ദുബായ്: യു.എ.ഇയിലെ പ്രമുഖ ആരോഗ്യസേവന സ്ഥാപനമായ മെഡ് 7 ഗ്രൂപ്പിന്റെ പുതിയ സംരംഭമായ മെഡ് 7 ഓൺലൈൻ അപ്ലിക്കേഷൻ പുറത്തിറക്കി. സ്വിസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഡോ. മുഹമ്മദ് കാസിം യു.എ.ഇയിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യൂസഫ് അൽ കാബി എന്നിവർ ചേർന്നാണ് പുതിയ ആപ് പുറത്തിറക്കിയത്. കമ്പനി ഡയറക്ടർമാരും ഫാർമസി മാനേജർമാരും പങ്കെടുത്തു. മെഡ് 7 ആപ് ഓൺലൈൻ ഒരു മണിക്കൂറിനുള്ളിൽ ഡെലിവറി ചെയ്യുന്നതുൾപ്പെടെയുള്ള സേവനങ്ങൾ നൽകുമെന്ന് ഡയറക്ടർമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതിന്നായി യു.എ.ഇയിലെ ആരോഗ്യ സേവന മേഖലയിൽ പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങളാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നതെന്ന് ഡോ. മുഹമ്മദ് കാസിം പറഞ്ഞു
ഇതോടൊപ്പം പ്രത്യേക റിവാർഡ്സ് പ്രോഗ്രാമുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഉദ്ഘാടനത്തിന്റെ ഭാഗമായി മെഡ് 7 ഓൺലൈൻ ഏഴുദിവസത്തെ പ്രത്യേക ക്യാമ്പെയിൻ നടത്തുമെന്ന് അധികൃതർ പറഞ്ഞു. ഉപയോക്താക്കൾക്ക് ഇത് ഗുണകരമാവുമെന്നും അദ്ദേഹം വ്യക്തമാക്കി. ജുനൈദ് ആനമങ്ങാടൻ, മുഹ്സിൻ എന്നിവരും പങ്കെടുത്തു.