Gulf UAE

100 സുരക്ഷാ ഗാര്‍ഡുകളെ പ്രാരംഭ ജീവന്‍ രക്ഷാ സഹായകാരായി റാക് ഹോസ്പിറ്റൽ പരിശീലനം പൂർത്തിയാക്കി.

Written by themediatoc

റാസല്‍ഖൈമ – ഹൃദയാഘാതം മൂലം ജീവന്‍ അപകടത്തിലാകുന്ന പരമാവധി പേരെ രക്ഷപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ റാസല്‍ഖൈമയിലെ റാക് ഹോസ്പിറ്റല്‍ എല്ലാ സ്ഥലങ്ങളിലും പ്രഥമ ശുശ്രൂഷ ലഭ്യമാക്കുന്നു. ഉയര്‍ന്ന നിലവാരമുള്ള ബേസിക് ലൈഫ് സപ്പോര്‍ട്ട് (ബിഎല്‍എസ്) നല്‍കി 100 ഫസ്റ്റ് എയ്ഡ് ഹീറോകളെ പരിശീലനം നൽകി റാക് ഹോസ്പിറ്റല്‍ പുറത്തിറക്കി.

യുഎഇ ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കല്‍ പ്രാക്ടീസ് ആന്‍ഡ് ലൈസന്‍സിംഗ് വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അമീന്‍ ഹുസൈന്‍ അല്‍ അമീരി റാക് ഹോസ്പിറ്റലിൽ സംഘടിപ്പിച്ച പരിപാടി ഔപചാരികയി ഉദ്ഘാടനം ചെയ്തു. ഇത്തരമൊരു സിഎസ്ആര്‍ യജ്ഞം നടത്തുന്ന യുഎഇയിലെ പ്രഥമ ആരോഗ്യ ദാതാക്കളാണ് റാക് ഹോസ്പിറ്റല്‍. ഇതിനെ മുക്തകണ്ഠം പ്രശംസിച്ച ഡോ. അല്‍അമീരി, യുഎഇയിലുടനീളം ഇത്തരം സുരക്ഷാ ഗാര്‍ഡുകളെ സമീപ ഭാവിയില്‍ ലഭ്യമാക്കുമെന്ന് വ്യക്തമാക്കി.

പ്രധമഘട്ടത്തില്‍ 100 സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രഥമ ബാച്ചിന് പരിശീലനം നല്‍കി. ഇത് എമിറേറ്റിലെ മറ്റിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് റാക് ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. റാസ സിദ്ദിഖി പറഞ്ഞു.

ജോലി സ്ഥലങ്ങളിലും താമസയിടങ്ങളിലും ബിഎല്‍എസ് സുരക്ഷാ ഗാര്‍ഡുകളുടെ സേവനം ലഭ്യമായിരിക്കും. അപാര്‍ട്‌മെന്റുകള്‍, വില്ലകള്‍, സ്‌കൂളുകള്‍, ഷോപ്പിംഗ് മാളുകള്‍, ബിസിനസ്-വ്യവസായ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഈ സുരക്ഷാ ഗാര്‍ഡുകളുണ്ടാകും.
സെക്യൂരിറ്റി ഗാര്‍ഡുകള്‍ എല്ലായിടത്തും ഏറ്റവും സാധാരണമായ ഘടകമാണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. എല്ലായിടത്തു നിന്നും ആദ്യം പ്രതികരിക്കുന്നവരായി പ്രവര്‍ത്തിക്കാന്‍ ഏറ്റവും അനുയോജ്യരാണിവര്‍ – ഡോ. റാസ സിദ്ദിഖി ഇതുസംബന്ധമായ കാമ്പയിനിനെ കുറിച്ച് വിശദീകരിക്കവേ പറഞ്ഞു.

