Breaking NewsFeatured

കുരുന്നു വായനാമഹോത്സവത്തിന് ഇന്ന് കൊടിയേറി

ഷാർജ – 66 രാജ്യങ്ങളിലെ 457 അതിഥികൾ പ​ങ്കെടുക്കുന്ന ഷാർജ കുട്ടികളുടെ വായനോത്സവത്തിന്​ ബുധനാഴ്ച ഷാർജ എക്സ്​പോ സെന്‍ററിൽ കൊടിയേറും. ‘നിങ്ങളുടെ ബുദ്ധിശക്തിയെ പരിശീലിപ്പിക്കുക’ എന്ന പ്രമേയത്തിലാണ്​ ഈ വർഷത്തെ മേള മുന്നോട്ടു നയിക്കുക. മേയ്​ 14 വരെ നീളുന്ന മേള സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പുസ്​തക മഹോത്സവം കുട്ടിക്കഥകളുടെയും കവിതകളുടെയും വിസ്മയ ലോകമാണ്​ തുറക്കുന്നത്​. 12 ദിവസം നീളുന്ന മേളയിലേക്ക് തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒമ്പതുമുതൽ രാത്രി എട്ട​ുവരെയും വെള്ളിയാഴ്ച വൈകീട്ട് നാലുമുതൽ രാത്രി ഒമ്പതുവരെയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെയുമാണ് പ്രവേശനാനുമതി..

Sheikh Sultan inaugurates 14th Sharjah Children’s Reading Festival.

ഈ വർഷത്തെ വായനോത്സവത്തോടനുബന്ധിച്ച് സാഹിത്യ, വിജ്ഞാന, കല, വിനോദ, സാംസ്കാരിക മേഖലകളിലായി വിദ്യാർഥികളുടെയും അവർക്കുവേണ്ടിയുള്ള രചനകളും പുസ്തകങ്ങളും പരിചയപ്പെടുത്തുന്നതോടൊപ്പം നിരവധി പ്രശസ്ത എഴുത്തുകാർ വായനോത്സവത്തെ സമ്പന്നമാക്കാൻ എത്തുന്നുണ്ട്​. മേളയിൽ പ്രവേശനം സൗജന്യമാണ് സ്കൂളുകളിൽനിന്ന് ഒരുമിച്ചും അല്ലാതെയും വിദ്യാർഥികൾ വായനോത്സവത്തിൽ പങ്കെടുക്കാനെത്തുന്നുണ്ട്.

Shares:

Related Posts

Business

മെ​ഡ് 7 സേവനം ഇനിമുതൽ വിരൽത്തുമ്പിൽ: മൊബൈൽ ആ​പ്​ പു​റ​ത്തി​റ​ക്കി

ദുബായ്: യു.​എ.​ഇ​യി​ലെ പ്ര​മു​ഖ ആ​രോ​ഗ്യ​സേ​വ​ന സ്ഥാ​പ​ന​മാ​യ മെ​ഡ് 7 ഗ്രൂ​പ്പി​ന്‍റെ പു​തി​യ സം​രം​ഭ​മാ​യ മെ​ഡ് 7 ഓ​ൺ​ലൈ​ൻ അ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കി. സ്വി​സ്​ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡോ. ​മു​ഹ​മ്മ​ദ് കാ​സിം യു.​എ.​ഇ​യി​ലെ പ്ര​മു​ഖ സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​യ യൂ​സ​ഫ് അ​ൽ കാ​ബി
Gulf

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഓര്‍മ പുസ്തകം ‘ആറ്റപ്പൂ’ ഷാര്‍ജയില്‍ പ്രകാശനം ചെയ്തു

ഷാര്‍ജ - പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജീവിതം ആസ്പദമാക്കി സുപ്രഭാതം പ്രസിദ്ധീകരിച്ച ഓര്‍മപുസ്തകം 'ആറ്റപ്പൂ' ഷാര്‍ജയില്‍ പ്രകാശനം ചെയ്തു.ഷാര്‍ജ സഫാരി മാള്‍ പാര്‍ട്ടി ഹാളില്‍ സംഘടിപ്പിച്ച പ്രൗഢ ഗംഭീര ചടങ്ങില്‍ സമസ്ത പ്രസിഡന്റും സുപ്രഭാതം ചെയര്‍മാനുമായ സയ്യിദ് മുഹമ്മദ്
Breaking News

“സേ നോ റ്റു ഫ്രീലാന്‍സ് വിസ സ്‌കാം” – ബോധവത്കരണ കാമ്പയിനുമായി ഫാസ്റ്റ് ബിസിനസ് ലൈന്‍

ദുബായ്: ഫ്രീലാന്‍സ് വിസകളില്‍ വഞ്ചിക്കപ്പെടുന്നതിനെതിരെ നിക്ഷേപകരില്‍ അവബോധം വളര്‍ത്താന്‍ ലക്ഷ്യമിട്ട് ദുബൈയിലെ ബിസിനസ് ഉപദേശക സ്ഥാപനമായ ഫാസ്റ്റ് ബിസിനസ് ലൈന്‍ പ്രത്യേക കാമ്പയിന്‍ ആരംഭിച്ചു. ‘സേ നോ ടു ഫ്രീലാന്‍ഡ് വിസ സ്‌കാം ‘എന്ന കാമ്പയിനിന്റെ ഔദ്യോഗിക തുടക്കം ഇന്നലെ ദുബൈയില്‍
Leave a Reply

Your email address will not be published. Required fields are marked *