Gulf Qatar

ഖത്തറിന്റെ ദേശീയ ചിഹ്‌നം ഉപയോഗിച്ചാൽ ഇനി പണികിട്ടും.

Written by themediatoc

ദോഹ – ഖത്തറിന്റെ ദേശീയ ചിഹ്‌നം വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം നിരോധിച്ചു. വാണിജ്യ ശാലകളിലും അവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ഖത്തറിന്റെ ദേശീയ ചിഹ്നത്തിന്റെ പ്രചാരണം, ഉപയോഗം, വിൽപന, എന്നിവ ഇനി മുതൽ പാടില്ല. പുതിയ ഈ നിയമം ഖത്തർ വാണിജ്യ മേഖലയിലെ വ്യാപാരികളും, സ്റ്റോർ മാനേജർമാരുമെല്ലാം പാലിക്കണം. ഇതുസംബന്ധിച്ച പരിശോധനാ ക്യാംപെയ്ൻ സമഗ്രമാക്കാനും ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം നടപടി സ്വീകരിച്ചതായും അധികൃതർ അറിയിച്ചു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടികളും സ്വീകരിക്കും

കഴിഞ്ഞ ആഴ്ചയാണ് രാജ്യത്തിന്റെ പുതിയ ദേശീയ ചിഹ്‌നം പുറത്തിറക്കിയത്. വെള്ള നിറത്തിലുള്ള പശ്ചാത്തലത്തിൽ മെറൂൺ നിറത്തിലുള്ള ലോഗോയിൽ സ്ഥാപക ഭരണാധികാരിയുടെ വാൾ, ഈന്തപ്പന, കടൽ, പരമ്പരാഗത പായ്ക്കപ്പൽ എന്നിവയാണുള്ളത്. 46 വർഷങ്ങൾക്ക് ശേഷമാണ് 2022 സെപ്റ്റംബർ 15ന് ഖത്തറിന്റെ പുതിയ ദേശീയ ചിഹ്‌നം പുറത്തിറക്കിയത്.

About the author

themediatoc

Leave a Comment