Gulf UAE

ഈവർഷം രാജ്യത്ത് ക്രിമിനൽ കേസുകളിൽ 65 ശതമാനം കുറവ്​; ദുബൈയിൽ പൊലീസ്​.

Written by themediatoc

ദുബായ് – ഈ വർഷം മൂന്നാം പാദത്തിലെ കണക്കാണിത്​. ഇതുപ്രകാരം ദുബൈയിൽ ക്രിമിനൽ കേസുകളിൽ 65 ശതമാനം കുറവ്​ രേഖപ്പെടുത്തിയതായി ദുബൈയിൽ പൊലീസ്​ അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളുമായി താരതമ്യം ​ചെയ്തപ്പോഴാണ്​ ഈ വർഷം വൻ കുറവ്​ രേഖപ്പെടുത്തിയത്​.

ദുബൈ ജനറൽ ഡിപ്പാർട്​മെന്‍റ്​ ഓഫ്​ ക്രിമിനൽ ഇൻവെസ്റ്റിഗേഷന്‍റെ യോഗത്തിലാണ് ഇക്കാര്യങ്ങൾ വിലയിരുത്തിയത്. ഉയർന്ന പ്രഫഷനലിസത്തോടെ ദുബൈയിൽ പൊലീസിലെ ഓരോ ജീവനക്കാരും നൽകിവരുന്ന ആത്മാർത്ഥ ഇടപെടലുകളും, ദുബായ് പൊലീസിന്‍റെ സൂക്ഷ്മതയും, കരുതലുമാണ്​ ഇത്തരത്തിൽ രാജ്യത്ത് ക്രിമിനൽ കേസുകൾ കുറയാൻ കാരണമായതെന്നാണ് യോഗം വിലയിരുത്തി. അതോ ടൊപ്പം പോലീസ് സേനയിലെ ഒരോ അംഗത്തേയും അഭിനന്ദിക്കുന്നതായും ദുബൈ ​പൊലീസ്​ കമാൻഡർ ഇൻ ചീഫ്​ ലഫ്.​ ജനറൽ അബ്​ദുല്ല ഖലീഫ അൽമർറി അധ്യക്ഷത വഹിച്ച യോഗത്തിൽ അറിയിച്ചു.

About the author

themediatoc

Leave a Comment