GulfSaudi Arabia

സഊദിയിൽ മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാനത്ത് ആദ്യമായി ഒരു വനിത ചരിത്രം കുറിച്ചു.

ജിദ്ദ – സഊദിയിൽ മനുഷ്യാവകാശ കമ്മീഷന്‍ പ്രസിഡന്റായി ഡോ. ഹലാ ബിന്‍ത് മസീദ് ബിന്‍ മുഹമ്മദ് അല്‍ തുവൈജിരിയെ ഭരണാധികാരി സൽമാൻ രാജാവ് നിയമിച്ചു. ആദ്യമായാണ് ഒരു വനിത ഈ സ്ഥാനത്തേക്ക് വരുന്നത്. നിലവിൽ പ്രസിഡന്റായിരുന്ന ഡോ. അവദ് അൽ അവ്വാദിനെ സ്ഥാനത്തുനിന്ന് നീക്കി റോയൽ കോർട്ട് ഉപദേശകനായി നിയമികുകയും ചെയ്തു.

നേരത്തെ കിങ് സൗദ് യൂനിവേഴ്‌സിറ്റി ആര്‍ട്‌സ് കോളേജ് വൈസ്-ഡീന്‍, ഇതേ കോളേജിലെ ഇംഗ്ലീഷ്, ലിറ്ററേച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വൈസ്-ഡീന്‍, ലെക്ചറര്‍ എന്നീ പദവികളും ഡോ. ഹലാ ബിന്‍ത് മസീദ് ബിന്‍ മുഹമ്മദ് അല്‍ തുവൈജി വഹിച്ചിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തില്‍ കിങ് സൗദ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബാച്ചിലര്‍, മാസ്റ്റര്‍, ഡോക്ടറേറ്റ് ബിരുദങ്ങള്‍ നേടിയ ഡോ. ഹലാ ബിന്‍ത് മസീദ് ബിന്‍ മുഹമ്മദ് അല്‍ തുവൈജിയെ   കഴിഞ്ഞ വര്‍ഷം കിങ് അബ്ദുല്‍ അസീസ് മെഡല്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു. ആധുനിക ഇംഗ്ലീഷ് സാഹിത്യവും സാഹിത്യ നിരൂപണവും പഠിപ്പിക്കുന്ന അവർ നിലവിൽ സർവകലാശാലയിൽ ഇംഗ്ലീഷ് സാഹിത്യത്തിന്റെ അസിസ്റ്റന്റ് പ്രൊഫസർ കൂടിയാണ്.

ജി-20 ല്‍ വനിതാ ശാക്തീകരണ ടീം അധ്യക്ഷകൂടിയായ ഡോ. ഹലാ അല്‍തുവൈജിരി 2017 ജൂണ്‍ മുതല്‍ ഫാമിലി അഫയേഴ്‌സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ പദവി വഹിച്ചുവരികയായിരുന്നു. ഒപ്പം 2021 ഏപ്രില്‍ മുതല്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഉപദേഷ്ടാവായും സേവമനുഷ്ഠിച്ചുവരുന്നുണ്ട്.

Shares:

Related Posts

Breaking News

ദുബായ് കിരീടാവകാശി വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ദുബായ്: ദുബായ് കിരീടവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ആ​ഗോള സമാധാനം, വികസനം, സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള
Breaking News

17- മ​ത് കു​വൈ​ത്ത് ദേ​ശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പ്; വി​ധി​യെ​ഴു​തി കു​വൈ​ത്ത് ജ​ന​ത.

കു​വൈ​ത്ത് - 17-മാത് ദേ​ശീ​യ അ​സം​ബ്ലി​യാ​യ 'മ​ജ്‌​ലി​സു​ൽ ഉ​മ്മ' യി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പി​ൽ ഒ​രി​ക്ക​ൽ കൂ​ടി രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ വി​ധി​യെ​ഴു​തി.118 പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളാ​ണ് വോ​ട്ടെ​ടു​പ്പി​നാ​യി സ​ജ്ജ​മാ​ക്കി​യ​ത്. വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച എ​ട്ടു​മ​ണി മു​ത​ൽ ബൂ​ത്തു​ക​ളി​ൽ ജ​ന​സാ​ന്നി​ധ്യം ഉ​ണ്ടാ​യി. ഉ​ച്ച​വ​രെ ക​ന​ത്ത​പോ​ളി​ങ്ങാ​ണ് പ​ല​യി​ട​ത്തും രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഉ​ച്ച​യോ​ടെ
Business

തൊഴിലാളികൾക്ക് സൗജന്യ സുരക്ഷിതത്വ പരിശീലന പദ്ധതിയുമായി റിവാഖ് ഔഷ

ദുബായ്: റിവാഖ് ഔഷ എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് യു. കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന നെബോഷിന്‍റെ സഹകരണത്തോടെ യുഎഇയിലെ പതിനായിരം തൊഴിലാളികൾക്ക് സൗജന്യ സുരക്ഷിതത്വ പരിശീലനം നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഈ വർഷം 3000 തൊഴിലാളികൾക്ക് പരിശീലനം നൽകും. മൂന്ന് വർഷം കൊണ്ട്
Featured

സൗദി പൗരനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പാലക്കാട് സ്വദേശിയുടെ വധ ശിക്ഷ നടപ്പാക്കി

റിയാദ്: സൗദി പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളിയെ വധശിക്ഷയ്ക്ക് വിധേയമാക്കി. പാലക്കാട് ചേറുമ്പ സ്വദേശി അബ്ദുൽ ഖാദ‍ർ റഹ്മാൻ (63) എന്നയാളെയാണ് വധ ശിക്ഷയ്ക്ക് വിധേയമാക്കിയത്. സൗദി പൗരനായ യൂസുഫ് ബിൻ അബ്ദുൽ അസീസ് ബിൻ ഫഹദ് അൽ ദാഖിർ എന്നയാളെ
Leave a Reply

Your email address will not be published. Required fields are marked *