Gulf UAE

സമൂഹത്തിന്​ ആഹ്ലാദം പകരുന്ന 22 പുതിയ പദ്ധതികളുമായി ദുബൈ പൊലീസ്. 

Written by themediatoc

ദു​ബൈ: ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഓ​ഫ് ക​മ്യൂ​ണി​റ്റി ഹാ​പ്പി​ന​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാണ് ദു​ബൈ പൊ​ലീ​സ്​ പുതിയ 22 പ​ദ്ധ​തി​ക​ൾ നടപ്പിലാക്കുന്നത്. സ​മൂ​ഹ​ത്തി​ന്‍റെ ന​ന്മ​യു​ദ്ദേ​ശി​ച്ച്​ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും ആ​ഹ്ലാ​ദം പ​ക​രു​ന്ന രീ​തി​യി​ലാ​ണ്​ പ​ദ്ധ​തി​ക​ൾ ഒരുക്കിയിരിക്കുന്നത് . ഇ​തി​ലൂ​ടെ ക​ഴി​ഞ്ഞ വ​ർ​ഷം 10 ല​ക്ഷ​ത്തി​ലേ​റെ പേ​ർ​ക്ക്​ ആ​ശ്വാ​സം പ​ക​രാ​ൻ സാ​ധി​ച്ച​താ​യി അ​ധി​കൃ​​ത​ർ വ്യ​ക്​​ത​മാ​ക്കി. ദു​ബൈ പൊ​ലീ​സ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ ല​ഫ്. ജ​ന​റ​ൽ അ​ബ്​​ദു​ല്ല ഖ​ലീ​ഫ അ​ൽ മ​ർ​റി, ക​മ്മ്യൂ​ണി​റ്റി ഹാ​പ്പി​ന​സ്​ വി​ഭാ​ഗ​ത്തി​ൽ ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന സ​മ​യ​ത്താ​ണ്​ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ക​ണ​ക്കു​ക​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

സു​ര​ക്ഷ, സേ​വ​നം, ഭ​ര​ണം, ട്രാ​ഫി​ക് തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളി​ൽ 205 ക​രാ​റു​ക​ൾ ഒ​പ്പി​ടാ​ൻ സാ​ധി​ച്ച​ത​ട​ക്കം നി​ര​വ​ധി നേ​ട്ട​ങ്ങ​ളും ഈ ​കാ​ല​യ​ള​വി​ലു​ണ്ടാ​യതായും, സു​ര​ക്ഷ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, സ്ഥാ​പ​ന​പ​ര​മാ​യ പ്ര​ക​ട​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ക, സ​ന്തോ​ഷം വ​ർ​ധി​പ്പി​ക്കു​ക, ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക, മാ​നു​ഷി​ക മൂ​ല​ധ​നം വി​ക​സി​പ്പി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ൾ വെ​ച്ചാ​ണ്​ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി​യിരുന്നത്. ഇതുവരെ ഒ​മ്പ​ത് എ​ക്സി​ബി​ഷ​നു​ക​ളി​ൽ ദു​ബൈ പോ​ലീ​സ് പ​ങ്കെ​ടു​ത്തി​ട്ടു​മു​ണ്ട്. കു​ട്ടി​ക​ൾ​ക്കാ​യി ന​ട​പ്പി​ലാ​ക്കി​യ ‘ചൈ​ൽ​ഡ്​​സ്​ ഹാ​പ്പി​ന​സ്​ ഇ​നീ​ഷ്യേ​റ്റീ​വ്​’ പ​ദ്ധ​തി​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്. ഇ​തി​ലൂ​ടെ പൊ​ലീ​സി​നെ കു​റി​ച്ച കു​ട്ടി​ക​ളു​ടെ മു​ൻ​ധാ​ര​ണ​ക​ൾ തി​രു​ത്തു​വാനും, ധൈ​ര്യം വ​ർ​ധി​പ്പി​ക്കു​ക​യും സാധിച്ചതായി ബന്ധപെട്ടവർ അറിയിച്ചു.  54 കു​ട്ടി​ക​ളാ​ണ്​ ഈ ​പ​ദ്ധ​തി​യി​ൽ മാ​​ത്രം പ്രാ​യോ​ജ​ക​രാ​യ​ത്. രോ​ഗി​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക്​ ത​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ സ​ഫ​ലീ​ക​രി​ച്ചു കൊ​ടു​ക്കു​ന്ന ച​ട​ങ്ങു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. കാ​യി​ക മേ​ഖ​ല​യി​ലും ക​ഴി​ഞ്ഞ വ​ർ​ഷം നി​ര​വ​ധി പ​രി​പാ​ടി​ക​ൾ പൊ​ലീ​സ്​ ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്. 2021ൽ 11 ​പോ​ലീ​സ് ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ ഉ​ൾ​പ്പെ​ടെ 92 ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ ദു​ബൈ പോ​ലീ​സ് സ്‌​പോ​ർ​ട്‌​സ് ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു 83 സ്വ​ർ​ണ​വും 68 വെ​ങ്ക​ല​വും 52 വെ​ള്ളി​യും ടീ​മു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്.

About the author

themediatoc

Leave a Comment