Featured Gulf UAE

പാലക്കാട് ഇനിമുതൽ ലക്ഷ്വറി ഗ്ലോബൽ ബ്രാൻഡുകളുടെ പറുദീസ

Written by themediatoc

പാലക്കാട് – ബഹുമുഖ കമ്പനിയായ അത്താച്ചി ഗ്രൂപ്പ് പുതുതായി ആരംഭിക്കുന്ന അഗ്രോ – ഫോറസ്ട്രി അടിസ്ഥാനമാക്കി നിർമിക്കുന്ന ലക്ഷ്വറി സ്കിൻ കെയർ ബ്രാൻഡ് ആയ MOREGANICS ന്റെ നിർമ്മാണ യൂണിറ്റ് ബഹു: നിയമവകുപ്പ്,വ്യവസായ വകുപ്പുമന്ത്രി ശ്രീ. പി.രാജീവ് പാലക്കാടു ഉൽഘാടനം നിർവഹിച്ചു. നവയുഗ വ്യവസായങ്ങൾക്കുള്ള സാധ്യത കേരളത്തിൽ വർധിച്ചു വരുന്നതായും നൈസർഗിക സൗന്ദര്യ സംവർദ്ധക വസ്തുക്കളുടെ കേരള ബ്രാന്റുകളുടെ ഉത്പാദനത്തിന് കേരളം സജ്ജമാണെന്നും, സൗന്ദര്യ വർദ്ധക സാധനങ്ങളുടെ മാർക്കറ്റിൽ സമാധാനത്തിന്റെ പങ്ക് ചെറുതാണെങ്കിലും പ്രകൃതി സിദ്ധമായ സൗന്ദര്യ സംവർദ്ധക വസ്തുക്കളോടുള്ള പ്രിയം ലോകമെമ്പാടും വർധിച്ചു വരികയാണെന്നും, അതിനാൽ അത്താച്ചി ഗ്രൂപ്പിന്റെ ഈ പുതിയ സംരംഭം ഈ ദിശയിലേക്കുള്ള ശരിയായ ആദ്യ കാൽവെയ്പ്പാണെന്നും. അദ്ദേഹം കൂട്ടിച്ചേർത്തു. അത്താച്ചി ഗ്രൂപ്പിന്റെ ഈ പുതിയ സംരംഭം സാർധകമാക്കിയതിനു പരിശ്രമിച്ച അത്താച്ചി ഗ്രൂപ്പിന്റെ ചെയർമാൻ ശ്രീ. രാജു സുബ്രഹ്മണ്യത്തെയും അദ്ദേഹത്തോടൊപ്പം നിന്നു വേണ്ട സഹായങ്ങൾ നൽകിയ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തെയും അദ്ദേഹം പ്രശംസിച്ചു. ഒപ്പം വെറും ആശംസ കൊണ്ടു മാത്രം പുതിയ വ്യവസായങ്ങൾ കേരളത്തിലേക്ക് എത്തുകയില്ല എന്നും അദ്ദേഹം സാന്ദർഭീകമായി അദ്ദേഹം കൂട്ടിച്ചേർത്തു.

അത്താച്ചി ഗ്രൂപ്പിന്റെ ചെയർമാൻ ശ്രീ. രാജു സുബ്രഹ്മണ്യം, അത്താച്ചി ഗ്രൂപ്പിന്റെ സ്ഥാപകയായ ശ്രീമതി. അലമേലു സുബ്രമണ്യൻ എന്നിവർ ദുബായിലെ പത്രസമ്മേളനത്തിൽ.

പാലക്കാട്‌ എലപ്പുള്ളിയിൽ ചെയർമാന്റെ അമ്മയുടെ പേരിൽ ആരംഭിച്ച സംരംഭം സ്വന്തം കൃഷിയിടത്തിൽ വളർത്തിയെടുക്കുന്ന ഏറ്റവും മികച്ച ഗുണ മേന്മയുള്ള പരിശുദ്ധവും നൈസർഗികവുമായ വസ്തുക്കൾ മാത്രം ഉപയോഗിച്ചുള്ള ഉത്പന്നങ്ങൾ ആയിരിക്കും ഉൽപാദിപ്പിക്കുക എന്ന് ചടങ്ങിൽ അധ്യക്ഷം വഹിച്ചു കൊണ്ട് ഗ്രൂപ്പ്‌ ചെയർമാൻ ശ്രീ. രാജു സുബ്രഹ്മണൃൻ പ്രസ്ഥാവിച്ചു. ഒപ്പം പ്രകൃതിയുടെ നൈസർഗികത കാത്തു സൂക്ഷിക്കുന്നതിനു കമ്പനി പ്രതിജ്ഞാബദ്ധ മാണെന്നും തികച്ചും പ്രകൃതി സിദ്ധവും അതുല്യവുമായ നിർമാണ രീതിയായ more than organics എന്ന രീതിയാണ് കമ്പനി അവലംബിക്കുന്നതെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. അത്താച്ചി ഗ്രൂപ്പിന്റെ സ്ഥാപകയായ ശ്രീമതി. അലമേലു സുബ്രമണ്യൻ ഭദ്രദീപം തെളിയിച്ചു.

പാലക്കാട്‌ എംപി, ശ്രീ. വി.കെ. ശ്രീകണ്ഠൻ, മലമ്പുഴ എം.ൽ.എ, ശ്രീ. എ. പ്രഭാകരൻ, പാലക്കാട്‌ എം.ൽ.എ, ശ്രീ. ഷാഫി പറമ്പിൽ, കല്യാൺ സിൽക്‌സ് ചെയർമാൻ, ശ്രീ. റ്റി.എസ്. പട്ടാഭിരാമൻ, പുതുശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. എൻ. പ്രസീത,കെ.എസ്.ഐ.ഡി.സി എ.ജി.എം, ശ്രീ. വർഗീസ് മലകാരൻ, ബി.ഇ.എം.ൽ അഡ്വൈസർ, ശ്രീ. കരിമ്പുഴ രാമൻ, ഇൻഡസ്ട്രിസ് ആൻഡ് കോമേഴ്‌സ്, ജനറൽ മാനേജർ, ശ്രീ. ബെൻഡിക്റ്റ് വില്യം തുടങ്ങിയ വിശിഷ്ട വ്യക്തികൾ സംരംഭത്തിനു ആശംസകൾ അർപ്പിച്ചു.
അത്താച്ചി ഗ്രൂപ്പ്‌ എംഡി, ഡോ. വിശ്വനാഥൻ. എൻ. സുബ്രഹ്മണ്യൻ സ്വാഗതം ആശംസിച്ചു. ഗ്രൂപ്പ്‌ വൈസ് ചെയർപേഴ്സൺ, ശ്രീമതി. ദീപ സുബ്രഹ്മണ്യൻ, സി.ഐ.ഓ. ശങ്കർ. എൻ. ചൂഡാമണി എന്നിവർ ആഗോള മാർക്കറ്റിനെ കുറിച്ചുള്ള കമ്പനിയുടെ ദർശനവും സ്വഭാവവും വിശദീകരിച്ചു.

About the author

themediatoc

Leave a Comment