Gulf Saudi Arabia

സഊദിയിൽ മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാനത്ത് ആദ്യമായി ഒരു വനിത ചരിത്രം കുറിച്ചു.

Written by themediatoc

ജിദ്ദ – സഊദിയിൽ മനുഷ്യാവകാശ കമ്മീഷന്‍ പ്രസിഡന്റായി ഡോ. ഹലാ ബിന്‍ത് മസീദ് ബിന്‍ മുഹമ്മദ് അല്‍ തുവൈജിരിയെ ഭരണാധികാരി സൽമാൻ രാജാവ് നിയമിച്ചു. ആദ്യമായാണ് ഒരു വനിത ഈ സ്ഥാനത്തേക്ക് വരുന്നത്. നിലവിൽ പ്രസിഡന്റായിരുന്ന ഡോ. അവദ് അൽ അവ്വാദിനെ സ്ഥാനത്തുനിന്ന് നീക്കി റോയൽ കോർട്ട് ഉപദേശകനായി നിയമികുകയും ചെയ്തു.

നേരത്തെ കിങ് സൗദ് യൂനിവേഴ്‌സിറ്റി ആര്‍ട്‌സ് കോളേജ് വൈസ്-ഡീന്‍, ഇതേ കോളേജിലെ ഇംഗ്ലീഷ്, ലിറ്ററേച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വൈസ്-ഡീന്‍, ലെക്ചറര്‍ എന്നീ പദവികളും ഡോ. ഹലാ ബിന്‍ത് മസീദ് ബിന്‍ മുഹമ്മദ് അല്‍ തുവൈജി വഹിച്ചിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തില്‍ കിങ് സൗദ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബാച്ചിലര്‍, മാസ്റ്റര്‍, ഡോക്ടറേറ്റ് ബിരുദങ്ങള്‍ നേടിയ ഡോ. ഹലാ ബിന്‍ത് മസീദ് ബിന്‍ മുഹമ്മദ് അല്‍ തുവൈജിയെ   കഴിഞ്ഞ വര്‍ഷം കിങ് അബ്ദുല്‍ അസീസ് മെഡല്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു. ആധുനിക ഇംഗ്ലീഷ് സാഹിത്യവും സാഹിത്യ നിരൂപണവും പഠിപ്പിക്കുന്ന അവർ നിലവിൽ സർവകലാശാലയിൽ ഇംഗ്ലീഷ് സാഹിത്യത്തിന്റെ അസിസ്റ്റന്റ് പ്രൊഫസർ കൂടിയാണ്.

ജി-20 ല്‍ വനിതാ ശാക്തീകരണ ടീം അധ്യക്ഷകൂടിയായ ഡോ. ഹലാ അല്‍തുവൈജിരി 2017 ജൂണ്‍ മുതല്‍ ഫാമിലി അഫയേഴ്‌സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ പദവി വഹിച്ചുവരികയായിരുന്നു. ഒപ്പം 2021 ഏപ്രില്‍ മുതല്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഉപദേഷ്ടാവായും സേവമനുഷ്ഠിച്ചുവരുന്നുണ്ട്.

About the author

themediatoc

Leave a Comment