Gulf UAE

ദുബായിൽ പുതിയ 11 ഇടങ്ങളിലേക്ക് കൂ​ടി ഇ-​സ്കൂ​ട്ട​ർ; ട്രാ​ക്കു​ക​ളു​ടെ നീ​ളം 185 കി.​മീ​റ്റ​റി​ൽ നി​ന്ന്​ 390 കി.​മീ​റ്റ​റാ​കും.

Written by themediatoc

ബായ് – 2023 മു​ത​ൽ ദുബായി​ലെ 11 പുതിയ ഇടങ്ങളി​ൽ കൂ​ടി ഇ-​സ്കൂ​ട്ട​ർ ട്രാ​ക്കു​ക​ൾ വ​രു​ന്നു. ഇ​തോ​ടുകൂടി ഇപ്പോൾ നിലവിലുള്ള ഇ-​സ്​​കൂ​ട്ട​റി​ന്​ അ​നു​മ​തി നൽകിയിട്ടുള്ള ഇടങ്ങളുടെ എ​ണ്ണം 21 ആ​യി ഉ​യ​രും. ഒപ്പം നി​ല​വി​ലുള്ള 185 കി​ലോ​മീ​റ്റ​റിനെ മറികടന്ന് ട്രാ​ക്കു​ക​ളു​ടെ നീ​ളം 390 കി​ലോ​മീ​റ്റ​റാ​യി വ​ർ​ധി​ക്കും.

ദുബായിൽ നി​ല​വി​ൽ 10 മേ​ഖ​ല​ക​ളി​ലാ​ണ്​ ഇ-​സ്കൂ​ട്ട​ർ അ​നു​മ​തി​യു​ള്ള​ത്. ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ബൊ​ലേ​വാ​ദ്, ദു​ബൈ ഇ​ന്‍റ​ർ​നെ​റ്റ്​ സി​റ്റി, അ​ൽ റി​ഗ്ഗ, ജു​മൈ​റ ലേ​ക് ട​വേ​ഴ്​​സ്​, സെ​ക്ക​ൻ​ഡ്​ ഡി​സം​ബ​ർ സ്​​ട്രീ​റ്റ്, പാം ​ജു​മൈ​റ, സി​റ്റി വാ​ക്ക്​ എ​ന്നി​വി​ട​ങ്ങ​ളിലാണ് അനുവദിച്ച ട്രാ​ക്കു​കൾ നിലവിലുള്ളത്. ഒപ്പം ക​റാ​മയിലും, ഖി​സൈ​സ്, മ​ൻ​ഖൂ​ൽ, തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലെ സു​ര​ക്ഷി​ത റോ​ഡു​ക​ളി​ലും ആർ.ടി.എ നി​ല​വി​ൽ അ​നു​മ​തി നൽകിയിട്ടുണ്ട്.

എന്നാൽ പുതുതായി നിർമിക്കുന്ന പാതകൾ ദു​ബൈ​യി​ലെ വി​വി​ധ ഗ​താ​ഗ​ത കേ​ന്ദ്ര​ങ്ങ​ളെ​യും ടൂ​റി​സ്റ്റ്​ ഡെ​സ്റ്റി​നേ​ഷ​നു​ക​ളെ​യും ബ​ന്ധി​പ്പി​ച്ചാ​ണ്​ നി​ർ​മി​ക്കു​ക. ഇതോടുകൂടി പാ​ർ​ക്കു​ക​ളും, മാ​ളു​ക​ളും ഉ​ൾ​പ്പെ​ടെ 18 പ്ര​ധാ​ന വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ ട്രാ​ക്ക്​ ക​ട​ന്നു​പോ​കും. ഇത്തരം പുതിയ സേവനം വഴി 1.14 ല​ക്ഷം താ​മ​സ​ക്കാ​ർ​ക്ക്​ പു​തി​യ ട്രാ​ക്ക് ഉ​പ​കാ​ര​പ്പെ​ടു​ന്ന​താ​യി​രി​ക്കും. യാ​ത്ര​ക്കാ​ർ​ക്ക്​ ഇ-​സ്കൂ​ട്ട​റു​മാ​യി ഇ​വി​ടെ​യെ​ത്തി ബ​സി​ലോ മെ​ട്രോ​യി​ലോ യാ​ത്ര തു​ട​രാ​ൻ ക​ഴി​യും.

അ​ൽ ത​വാ​ർ 1, അ​ൽ ത​വാ​ർ 2, ഉ​മ്മു സു​ഖീം, ഗ​ർ​ഹൂ​ദ്, മു​ഹൈ​സി​ന 3, ഉ​മ്മു ഹു​റൈ​ർ 1, അ​ൽ സ​ഫ 2, അ​ൽ ബ​ർ​ഷ സൗ​ത്ത്​ 2, അ​ൽ ബ​ർ​ഷ 3, അ​ൽ​ഖൂ​സ്​ 4, നാ​ദ​ൽ ഷെ​ബ 1 എ​ന്നീ മേ​ഖ​ല​ക​ളെ​യാ​ണ്​ പുതിയ ഇ-​സ്കൂ​ട്ട​ർ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇതോടൊപ്പം ഓരോ കേദ്രങ്ങളിലും, മെ​ട്രോ, ബ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ൽ ഇ-​സ്കൂ​ട്ട​ർ പാ​ർ​ക്ക്​ ചെ​യ്യാ​ൻ സൗ​ക​ര്യ​വു​മൊ​രു​ക്കു​ന്നു​ണ്ട്. നിലവിലെ ഗതാഗതക്കുരുക്കിന് വഴിതെളിക്കുന്ന സ്വ​കാ​ര്യ വാ​ഹ​ന ഉ​പ​യോ​ഗം കു​റ​ക്കാ​നും ഇത്തരം സംവിധാനം​ ഉ​പ​ക​രി​ക്കും.

നിലവിലെ പ്രദേശങ്ങളിൽ നടപ്പിലാക്കിയ ഇ-​സ്കൂ​ട്ട​ർ സാ​​ങ്കേ​തി​ക പ​ഠ​ന​ങ്ങ​ൾ ന​ട​ത്തി​യ ശേ​ഷ​മാ​ണ്​ പു​തി​യ ട്രാ​ക്കു​ക​ൾ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ക്കാ​ൻ നിശ്ചയിച്ചത് എന്നും, അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലാ​ണ്​ നി​ർ​മാ​ണ​മെ​ന്നും, പു​തി​യ ട്രാ​ക്കു​ക​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ആ​ർ.​ടി.​എ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ മ​ത്താ​ർ അ​ൽ താ​യ​ർ പ​റ​ഞ്ഞു. പൊതു ജങ്ങൾക്കായുള്ള ഗ​താ​ഗ​ത സൗ​ക​ര്യം, ജ​ന​സം​ഖ്യ, അ​ടി​സ്ഥാ​ന സൗ​ക​ര്യം തു​ട​ങ്ങി​യ​വ ഇത്തരം ഒരു പദ്ധതിക്കായി വിലയിരുത്തിയിരുന്നതായും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി വേ​ഗ​ത 40 കി​ലോ​മീ​റ്റ​റി​ൽ നി​ന്ന്​ 30 ആ​യി ചു​രു​ക്കി​യേ​ക്കും. ദു​ബൈ പൊ​ലീ​സു​മാ​യി ചേ​ർ​ന്ന്​ ആ​ർ.​ടി.​എ ​ഇ-​സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ർ​ക്കാ​യി നി​യ​മ​ങ്ങ​ളും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

About the author

themediatoc

Leave a Comment