Breaking News Featured Gulf UAE

കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി ല​ഭി​ച്ചാ​ൽ ചാ​ർ​ട്ടേ​ഡ് വി​മാ​നം, ക​പ്പ​ൽ സ​ർ​വി​സ് ഉടൻ തു​ട​ങ്ങു​മെ​ന്ന്​ മ​ന്ത്രി

Written by themediatoc

ദുബായ് – കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി ല​ഭി​ച്ചാ​ൽ യു.​എ.​ഇ – ​കേ​ര​ള സെ​ക്ട​റി​ൽ ചാ​ർ​ട്ടേ​ഡ് വി​മാ​ന, ക​പ്പ​ൽ സ​ർ​വി​സ് ആ​രം​ഭി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​ണെ​ന്ന് തു​റ​മു​ഖ മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ. മ​ല​ബാ​ർ ഡെ​വ​ല​പ്മെ​ന്‍റ് കൗ​ൺ​സി​ൽ പ്ര​തി​നി​ധി സം​ഘ​വു​മാ​യി കോ​ഴി​ക്കോ​ട്ട്​ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് കൗ​ൺ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് അദ്ദേഹം നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച്​ ഉ​ചി​ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ത​ന്നെ​യും മാ​രി​ടൈം ബോ​ർ​ഡി​നെ​യും മു​ഖ്യ​മ​ന്ത്രി ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി മ​ന്ത്രി അ​റി​യി​ച്ചു. വി​ഴി​ഞ്ഞം തു​റ​മു​ഖ പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​യാ​ൽ കേ​ര​ള​ത്തി​ലെ തു​റ​മു​ഖ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച്​ ആ​ഭ്യ​ന്ത​ര യാ​ത്ര, ച​ര​ക്ക് ക​പ്പ​ൽ സ​ർ​വി​സ് ആ​രം​ഭി​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് സി.​ഇ. ചാ​ക്കു​ണ്ണി മ​ന്ത്രി​ക്ക്‌ നി​വേ​ദ​നം കൈ​മാ​റി. വൈ​സ് പ്ര​സി​ഡ​ന്‍റ് ബേ​ബി കി​ഴ​ക്കേ​ഭാ​ഗം, സെ​ക്ര​ട്ട​റി പി.​ഐ. അ​ജ​യ​ൻ, ആ​ർ. ജ​യ​ന്ത്കു​മാ​ർ, കെ. ​സെ​യ്ത് ഹാ​രി​സ്, വി.​കെ. വി​ജ​യ​ൻ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

About the author

themediatoc

Leave a Comment