EntertainmentGulf

ഓർമ കേരളോത്സവം -2024 ഡിസംബർ ഒന്നിനും, രണ്ടിനും അൽ ഖിസൈസ് അമിറ്റി സ്കൂളിൽ

ദുബായ്: യുഎഇ ദേശിയ ദിനാഘോഷത്തിന്‍റെ ഭാഗമായി സാമൂഹ്യ-സാംസ്‌കാരിക കൂട്ടായ്മയായ ഓർമയുടെ നേതൃത്വത്തിൽ നടത്തുന്ന കേരളോത്സവം -2024 ഡിസംബർ 1, 2 തീയതികളിൽ നടത്തും. വൈകീട്ട് 4 മണി മുതൽ ദുബായ് അൽ ഖിസൈസ് അമിറ്റി സ്കൂൾ ഗ്രൗണ്ടിലാണ് പരിപാടികൾ. ഡിസംബർ 1 ന്‌ നടക്കുന്ന സാംസ്കാരിക സമ്മേളനം സംസ്ഥാന പൊതുമരാമത്തു ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും. പ്രശസ്ത നർത്തകിയും സിനിമ താരവുമായ മേതിൽ ദേവിക മുഖ്യാതിഥിയായി പങ്കെടുക്കും. ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധിയും ദുബായിലെ സർക്കാർ പ്രതിനിധികളും പങ്കെടുക്കും.

മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും സംഘവും അവതരിപ്പിക്കുന്ന മേളം, യുവ ഗായകർരായ ആര്യദയാൽ, സച്ചിൻവാര്യർ, സിതാര കൃഷ്ണകുമാർ, സ്റ്റാർ സിങ്ങർ വിജയി അരവിന്ദ് നായർ എന്നിവർ ഒരുക്കുന്ന സംഗീത നിശ എന്നിവ അരങ്ങേറും. നൂറോളം വർണ്ണക്കുടകൾ ഉൾപ്പെടുത്തിയുള്ള കുടമാറ്റവും ആനയും ആനച്ചമയവും ഇത്തവണ ശ്രദ്ധേയമാവും. ശിങ്കാരിമേളത്തിന്‍റെ അകമ്പടിയോടെയുള്ള സാംസ്കാരിക ഘോഷയാത്രയിൽ പൂക്കാവടികൾ, തെയ്യം, കാവടിയാട്ടം, നാടൻപാട്ട്, തുടങ്ങിയ കലാരൂപങ്ങൾ വർണ്ണ വിസ്മയമൊരുക്കും. തെരുവ് നാടകങ്ങൾ, തിരുവാതിര, ഒപ്പന, മാർഗ്ഗം കളി കോൽക്കളി, പൂരക്കളി, സംഗീത ശിൽപ്പം , സൈക്കിൾ യജ്‌ഞം, റിക്കാർഡ് ഡാൻസ്, തുടങ്ങിയ നൃത്ത- നാടൻ – കലാരൂപങ്ങൾ അണിനിരക്കും. കേരളത്തിന്‍റെ തനത് നാടൻ രുചിവിഭവങ്ങളുമായി വിവിധ ഭക്ഷണ ശാലകൾ, തട്ടുകടകൾ തുടങ്ങിയവയും ഉത്സവ പറമ്പിൽ ഉണ്ടാകും.

ഉത്സവ നഗരിയിലെ സാഹിത്യ സദസ്സിനോടനുബന്ധിച്ച് എഴുത്തുകാരും വായനക്കാരും ചേർന്ന് നടത്തുന്ന സംവാദങ്ങൾ, പുസ്തകശാല, കവിയരങ്ങ് , പ്രശ്നോത്തരികൾ, യു എ ഇ യിലെ പ്രശസ്ത ചിത്രകാരന്മാരുടെ തത്സമയ പെയിന്‍റിങ്ങ്, കേരളത്തിന്‍റെ ചരിത്രവും, പോരാട്ടത്തിന്‍റെ നാൾവഴികളും ഉൾകൊള്ളുന്ന ചരിത്ര – പുരാവസ്തു പ്രദർശനങ്ങൾ എന്നിവ സദസ്യർക്കും പുതുതലമുറക്കും പുത്തൻ അനുഭവങ്ങൾ പകർന്നു നൽകും. മലയാളം മിഷൻ, പ്രവാസികൾക്കായുള്ള സർക്കാർ പദ്ധതികളെ അടുത്തറിയുവാനും പങ്കാളികളാകുവാനുമായി നോർക്ക, പ്രവാസി ക്ഷേമനിധി, KSFE തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രത്യേക സ്റ്റാളുകളും ഉത്സവപ്പറമ്പിൽ ഒരുക്കുമെന്നു സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇവന്‍റ്റൈഡ്സ് ഇവന്‍റിന്‍റെ ബാനറിൽ ഒരുങ്ങുന്ന കേരളോത്സവത്തിൽ പ്രവേശനം സൗജന്യമായിരിക്കുമെന്നും സംഘാടകർ അറിയിച്ചു. സംഘാടക സമിതി ഭാരവാഹികളായ ഒ. വി. മുസ്തഫ, എൻ.കെ. കുഞ്ഞഹമ്മദ്, പ്രദീപ് തോപ്പിൽ, അനീഷ് മണ്ണാർക്കാട്, ഷിഹാബ് പെരിങ്ങോട് , ജിജിത അനിൽകുമാർ , ലിജിന കൃഷ്ണൻ എന്നിവരും, ഫ്രാഗ്രൻസ് വേൾഡ് പെർഫ്യൂംസ് പ്രതിനിധികളും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Shares:

Related Posts

Breaking News

ഇനിമുതൽ മു​ഖം ‘എമിഗ്രേഷന്റെ’ കണ്ണാടി; വി​മാ​ന​യാ​ത്ര​ക്ക്​ പാ​സ്​​പോ​ർ​ട്ട്​ വേ​ണ്ട

ദുബായ് - ദുബായ് എയർപോർട്ടുകളിൽ പു​തി​യ ബ​യോ​മെ​ട്രി​ക്​ സം​വി​ധാ​നം നി​ല​വി​ൽ വ​രു​ന്ന​തോ​ടെ തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ഇനിമുതൽ മു​ഖം മാ​ത്രം മ​തി. മു​ഖ​വും ക​ണ്ണും സ്കാ​ൻ ചെ​യ്യു​ന്ന​തോ​ടെ വ്യ​ക്തി​ക​ളു​ടെ സ​ക​ല വി​വ​ര​ങ്ങ​ളും വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​മ്പ്യൂ​ട്ട​റു​ക​ളി​ൽ തെ​ളി​യും. ഇ​തോ​ടെ യാത്രക്കാർക്ക് ബോ​ർ​ഡി​ങ്​ പാ​സ്​ പോ​ലു​മി​ല്ലാ​തെ
Breaking News

അഞ്ചാനയും അഞ്ച് മേളവും അഞ്ച് തരം കാവടിയുമായി അഞ്ചാമത്തെ ‘മ്മടെ തൃശ്ശൂർ പൂരം’ ദുബായിൽ

ദു​ബായ് : ദുബായിലെ എത്തിസലാത്ത് അക്കാദമിയെ താ​ള​മേ​ള​ങ്ങ​ൾ നി​റ​ഞ്ഞ വിസ്മയ കാഴ്ചകളൊരുക്കി തേക്കിൻകാട് മൈതാനമെന്ന പൂ​ര​പ്പ​റ​മ്പാ​ക്കി മാ​റ്റാ​ൻ 'മ്മടെ തൃശ്ശൂർ പൂരം' വീണ്ടുമെത്തുന്നു. മ്മടെ തൃശ്ശൂർ കൂട്ടായ്മയും, ഇ​ക്വി​റ്റി പ്ല​സ് അ​ഡ്വ​ർ​ടൈ​സി​ങ്ങും ചേർന്ന് ഒരുക്കു​ന്ന അഞ്ചാമത്തെ തൃശ്ശൂർ പൂരം ഡി​സം​ബ​ർ 2
Gulf

ദുബായിലെ ബസ്സപകടം: പരിക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് 11.5 കോടി രൂപ നഷ്ടപരിഹാരം നേടികൊടുത്ത്‌ ‘ഫ്രാ​ന്‍ഗ​ള്‍ഫ്’

ദുബായ് - മൂ​ന്ന​ര വ​ര്‍ഷം മു​മ്പ്​ ദുബായിലുണ്ടായ ബ​സ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ ഇ​ന്ത്യ​ൻ യു​വാ​വി​ന് ദു​ബൈ കോ​ട​തി 50 ല​ക്ഷം ദി​ര്‍ഹം(​ഏ​ക​ദേ​ശം 11.5കോ​ടി രൂ​പ) ന​ഷ്ട​പ​രി​ഹാ​രം വി​ധി​ച്ചു. 2019 ജൂ​ണി​ലാ​ണ്​ ഒ​മാ​നി​ല്‍ നി​ന്ന്​ പു​റ​പ്പെ​ട്ട ബ​സ്​ ദുബായ് റാ​ശി​ദി​യ​യി​ല്‍ അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്.സം​ഭ​വ​ത്തി​ല്‍ സാ​ര​മാ​യി പ​രി​ക്കേ​റ്റ
Business

ഫ​സ്റ്റ്​ ഗ്ലോ​ബ​ൽ ച​ല​ഞ്ച്​, യു.​എ.​ഇ ടീ​മി​ന്​ വെ​ള്ളി മെ​ഡ​ൽ

ദുബായ്: റോബോട്ടിക്സിലെ ഒളിമ്പിക്സ് എന്നറിയിപ്പെടുന്ന ഫസ്റ്റ് ഗ്ലോബല്‍ ചലഞ്ചില്‍ മികച്ച നേട്ടം സ്വന്തമാക്കി യുഎഇ ടീം. സെപ്റ്റംബർ 26 മുതല്‍ 29 വരെ ആതന്‍സിലെ ഗ്രീസില്‍ നടന്ന ചലഞ്ചില്‍ വെളളി മെഡലാണ് ടീം നേടിയത്. 193 രാജ്യങ്ങളില്‍ നിന്നുളള ടീമുകള്‍ പങ്കെടുത്ത
Leave a Reply

Your email address will not be published. Required fields are marked *