Breaking NewsGulf

ശൈ​ഖ്​ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൾ ശൈ​ഖ മ​ഹ്​​റ വി​വാ​ഹി​ത​യാ​കുന്നു

ദുബായ് – യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദുബായ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ മ​ക​ൾ ശൈ​ഖ മ​ഹ്​​റ ബി​ൻ​ത്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം വി​വാ​ഹി​ത​യാകാനൊരുങ്ങുന്നു. ബി​സി​ന​സു​കാ​ര​നും സം​രം​ഭ​ക​നു​മാ​യ ശൈ​ഖ്​ മാ​ന ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ബി​ൻ മാ​ന ആ​ൽ മ​ക്​​തൂ​മാ​ണ്​ വ​ര​ൻ. വ​ര​നും വ​ധു​വും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യാ​ണ്​ വി​വാ​ഹം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. വ​ര​ന്‍റെ പി​താ​വ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ബി​ൻ മാ​ന ആ​ൽ മ​ക്​​തൂം വി​വാ​ഹ​ത്തി​ന്​ ആ​ശം​സ​യാ​യി ര​ചി​ച്ച ക​വി​ത​യാ​ണ്​ ന​വ​ദ​മ്പ​തി​ക​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ക​ല്യാ​ണ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി പോ​സ്റ്റ്​ ചെ​യ്ത​ത്. നി​കാ​ഹ്​ ദി​വ​സ​ത്തേ​ക്ക്​ ആ​ശം​സ​യാ​യി ര​ചി​ച്ച​താ​ണ്​ ക​വി​ത. എ​ന്നാ​ൽ വി​വാ​ഹം സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണ​മോ റി​പ്പോ​ർ​ട്ടോ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ഇ​ന്‍റ​ർ​നാ​ഷ​ന​ൽ റി​ലേ​ഷ​ൻ​സി​ൽ ബി​രു​ദ​ധാ​രി​യാ​യ ശൈ​ഖ മ​ഹ്​​റ​യു​ടെ കു​തി​ര​​ക​ളോ​ടു​ള്ള ഇ​ഷ്ടം പ്ര​സി​ദ്ധ​മാ​ണ്. ദുബായിൽ റി​യ​ൽ എ​സ്റ്റേ​റ്റ്, സാ​ങ്കേ​തി​ക​വി​ദ്യ മേ​ഖ​ല​യി​ൽ നി​ര​വ​ധി വി​ജ​യ​ക​ര​മാ​യ സം​രം​ഭ​ങ്ങ​ൾ​ക്ക്​ തു​ട​ക്കം കു​റി​ച്ച വ്യ​ക്​​തി​യാ​ണ്​ ശൈ​ഖ്​ മാ​ന.

Shares:

Related Posts

Gulf

എസ്സിടിഡിഎയുടെ പാൻ-ഇന്ത്യ റോഡ് ഷോ ബിസിനസ്സ്, ഒഴിവുസമയ യാത്രകൾക്കായുള്ള എമിറേറ്റിന്റെ വർദ്ധിച്ചുവരുന്ന സാധ്യതകളെ സ്പോട്ട് ലൈറ്റ് ചെയ്യുന്നു.

* 2022 ലെ രണ്ടാം പാദത്തിൽ ഷാർജയിലെ ഹോട്ടലുകളിൽ 30,000 ഇന്ത്യൻ അതിഥികൾ ചെക്ക് ചെയ്തു. * 12.8% അതിഥികളുമായി ഷാർജയുടെ അന്താരാഷ്ട്ര ട്രാവൽ ആൻഡ് ടൂറിസം മാർക്കറ്റ് വിഹിതത്തിൽ ഇന്ത്യ ഒന്നാമത്. * ഇന്ത്യയിലെ പ്രധാന നഗരങ്ങളായ മുംബൈ, ന്യൂഡല്
Featured

ആ​റു​മാ​സ ബ​ഹി​രാ​കാ​ശ​ദൗ​ത്യ​ ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​ക്കി സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി ഫ്ലോ​റി​ഡ​യി​ൽ

ദുബായ് - അ​റ​ബ് ലോ​ക​ത്തെ നാഴിക കല്ലായ ആ​ദ്യ ദീ​ർ​ഘ​കാ​ല ബ​ഹി​രാ​കാ​ശ​ദൗ​ത്യ​ത്തി​ന്​ ത​യാ​റെ​ടു​ക്കു​ന്ന യു.​എ.​ഇ​യു​ടെ സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി ടെ​ക്സ​സി​ലെ ഹൂ​സ്റ്റ​ണി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ന്യൂ​ട്ര​ൽ ബൂ​യ​ൻ​സി ല​ബോ​റ​ട്ട​റി​യി​ൽ ത​ന്‍റെ അ​വ​സാ​ന പ്രീ-​മി​ഷ​ൻ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി യു.​എ​സി​ലെ ​ഫ്ലോ​റി​ഡ​യി​ലെ കെ​ന്ന​ഡി ബ​ഹി​രാ​കാ​ശ​കേ​ന്ദ്ര​ത്തി​ലെ​ത്തി. നാ​സ​യു​ടെ
Business

ദുബായ് മൻഖൂലിലിൽ ‘യു.ഡ‌ബ്ല്യു മാൾ’ തുറന്ന് യുണീക് വേൾഡ് ഗ്രൂപ്പ്

ദുബായ്: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വർഷങ്ങളുടെ പ്രവർത്തിപരിചയമുള്ള ബിസിനസ് ഗ്രൂപ്പായ യുണീക് വേൾഡിന്‍റെ പുതിയ ഗോൾഡ് ജ്വല്ലറി & ലൈഫ്‌സ്‌റ്റൈൽ ഹബ് 'യു.ഡ‌ബ്ല്യു മാൾ' മൻഖൂലിലിൽ പ്രവർത്തനമാരംഭിച്ചു. സബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മാൾ ഉദ്ഘാടനം ചെയ്തു. യുണീക്
Gulf

സ്ത്രീപക്ഷ എഴുത്ത് വിമോചനം തന്നെ, അഭിനയവും സംവിധാനവും ഒരുപോലെ കൊണ്ടുപോകാനാണ് ആ​ഗ്രഹം: ഹുമ ഖുറേഷി

ഷാർജ: സൂപ്പർഹീറോ ചെയ്യുന്നത് പോലെയുള്ള കാര്യങ്ങൾ ചെയ്യുന്ന അപൂർണ്ണരായ ആളുകൾ എന്ന ആശയം താൻ എപ്പോഴും ഇഷ്ടപ്പെടുന്നുവെന്ന് നടിയും എഴുത്തുകാരിയും നിർമാതാവുമായ ഹുമ ഖുറേഷി. 43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ "സ്‌ക്രീനിൽ നിന്ന് പേജിലേക്ക് : ഹുമ ഖുറേഷിക്കൊപ്പം ഒരു സായാഹ്നം"
Leave a Reply

Your email address will not be published. Required fields are marked *