര​ക്കു​ക​ളും വി​വി​ധ സ്​​ഥ​ല​ങ്ങ​ളി​ലേ​ക്ക്​ എ​ത്തി​ക്കാ​ൻ റെ​യി​ൽ​പാ​ത ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. ച​ര​ക്കു​ഗ​താ​ഗ​ത​ത്തി​ന്​ പാ​ത ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ +971 2499 9999 എ​ന്ന ന​മ്പ​റി​ലോ ഇ​ത്തി​ഹാ​ദ് റെ​യി​ൽ വെ​ബ്‌​സൈ​റ്റി​ലോ ബ​ന്ധ​പ്പെ​ടാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Shares:

Related Posts

Breaking News

കൈക്കൂലി; ടൂറിസം വകുപ്പ് ഉദ്യോഗസ്ഥന് തടവ് ശിക്ഷ

കൊച്ചി - കൊച്ചിയിലെ ഹോട്ടലുകൾക്ക് ത്രീ സ്റ്റാർ പദവി ലഭിക്കാൻ കൈക്കൂലി വാങ്ങിയ കേസിൽ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥന് മൂന്ന് വർഷം തടവ് ശിക്ഷ ലഭിച്ചു. കൊച്ചിയിലെ മുൻ ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സാബുവിനെയാണ് കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി
Breaking News

നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂള്‍ അജ്മാനിൽ പ്രവർത്തനം ആരംഭിക്കുന്നു

അജ്‌മാൻ: യുഎഇയിലെ വിദ്യാഭ്യാസ രംഗത്ത് പുതുമാറ്റം സൃഷ്ടിച്ച ഹാബിറ്റാറ്റ് സ്കൂളുകള്‍ സ്ഥാപിച്ച നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂള്‍ അജ്മാനില്‍ പ്രവർത്തനം ആരംഭിക്കുന്നു. 2024-25 അധ്യയന വർഷത്തോടെയാണ് സ്കൂളുകള്‍ പ്രവർത്തനം ആരംഭിക്കുന്നത്.ഹാബിറ്റാറ്റ് സ്കൂളുകൾ അവതരിപ്പിച്ച നൂതന വിദ്യാഭ്യാസ സമ്പ്രദായങ്ങളെ അടിസ്ഥാനമാക്കി അക്കാദമിക് മികവും
Gulf

ഹൃദയാഘാതം; ദമ്മാമിൽ പ്രവാസി മലയാളി നിര്യാതനായി

ദമ്മാം: സൗദി ദമ്മാമിൽ ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി നിര്യാതനായി. നെടുമ്പന മുട്ടക്കാവിൽ സ്വദേശി തുമ്പറപ്പണയിൽ സഫീർ മൻസിലിൽ സമീർ മൈതീൻകുഞ്ഞ് (47) ആണ് മരിച്ചത്. അൽഖോബാറിലെ സ്വകാര്യ ആശുപത്രിയിൽ ദിവസങ്ങൾക്ക് മുൻ‍പ് ഹൃദയ ബൈപാസ് ശസ്ത്രക്രിയക്ക് അദ്ദേഹത്തെ വിധേയനാക്കിയിരുന്നു. പിന്നാലെ
Breaking News

ദേശീയദിന അവധി പ്രഖ്യാപിച്ച്‌ യു.എ.ഇ; ഡിസംബർ ഒന്നുമുതൽ​ മൂന്നുദിവസം

ദുബായ് - ഡി​സം​ബ​ർ ഒ​ന്ന് വ്യാ​ഴാ​ഴ്ച മു​ത​ൽ മൂ​ന്ന്​ ശ​നി​യാ​ഴ്ച വ​രെ​ യു.​എ.​ഇ ദേ​ശീ​യ​ദി​ന​ത്തി​ന്‍റെ​യും അ​നു​സ്മ​ര​ണ ദി​ന​ത്തി​ന്‍റെ​യും അ​വ​ധി​ക​ൾ ദുബായ് ക്യാബിനറ്റ് മ​ന്ത്രി​സ​ഭ പ്ര​ഖ്യാ​പി​ച്ചു. ​എന്നാൽ ഞാ​യ​റാ​ഴ്ച ​വാ​രാ​ന്ത്യ അ​വ​ധി​ദി​ന​മാ​യ​തി​നാ​ൽ നാ​ലു​ദി​വ​സം തു​ട​ർ​ച്ച​യാ​യി ഒ​ഴി​വ്​ ല​ഭി​ക്കും. രാ​ജ്യ​ത്തി​ന്‍റെ ര​ക്ത​സാ​ക്ഷി​ക​ളെ അ​നു​സ്മ​രി​ക്കു​ന്ന​തി​ന്​ ന​വം​ബ​ർ
Leave a Reply

Your email address will not be published. Required fields are marked *