Breaking NewsFeatured

തു​ർ​ക്കി​യ​യി​ലെ ഭൂ​ക​മ്പ ബാ​ധി​ത മേ​ഖ​ല​യി​ൽ യു.​എ.​ഇ​യു​ടെ ഫീ​ൽ​ഡ്​ ആ​ശു​പ​ത്രികൾ സ​ജീ​വം

ദുബായ് – തു​ർ​ക്കി​യ​യി​ലെ ഭൂ​ക​മ്പ ബാ​ധി​ത മേ​ഖ​ല​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു.​എ.​ഇ പ്ര​ഖ്യാ​പി​ച്ച ഓ​പ​റേ​ഷ​ൻ ഗാ​ല​ന്‍റ്​ നൈ​റ്റ്​ -2 വി​നോ​ട​നു​ബ​ന്ധി​ച്ച ആ​ശു​പ​ത്രി യു.​എ.​ഇ​യു​ടെ ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി സ​ജീ​വം പ്രവർത്തനത്തിലാണ്. നിലവിൽ തു​ർ​ക്കി​യ​യി​ലെ ഗാ​സി​യാ​ന്‍റ​പ്പി​ലാ​ണ്​ ആ​ശു​പ​ത്രി സ്​​ഥാ​പി​ച്ചിട്ടുള്ളത്. അ​ത്യാ​ഹി​ത വി​ഭാ​ഗം, ഓ​പ​റേ​ഷ​ൻ മു​റി, ഐ.​സി.​യു, സി.​ടി സ്കാ​ൻ, അ​ണു​ന​ശീ​ക​ര​ണ സം​വി​ധാ​നം എ​ന്നി​വയാണ് നിലവിലെ ലഭ്യമായ സേവങ്ങൾ. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​ർ​ക്കും അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ൽ​കാ​നു​ള്ള നൂതന സം​വി​ധാ​നവും എവിടെ ഒരുക്കിയിട്ടുണ്ട്. ​

എന്നാൽ ഫീ​ൽ​ഡ്​ ആ​ശു​പ​ത്രിയുടെ അ​ടു​ത്ത ഘ​ട്ട​മാ​യി ല​ബോ​റ​ട്ട​റി, എ​ക്സ്റേ, ഫാ​ർ​മ​സി, ദ​ന്ത​വി​ഭാ​ഗം, ഒ.​പി, ഇ​ൻ​പേ​ഷ്യ​​ന്‍റ്​ വാ​ർ​ഡ്​ എ​ന്നി​വ സ​ജ്ജീ​ക​രി​ക്കും. ഒപ്പം നിലവിലെ ആ​ശു​പ​ത്രി​യു​ടെ ശേ​ഷി 50 ബെ​ഡ്​ ആ​യി ഉ​യ​ർ​ത്തുന്നതോടൊപ്പം,15 ഡോ​ക്​​ട​ർ, 60 ന​ഴ്​​സ്, കൂ​ടു​ത​ൽ ചി​കി​ത്സ ഉ​പ​ക​ര​ണ​ങ്ങ​ൾ, ടെ​ക്നീ​ഷ്യ​ൻ​മാ​ർ എ​ന്നി​വ​യും വ​രും ദി​വ​സ​ങ്ങ​ളി​ൽ ദുബായിൽ നിന്നും എ​ത്തി​ക്കുമെന്നും അധികൃതകർ അറിയിച്ചു.

തു​ർ​ക്കി​യ​യി​ലെ ഭൂ​ക​മ്പ ബാ​ധി​ത മേ​ഖ​ല​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും യു.​എ.​ഇ സേ​ന ഇപ്പോഴും സ​ജീ​വ​മാ​ണ്. തു​ർ​ക്കി​യ​യി​ൽ ഭൂ​ക​മ്പം ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ച ക​റാ​മ​ൻ​മ​റാ​സി​ൽ ഇപ്പോഴും സേന തി​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്. ര​ണ്ട്​ ഷി​ഫ്​​റ്റു​ക​ളാ​യി തി​രി​ഞ്ഞ്​ മു​ഴു​സ​മ​യ​വും തി​ര​ച്ചി​ലി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലു​മാ​ണ്​ സം​ഘം. ക​ഴി​ഞ്ഞ ദി​വ​സം സി​റി​യ​യി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ മാ​താ​വി​നെ​യും മൂ​ന്നു​ മ​ക്ക​ളെ​യും യു.​എ.​ഇ സേ​ന കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക​ടി​യി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നു​ പു​റ​മെ 11 വ​യ​സ്സു​കാ​ര​നെ​യും മ​ധ്യ​വ​യ​സ്ക​രെ​യും സേ​ന ര​ക്ഷ​പ്പെ​ടു​ത്തിയിരുന്നു.

