ദുബായ് – ഒന്നര പതിറ്റാണ്ടായി യു എ ഇ യിൽ മാധ്യമ പ്രവർത്തനം നടത്തുന്ന ഗോൾഡ് എഫ് എം ന്യൂസ് എഡിറ്റർ റോയ് റാഫേലിന് ഇന്ത്യൻ മാധ്യമ കൂട്ടായ്‌മ ഹൃദ്യമായ യാത്രയപ്പ് നൽകി .മാധ്യമ രംഗത്ത് അമൂല്യമായ സംഭാവന നൽകിയ റോയ് റാഫേൽ പ്രവാസി മലയാളികൾക്കിടയിൽ സുപരിചിതനാണ്.
വാര്‍ത്താവായനയിലെയും കളി പറച്ചിലിലെയും തൃശ്ശൂര്‍ സ്പര്‍ശം ആണ് റോയ് റാഫേല്‍ .ഗോള്‍ഡ് എഫ് എം വാര്‍ത്താ വിഭാഗത്തില്‍ കഴിഞ്ഞ പത്ത് വർഷത്തിൽ ഏറെ ആയി കേള്‍ക്കുന്ന ശബ്ദം.കേള്‍വിക്കാരന്‍റെ മനസ്സില്‍ ഇടം പിടിക്കുന്ന സ്വരവും ശൈലിയും അയാള്‍ക്ക് സ്വന്തമാവുന്നു. വാര്‍ത്തകള്‍ക്ക് ഇടയില്‍ നിന്നു ചില വേളകളില്‍ റോയ് കുതറി വീഴാറുള്ളത് സ്പോര്‍ട്സ് മേഖലയിലേക്കാണ്.ക്രിക്കറ്റും, ഫുട്ബോളും ഹരമായ റോയിക്ക് എല്ലാ മേഖലകളിലും പ്രാവീണ്യം ഉണ്ട്.നിരതരം പിന്തുടരുന്ന കായിക ലോകം അതു അയാളെ കായികരംഗത്തെ അറിവിനെ പുതുക്കിക്കൊണ്ടിരുന്നു. അതു കൊണ്ടു തന്നെയാണ് ഗോള്‍ഡ് എഫ് എംറേഡിയോ ഐ പി എല്‍ മത്സരങ്ങള്‍ ലൈവ് ആയി അവതരിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ പരിചയ സമ്പന്നനായ സോണി ചെറുവത്തൂരിനോപ്പം റോയ് കളി പറയാന്‍ മൈക്കിനു മുന്നിലെത്തിയത്.
കളി മലയാളത്തില്‍ പറയുക അത്ര എളുപ്പമല്ല; എന്നാല്‍ റോയ് കളി പറയുമ്പോള്‍ നമ്മുടെ മുന്നില്‍ മൈതാനവും കളിക്കാരും കളികളും അവരുടെ ശരീരഭാഷയും, എന്തിനു ഓരോ ചലനങ്ങളും കടന്നു വരും. കാരണം റോയ് കണ്ടു നമുക്ക് പറഞ്ഞു തരുന്ന കളിവിവരണത്തിന്‍റെ ഭാഷയും ശബ്ദക്രമവും അത്രമേല്‍ ആസ്വാദ്യകരമായ ഒന്നാണ്.റോയ് റാഫേലിന് ഇന്ന് ദുബായിലെ മാധ്യമ കൂട്ടായ്മ ഖിസൈസിലെ ക്‌ളാസിക് റെസ്റ്റോറന്റിൽ ആയിരുന്നു യാത്രയപ്പ് നൽകിയത് .ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എം അബ്ബാസ് ഉപഹാരം സമ്മാനിച്ചു.തുടർന്ന് സഹപ്രവർത്തകരായ മാധ്യമ സുഹൃത്തുക്കൾ റോയ് റാഫേലിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ അനൂപ് കീച്ചേരി സ്വാഗതവും ,ജലീൽ പട്ടാമ്പി നന്ദിയും പറഞ്ഞു .