Breaking News Featured Gulf UAE

‘ഇന്‍ഡീ ഗാഗ’ ഡിസംബര്‍ 10ന് ദുബൈയിൽ; 6 ബാൻഡുകൾ, 2 ഹിപ് ഹോപ്പ് താരങ്ങൾ

Written by themediatoc

ദുബായ് – ദുബായ് ഇന്റര്‍നാഷണല്‍ ആര്‍ട്‌സ് ആന്റ് മ്യൂസിക് ഫെസ്റ്റിവല്‍ ‘ഇന്‍ഡീ ഗാഗ’ ഡിസംബര്‍ പത്തിന് വൈകുന്നേരം 4 മുതല്‍ 1 മണി വരെ ഇത്തിസാലാത്ത് അക്കാദമിയില്‍ നടക്കുമെന്ന് സംഘാടകരായ പാലറ്റ് പാര്‍ട്ടീസ് ആന്റ് എന്റര്‍ടെയ്ന്‍മെന്റ്‌സ് സാരഥികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതാദ്യമായാണ് എയ്തരം ഒരു ഫെസ്റ്റിവല്‍ ജിസിസിയില്‍ അരങ്ങേറുന്നത്. 6 ബാന്‍ഡുകളും, 2 ഹിപ്-ഹോപ് ആര്‍ട്ടിസ്റ്റുകളും പരിപാടിയിൽ പങ്കെടുക്കും.

മള്‍ട്ടി സിറ്റി ഇന്റര്‍നാഷണല്‍ മ്യൂസിക് ആന്റ് ആര്‍ട്‌സ് ഫെസ്റ്റിവലായ ഇന്‍ഡീ ഗാഗ ഇന്ത്യയില്‍ ഏറെ ജനകീയമാണ്. ‘വണ്ടര്‍ വാള്‍’ ആണ് ഇന്‍ഡീ ഗാഗയുടെ ഉടമകള്‍. ലോകമുടനീളമുള്ള സ്വതന്ത്ര ബാന്‍ഡുകളും ആര്‍ട്ടിസ്റ്റുകളും കലാ വിദഗ്ധരും ഇവിടെ സംഗമിക്കും. അവിയല്‍, തൈക്കുടം ബ്രിഡ്ജ്, അഗം, ജോബ് കുരിയന്‍ ലൈവ്, സിത്താരയുടെ പ്രൊജക്ട് മലബാറികസ്, ശങ്ക ട്രൈബ് എന്നിവയാണ് ബാന്‍ഡുകള്‍. സ്ട്രീറ്റ് അക്കാഡമിക്‌സ്, തിരുമാലി എന്നിവയാണ് ഹിപ്-ഹോപിലുള്ളത്.

ഫെസ്റ്റിവലില്‍ വളര്‍ന്നു വരുന്ന പുതിയ ആര്‍ട്ടിസ്റ്റുകള്‍ക്ക് അവസരം നല്‍കുന്നതാണ്. റാപ്പേഴ്‌സ് നല്‍കുന്ന 2 മിനിറ്റ് ദൈര്‍ഘ്യത്തിലുള്ള വീഡിയോകളില്‍ നിന്നും മികച്ച മൂന്നെണ്ണം തെരഞ്ഞെടുത്ത് വേദിയില്‍ പാടാന്‍ അവസരം നല്‍കും. അവര്‍ക്കുള്ള പ്രോല്‍സാഹനമായി സംഘാടകര്‍ മെമെന്റോ സമ്മാനിക്കുന്നതാണ്.

ഇന്‍ഡീ ഗാഗയിലേക്ക് പ്രവേശനം ടിക്കറ്റ് മൂലമായിരിക്കും. 150 ദിര്‍ഹമാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്. ഏര്‍ളി ബേര്‍ഡ് ഓഫറില്‍ 125 ദിര്‍ഹമിന് ടിക്കറ്റ് ലഭിക്കുന്നതാണ്. ഫാമിലി ടിക്കറ്റ് നിരക്ക് 300 ദിര്‍ഹമാണ്. ഏര്‍ളി ബേര്‍ഡ് ഓഫറില്‍ ഇത് 225 ദിര്‍ഹമിന് ലഭ്യമാണ്. വിഐപി ടിക്കറ്റ് നിരക്ക് 500 ദിര്‍ഹമാണ്. പ്രോഗ്രാം ഏരിയയോട് ചേർന്ന് കുട്ടികള്‍ക്ക് കളി സ്ഥലവും, ഭക്ഷണ സ്റ്റാളുകളുകളും ഒരുക്കിയിട്ടുണ്ട്.

പാലറ്റ് പാര്‍ട്ടീസ് ആന്റ് എന്റര്‍ടെയ്ന്‍മെന്റ്‌സ് സിഇഒ വിഷ്ണു മണികണ്ഠന്‍, ഓപറേഷന്‍സ് ഡയറക്ടര്‍ സ്മിതാ കൃഷ്ണന്‍, ഫെസ്റ്റിവല്‍ പ്രോഗ്രാം ഹെഡ് ഷോണ്‍ ഫെര്‍ണാണ്ടസ്, മിഥുന്‍ സി. വിലാസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

About the author

themediatoc

Leave a Comment