Breaking News Featured Gulf UAE

11 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍ഘ്യ​മു​ള്ള പു​തി​യ പാ​ലം ‘സൂ​പ്പ​ര്‍ഹൈ​വേ’ രാജ്യത്തിന് സമർപ്പിച്ച്‌ അ​ബൂ​ദ​ബി​

Written by themediatoc

അ​ബൂ​ദ​ബി – അ​ല്‍ റീം, ​ഉ​മ്മു യി​ഫീ​ന ദ്വീ​പു​ക​ളെ അ​ബൂ​ദ​ബി ന​ഗ​ര​ത്തി​ലെ ശൈ​ഖ് സാ​യി​ദ് ബി​ന്‍ സു​ല്‍ത്താ​ന്‍ സ്ട്രീ​റ്റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന 11 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍ഘ്യ​മു​ള്ള പു​തി​യ പാ​ലം ‘സൂ​പ്പ​ര്‍ഹൈ​വേ’ അ​ബൂ​ദ​ബി​യി​ല്‍ അ​ബൂ​ദ​ബി എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ണ്‍സി​ല്‍ അം​ഗ​വും എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫി​സ് ചെ​യ​ര്‍മാ​നു​മാ​യ ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്​​യാ​ന്‍ രാജ്യത്തിന് സമർപ്പിച്ചു.

നൂതന സാങ്കേതിക വിദ്യ ഉൾകൊള്ളുന്ന ന​ട​പ്പാ​ത​ക​ളും സൈ​ക്ലിം​ഗ് പാ​ത​ക​ളും അ​ട​ങ്ങു​ന്ന​താ​ണ് പാലത്തിന്റെ ആ​റു​വ​രി​പ്പാ​ത. ഓ​രോ ദി​ശ​യി​ലേ​ക്കും മ​ണി​ക്കൂ​റി​ല്‍ 6000 യാ​ത്ര​ക്കാ​ര്‍ക്ക്​ ക​ട​ന്നു​പോ​കാ​നാ​വും. ഇ​രു​ദി​ശ​ക​ളി​ലു​മാ​യി 12000 പേ​ര്‍ക്കാ​ണ് മ​ണി​ക്കൂ​റി​ല്‍ യാ​ത്ര​ചെ​യ്യാ​നാ​വു​ക. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജ​ന​ങ്ങ​ള്‍ക്ക് ബൈ​ക്ക് വാ​ട​ക​യ്ക്കെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​വും അ​ല്‍ദാ​റും മു​നി​സി​പ്പാ​ലി​റ്റി​യും ഗ​താ​ഗ​ത വ​കു​പ്പും ഇ​വി​ടെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. രൂ​പ​ക​ല്പ​ന ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന മി​ഡ്-​ഐ​ല​ന്‍ഡ് പാർക്കോ പ​ദ്ധ​തി​യു​ടെ ആ​ദ്യ ഘ​ട്ട​മാ​ണ് ഉ​മ്മു യി​ഫീ​ന പാ​ലം. അ​ല്‍ റീം ​ദ്വീ​പി​നെ​യും സാ​ദി​യാ​ത്ത് ദ്വീ​പി​നെ​യും അ​ല്‍ റാ​ഹ ബീ​ച്ചി​നെ​യും ഖ​ലീ​ഫ സി​റ്റി​യെ​യും പുതിയ പാ​ലം ബ​ന്ധി​പ്പി​ക്കും. സൈ​ക്കി​ള്‍ ട്രാ​ക്കു​ക​ള്‍, ന​ട​പ്പാ​ത​ക​ള്‍ എ​ന്നി​വ​യും അ​ബൂ​ദ​ബി​യു​ടെ ആ​കാ​ശ​ക്കാ​ഴ്ച​ക​ളും സു​സ്ഥി​ര പ്ര​കൃ​തി ദൃ​ശ്യ​ങ്ങ​ളു​മെ​ല്ലാം ഉ​ള്‍ക്കൊ​ള്ളു​ന്ന 2028 ഓ​ടെ പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന വ​ലി​യ പ​ദ്ധ​തി​യാ​ണി​ത്.

നി​ല​വി​ല്‍ അ​ബൂ​ദ​ബി ന​ഗ​ര​ത്തി​ന്‍റെ കി​ഴ​ക്ക് ഭാ​ഗ​ത്തെ അ​ല്‍ റീം, ​അ​ല്‍ മ​രി​യ, ഉ​മ്മു യി​ഫീ​ന ദ്വീ​പു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന അ​ഞ്ച് പാ​ല​ങ്ങ​ളു​ണ്ട്. സാ​ദി​യാ​ത്ത് ദ്വീ​പ്, ജു​ബൈ​ല്‍ ദ്വീ​പ്, യാ​സ് ദ്വീ​പ് എ​ന്നി​വ​ക്കു പു​റ​മേ ന​ഗ​ര​ത്തോ​ട് ചേ​ര്‍ന്ന ദ്വീ​പു​ക​ളാ​ണി​വ. ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങി​ൽ ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ മു​ഹ​മ്മ​ദി​നൊ​പ്പം ഡി.​എം.​ടി ചെ​യ​ര്‍മാ​ന്‍ മു​ഹ​മ്മ​ദ് അ​ലി അ​ല്‍ ഷൊ​റാ​ഫ, അ​ബൂ​ദ​ബി സാം​സ്‌​കാ​രി​ക-​ടൂ​റി​സം വ​കു​പ്പ് ചെ​യ​ര്‍മാ​ന്‍ മു​ഹ​മ്മ​ദ് ഖ​ലീ​ഫ അ​ല്‍ മു​ബാ​റ​ക്, അ​ൽ​ദാ​ർ ഗ്രൂ​പ്​ സെ​ക്ര​ട്ട​റി ജ​ന​റ​ൽ സെ​യ്​​ഫ്​ സീ​ദ്​ ഗൊ​ബാ​ഷ്, അ​ല്‍ദാ​ര്‍ ഗ്രൂ​പ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫി​സ​ര്‍ ത​ലാ​ല്‍ അ​ല്‍ ദി​യേ​ബി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

എ​മി​റേ​റ്റി​ലെ പൗ​ര​ന്മാ​ര്‍ക്കും താ​മ​സ​ക്കാ​ര്‍ക്കും സ​ന്ദ​ര്‍ശ​ക​ര്‍ക്കും സാ​ധ്യ​മാ​യ മി​ക​ച്ച ജീ​വി​ത​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നും ലോ​കോ​ത്ത​ര അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ പ്ര​ദാ​നം ചെ​യ്യു​ന്ന​തി​നും സാ​മൂ​ഹി​ക​ക്ഷേ​മം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ബി​സി​ന​സ് സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷം ഒ​രു​ക്കു​ന്ന​തി​നു​മു​ള്ള ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ കാ​ഴ്ച​പ്പാ​ട് സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​വു​ന്ന​തി​ല്‍ അ​ഭി​മാ​ന​മു​ണ്ടൈ​ന്ന് ഡി.​എം.​ടി ചെ​യ​ര്‍മാ​ന്‍ മു​ഹ​മ്മ​ദ് അ​ലി അ​ല്‍ ഷൊ​റാ​ഫ കൂട്ടിച്ചേർത്തു.

About the author

themediatoc

Leave a Comment