Gulf UAE

ഗവേഷകരെ മാടിവിളിക്കുന്നു; അ​ബൂ​ദ​ബി.

Written by themediatoc

അബുദാബി – ദിനം പ്രതി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മനുഷ്യ ജീ​വ​നു ത​ന്നെ വെ​ല്ലു​വി​ളി​യാ​വു​ന്ന ഗു​രു​ത​ര രോ​ഗ​ങ്ങ​ളെ നേ​രി​ടാ​നു​ള്ള പ​രി​ഹാ​ര​ങ്ങ​ള്‍ക്കാ​യി അബുദാബിആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പു​തി​യ പ​ദ്ധ​തി. ഗ​വേ​ഷ​ണം ന​ട​ത്താ​ന്‍ ത​യാറാ​വു​ന്നവർക്ക് വേണ്ട സം​വി​ധാ​ന​ങ്ങ ള്‍ക്ക് ആ​വ​ശ്യ​മാ​യ സാ​മ്പ​ത്തി​ക സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തി​രി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ര്‍. ഹൃ​ദ്രോ​ഗ സം​ബ​ന്ധ​മാ​യും അ​ര്‍ബു​ദം, അ​പൂ​ര്‍വ രോ​ഗ​ങ്ങ​ള്‍, പ​ക​ര്‍ച്ച​വ്യാ​ധി​ക​ള്‍ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ ക്ലി​നി​ക്ക​ല്‍ ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ള്‍ക്കാണ് ന​ട​ത്തു​ന്ന​വ​ര്‍ക്ക് ഗ്രാ​ന്‍ഡ് ന​ല്‍കു​ക. ഒപ്പം ഗു​രു​ത​ര രോ​ഗ​ങ്ങ​ളെ നേ​രി​ടു​ന്ന​തി​ലും, സ്മാ​ര്‍ട്ട് ആ​ശു​പ​ത്രി​ക​ള്‍ക്കാ​യും ന​വീ​ന സാ​ങ്കേ​തി​ക ആ​ശ​യ​ങ്ങ​ളും പ​രി​ഹാ​ര​ങ്ങ​ളും ഉ​ള്ള​വ​രെ​യും പ​ദ്ധ​തി പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍ക്ക് അ​വ​രു​ടെ പ്രൊ​ജ​ക്ടു​ക​ളു​ടെ സു​സ്ഥി​ര​ത​യും തു​ട​ര്‍ച്ച​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള വിദ്ധക്തരുടെ ഉ​പ​ദേ​ശ​ങ്ങ​ളും കൃത്യസമയത്ത്‌ ല​ഭി​മാക്കും.

www.do-h.gov.a-e എ​ന്ന വെ​ബ്‌​സൈ​റ്റി​ലൂ​ടെ​യാ​ണ് അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കേ​ണ്ട​ത്. ആ​റ് ആ​ഴ്ച​ക്കു​ള്ളി​ല്‍ അ​പേ​ക്ഷ​ക​ള്‍ തി​ര​ഞ്ഞെ​ടു​ക്കുക എ​ന്നാ​ല്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി അ​ബൂ​ദ​ബി​യി​ലെ ആ​രോ​ഗ്യ​പ​രി​ച​ര​ണ കേ​ന്ദ്ര​വു​മാ​യി അ​പേ​ക്ഷ​ക​ന്‍ ആദ്യം ബന്ധപ്പെടണം. എ​ത്ര തുകയാണ് ഗ്രാ​ന്‍ഡ് ന​ല്‍കു​ക​യെ​ന്ന് അ​ധി​കൃ​ത​ര്‍ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. അ​ബൂ​ദ​ബി ആ​രോ​ഗ്യ​വ​കു​പ്പ്, അ​ബൂ​ദ​ബി ആ​രോ​ഗ്യ ഗ​വേ​ഷ​ണ സാ​ങ്കേ​തി​ക​വി​ദ്യാ സ​മി​തി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വിദ്ധക്ത​രാ​ണ് അ​പേ​ക്ഷ​ക​ള്‍ വി​ല​യി​രു​ത്തു​ന്ന​ത്.

അബുദാബി ആ​രോ​ഗ്യ വ​കു​പ്പി​ലെ ഗ​വേ​ഷ​ക വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഡോ. ​അ​സ്മ അ​ല്‍ മ​ന്ന​യീ​യാ​ണ് വി​ദ​ഗ്ധ​സം​ഘ​ത്തി​ന്‍റെ മേ​ധാ​വി. അ​ബൂ​ദ​ബി ക്ലി​നി​ക്ക​ല്‍ ട്ര​യ​ലു​ക​ളു​ടെ മു​ന്‍നി​ര ല​ക്ഷ്യ​സ്ഥാ​ന​മാ​യി മാ​റ്റു​ക​യും ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ ലക്ഷ്യം. എ​ണ്ണ ഇ​ത​ര മൊ​ത്ത​ ആ​ഭ്യ​ന്ത​ര ഉ​ല്‍പ്പാ​ദ​ന വ​ള​ര്‍ച്ച​യി​ല്‍ വി​വി​ധ സാ​ധ്യ​ത​ക​ള്‍ തേ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന യു.​എ.​ഇ അ​ടു​ത്തി​ടെ ആ​രോ​ഗ്യ സു​ര​ക്ഷാ രം​ഗ​ത്ത് അ​മേ​രി​ക്ക​യു​മാ​യി സ​ഹ​ക​രി​ക്കാ​നും ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ണ്ടി​രു​ന്നു. നി​ല​വി​ല്‍ അ​ബൂ​ദ​ബി​യി​ലെ വി​വി​ധ ക്ലി​നി​ക്കു​ക​ളി​ലാ​യി 400 ഓ​ളം ഗ​വേ​ഷ​ണ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ട്.

ആ​രോ​ഗ്യ രം​ഗ​ത്ത് സു​സ്ഥി​ര​വും ന​വീ​ന​വു​മാ​യ ചുവടുറപ്പിക്കാനും വരും ത​ല​മു​റ​യി​ലെ ഇ​മാ​റാ​ത്തി ഫി​സി​ഷ്യ​ന്‍മാ​രെ​യും ആ​രോ​ഗ്യ പ​രി​പാ​ല​ന ജോ​ലി​ക്കാ​രെ​യും ഗ​വേ​ഷ​ക​രെ​യും പ​രി​ശീ​ലി​പ്പി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന​തി​ന് യു.​എ​സ് സ​ര്‍വ​ക​ലാ​ശാ​ല​ക​ള്‍ അടക്കമുള്ള സ​ര്‍വ​ക​ലാ​ശാ​ല​കക്ക് പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ വിശ്വസിക്കുന്നു. ഒപ്പം ഇത്തരം ​പ​ങ്കാ​ളി​ത്ത​ങ്ങ​ള്‍ യു.​എ.​ഇ​യു​ടെ വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ പ​രി​പാ​ല​ന അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കാ​ന്‍ ഗു​ണ​ക​ര​മാ​വും. കാ​ന്‍സ​ര്‍ ചി​കി​ത്സ​യി​ലെ നാ​നോ ടെ​ക്‌​നോ​ള​ജി, ജീ​ന്‍ എ​ഡി​റ്റി​ങ്, സെ​ല്ലു​ലാ​ര്‍ തെ​റാ​പ്പി​റ്റി​ക്‌​സ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ സാ​ധ്യ​ത​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും ആ​രോ​ഗ്യ വി​ഭാ​ഗം ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തി​വ​രു​ന്നു​ണ്ട്.

About the author

themediatoc

Leave a Comment