യുഎഇയില്‍ ആളുകള്‍ അധികവും മരിക്കുന്നത് ഹൃദ്‌രോഗം മൂലമാണ്. ജീവിത ശൈലി, ഭക്ഷണക്രമം, ശാരീരിക പ്രവര്‍ത്തനക്ഷമതയില്ലായ്മ എന്നിവ ഇതിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങൾ. എന്നാൽ കാര്‍ഡിയോ പള്‍മണറി റീസസ്സിറ്റേഷന്‍ ഒരു അടിയന്തിര അവസ്ഥയാണ്. ഹൃദയമിടിപ്പ് നിലയ്ക്കുമ്പോള്‍ ജീവന്‍ രക്ഷിക്കാനുള്ള നടപടിക്രമം നടത്തേണ്ടി വരുന്നു. യുഎഇയില്‍ നിലവില്‍ ഏകദേശം 10 ല്‍ 9 പേരും ആശുപത്രിക്ക് പുറത്ത് ഹൃദയ സ്തംഭനം മൂലം മരിക്കുന്നുണ്ട്. എന്നാല്‍, ഉടന്‍ സിപിആര്‍ നല്‍കിയാല്‍ ഇവരുടെ ജീവന്‍ രക്ഷിക്കാനാകും. ഈ പ്രക്രിയയിലൂടെ അവരുടെ അതിജീവന സാധ്യതകള്‍ ഇരട്ടിയോ മൂന്നിരട്ടിയോ ആയി മാറുകയാണ്. പ്രഥമ ശുശ്രൂഷ വഴി ഒരു വ്യക്തിയുടെ ജീവന്‍ വീണ്ടെടുക്കല്‍ സമയം കുറയ്ക്കാനാകും.

‘അടിയന്തിര സാഹചര്യങ്ങളില്‍ പ്രതികരണ സമയം പ്രധാനമാണ്, ഓരോ സെക്കന്‍ഡും വിലപിടിപ്പുള്ളതാണ്, അതിനൊത്ത കഴിവുറ്റവരായിരിക്കണം ബിഎല്‍എസ് പ്രൊഫഷനലുകള്‍’ -റാക് ഹോസ്പിറ്റല്‍ സിഇഒ ഡോ. ജീന്‍ എം.ഗൗര്‍ അഭിപ്രായപ്പെട്ടു.

പുകവലി, മദ്യപാനം, പൊണ്ണത്തടി, പ്രമേഹം, രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിവയും ഇതിന് കാരണമാകുന്നുണ്ട്.
ജീവന്‍ രക്ഷിക്കുക, സ്ഥിതി വഷളാകുന്നതില്‍ നിന്ന് തടയുക, വീണ്ടെടുക്കല്‍ പ്രോത്സാഹിപ്പിക്കുക എന്നീ മൂന്ന് ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ബിഎല്‍എസ് ടീം മുഖ്യമായും പ്രവര്‍ത്തിക്കുക.

അപകടാവസ്ഥയിലെത്തിയവര്‍ക്ക് ആദ്യ മണിക്കൂറിനുള്ളില്‍ ‘സുവര്‍ണ മണിക്കൂറി’ല്‍ ഈ സുരക്ഷാ ഗാര്‍ഡുകള്‍ ചികിത്സ നല്‍കും.
അമേരിക്കന്‍ സേഫ്റ്റി & ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് (എഎസ്എച്ച്‌ഐ) അംഗീകാരമുള്ള ബിഎല്‍എസ് ട്രെയിനിംഗ് കോഴ്‌സില്‍ തിയറിയും പ്രാക്ടീസുമുണ്ട്. കോഴ്‌സില്‍ മുതിര്‍ന്നവരും കുട്ടികളും ശിശുക്കളും ഉള്‍പ്പെടുന്നു.

റാക് ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ ഹമദ് യാക്കൂബ് അല്‍ സആബി, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ശ്വേത അഡാറ്റിയ, പേഷ്യന്റ് സര്‍വീസസ് ചീഫ് സൂസന്‍ ഐക്കന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

About the author

themediatoc

Leave a Comment