ദുബായ് – യു.എ.ഇയുടെ ചെലവ് കുറഞ്ഞ വിമാനസർവ്വീസായ വിസ്എയർ അബുദബി ഇന്ത്യയിലേക്ക് സർവ്വീസ്ആ രംഭിക്കാനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ് എന്ന് അധികൃതർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു. നിലവിൽ ഏറ്റവും കൂടതല്‍ ഉപഭോക്താക്കളുള്ള സെക്ടറുകളിലൊന്നാണ് യുഎഇ- ഇന്ത്യ. നടപടിക്രമങ്ങള്‍ പൂർത്തിയായാല്‍ ഉടനെത്തന്നെ ഏതൊക്കെ റൂട്ടുകളിലാണ് സർവ്വീസ് നടത്തുകയെന്നത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന് വിസ് എയർ അബുദബി മാനേജിംഗ് ഡയറക്ടറും ഓഫീസറുമായ ജോഹാന്‍ ഈദാഗെന്‍ പറഞ്ഞു. അബുദബി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിസ്എയർ നിലവില്‍ 24 ലക്ഷ്യങ്ങളിലേക്ക് സർവ്വീസ് നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം താരതമ്യേന 1.2 ദശലക്ഷം യാത്രാക്കാരാണ് വിസ് എയറിന്‍റെ സേവനം പ്രയോജനപ്പെടുത്തിയത് എന്നാൽ ഈ വർഷം 2 ദശലക്ഷം യാത്രാക്കാരെയാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
- Home
- Breaking News
- ഇന്ത്യൻ പ്രവാസികൾക്ക് പ്രതീക്ഷയേകി ‘വിസ്എയർ’: യുഎഇ – ഇന്ത്യ സെക്ടർ സർവ്വീസ് ഉടൻ
ഇന്ത്യൻ പ്രവാസികൾക്ക് പ്രതീക്ഷയേകി ‘വിസ്എയർ’: യുഎഇ – ഇന്ത്യ സെക്ടർ സർവ്വീസ് ഉടൻ
Related Posts
അബുദാബിയിൽ വണ്ടി പാർക്ക് ചെയ്യാൻ ഇനി മെഷീനുകൾ തിരഞ്ഞു നടക്കുകയോ മൊബൈലിൽ നിന്ന് എസ്.എം.എസ് അയക്കുകയോ ഒന്നും വേണ്ട, ഇനി കാര്യങ്ങളെല്ലാം വളരെ സിമ്പിളാകാൻ പോവുകയാണ്. യാത്രക്കാർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും കൂടാതെ വളരെ എളുപ്പവും അത്യാധുനികവുമായ 'ഫ്രീ ഫ്ലോ പെയ്ഡ് പാർക്കിംഗ്
ഷാർജ - ഷാർജയിൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം (AI-998) ഒരു മണിക്കൂർ പറന്നതിന് ശേഷം അടിയന്തിരമായി തിരിച്ചിറക്കി. 174 യാത്രകാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനയാത്ര പുറപ്പെടുമ്പോൾ തന്നെ അസാധാരണ ശബ്ദം അനുഭവപ്പെട്ടിരുന്നതായി യാത്രക്കാർ പറയുന്നു. എന്നാൽ
ദുബായ് - യു.എ.ഇയിൽ കൂടുതൽ മേഖലകളിൽ ഇന്നലെ മുതലാണ് മാസ്ക് നിയന്ത്രണം ഒഴിവാക്കിയത്. നീണ്ട രണ്ടുവർഷത്തിനുശേഷം മാസ്കില്ലാതെ മാളുകളിലും സൂപ്പർമാർക്കറ്റുകളിലും പരിപാടികൾക്കും എത്തിയതിന്റെ ആശ്വാസത്തിലായിരുന്നു ദുബായിലെ പ്രവാസികൾ. സ്കൂളുകളിൽ ഭൂരിപക്ഷം കുട്ടികളും അധ്യാപകരും മാസ്ക് ധരിക്കാതെയാണ് എത്തിയത്. എന്നാൽ, സ്കൂൾ ബസുകളിൽ മാസ്ക് ഇടണമെന്ന് പല സ്കൂളുകളും നിർദേശം നൽകിയിട്ടുണ്ട്. ദുബൈ വിമാനത്താവളത്തിൽ മാസ്ക് നിർബന്ധമില്ലെന്ന് അധികൃതർ അറിയിച്ചു. എങ്കിലും ചില പ്രത്യേക സ്ഥലങ്ങളിൽ മാസ്ക് നിർബദ്ധമായും ധരിക്കണമെന്നും അധികൃതർവ്യകതമാക്കിയിട്ടുണ്ട്. ഇന്ത്യൻ എയർലൈനുകളിൽ ഇപ്പോഴും മാസ്ക് വേണം. ഇന്ത്യൻ സർക്കാറിന്റെ നിർദേശങ്ങളാണ് അവർ പിന്തുടരുന്നത്. ഇന്ത്യക്കുപുറമെ, ചൈന, ഇന്തോനേഷ്യ, ജപ്പാൻ, മാലദ്വീപ്, ഫിലിപ്പീൻസ്, ദക്ഷിണ കൊറിയ, സീഷെൽസ് എന്നിവിടങ്ങളിലേക്കും മാസ്ക് വേണം. കനഡയിൽനിന്നെത്തുന്ന യാത്രക്കാർക്ക് വെള്ളിയാഴ്ച മുതൽ മാസ്ക് വേണ്ട. അതേസമയം, പള്ളികളിലും സ്കൂളുകളിലും പൊതുഗതാഗത സംവിധാനങ്ങളിലും മാസ്ക് ഇപ്പോഴും നിർബന്ധമാണ്.
മക്ക: സൗദി ഹജ്ജ് ഉംറ മന്ത്രാലയം തീർഥാടകരുടെ സഹായത്തിനായി ഹിന്ദി ഉൾപ്പെടെ 16 ഭാഷകളിൽ ബോധവത്കരണ ഗൈഡുകൾ പുറത്തിറക്കി. https://www.haj.gov.sa/Guides എന്ന വെബ്സൈറ്റിൽ ഇത് ഓൺലൈനായി ലഭ്യമാകുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, ഉറുദു, ബംഗാളി, ഇന്തോനേഷ്യൻ,