Shares:

Related Posts

Gulf

ദുബായില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവതിയക്ക് 10 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം

ദുബായ്: ദുബായില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ പ്രവാസി മലയാളിയ്ക്ക് 10 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ലഭിച്ചു. കണ്ണൂര്‍ നീര്‍ച്ചാല്‍ സ്വദേശിനി റഹ്‌മത്ത് ബി മമ്മദ് സാലിക്കാണ് കോടതി നഷ്ടപരിഹാരം അനുവദിച്ചത്. 2023 ഏപ്രില്‍ 24ന് അല്‍ വഹീദ ബംഗ്ലാദേശ് കൗണ്‍സലേറ്റിന് സമീപത്ത് വെച്ചുണ്ടായ
Gulf

എ. എസ്. വി ബാറ്റ്മിൻറ്റെൻ ടൂർണ്ണമെന്റ്

അക്ഷരം സാംസ്കാരിക വേദിയുടെ അഭിമുഖ്യത്തിൽ Maxline Global Logistic Solutions മായിചേർന്ന് ഷാർജ എക്സ്ട്രാ സ്പോർട്സ് അക്കാദമിയിൽ വെച്ചു നടന്ന MD-C ,MD-D,XD=CD വിഭാഗങ്ങളിലെ ബാറ്റ്മിൻറ്റെൻ ടൂർണ്ണമെന്റിലെ വിജയികൾക്ക് ഇന്ത്യൻ സോഷൽ സെന്റർ പ്രിസിഡന്റ് ജാസിം മുഹമ്മദ് സമ്മാനദാനം നിർവ്വഹിച്ചു. യോഗത്തിൽ
Gulf

വണ്ണം കുറച്ചവര്‍ക്ക് വമ്പൻസമ്മാനവുമായി റാക് ഹോസ്പിറ്റല്‍

റാ​സ​ല്‍ഖൈ​മ - ആ​രോ​ഗ്യ മേഖലയിൽ എന്നും വ്യത്യസ്‌തകൾ പരീക്ഷിക്കുന്ന റാ​ക് ഹോ​സ്പി​റ്റ​ല്‍ റാസൽഖൈമ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച മൂ​ന്നാ​മ​ത് ‘ബി​ഗ്ഗ​സ്റ്റ് വെ​യ്റ്റ് ലോ​സ് ച​ല​ഞ്ച്’ വി​ജ​യി​ക​ള്‍ക്ക് കാ​ഷ് പ്രൈ​സും സാ​ക്ഷ്യ​പ​ത്ര​വും വി​ത​ര​ണം ചെ​യ്തു. ഏഴ് എമിറേറ്റുകളിൽ നിന്നായി പതിനായിരത്തോളം പേര്
Breaking News

ദുബായ് നിരത്തുകളിൽ തേരോട്ടം നടത്താൻ ഒരുങ്ങി 269 പുതിയ ടെസ്‌ല കാറുകൾ

ദുബായ് - ശൈഖ് മജിദ് ബിന്‍ഹമദ് അല്‍ഖാസിമിയുടെ ഉടമസ്ഥതയിലുള്ള എകണോമിക് ഗ്രൂപ് ഹോള്‍ഡിംഗ്‌സിന്റെ സബ്‌സിഡിയറിയായ ദുബായിലെ അറേബ്യ ടാക്‌സിയിലേക്ക് 269 പുതിയ ടെസ്‌ല മോഡല്‍3 കാറുകള്‍ചേര്‍ക്കാനുള്ള ധാരണയില്‍ഒപ്പു വെക്കുമെന്ന് അധികൃതര്‍അറിയിച്ചു. ദുബായ് ടാക്‌സിയുടെയും ഫ്രാഞ്ചൈസ് കമ്പനികളുടെയും വാഹനങ്ങള്‍2027ഓടെ 100% പരിസ്ഥിതി സൗഹൃദമാക്കി
Leave a Reply

Your email address will not be published. Required fields are marked *