കുവൈത്ത് – കുവൈത്തിൽനിന്ന് നുവൈസീബ് തുറമുഖം വഴി പോകുന്നതിനിടെ ലഗേജിൽ ഒളിപ്പിച്ച നിലയിൽ 80 ട്രമഡോൾ ഗുളികകളുമായി രണ്ടുപേർ നുവൈസീബ് തുറമുഖത്ത് പിടിയിലായി. പിടിയിലായവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
അതിനിടെ, ചെരിപ്പിനുള്ളിൽ ലഹരി ഗുളികകൾ ഒളിപ്പിച്ച പാർസൽ സ്വീകരിക്കുന്നതിനിടെ എയർ കാർഗോ വിഭാഗം പ്രവാസിയെ പിടികൂടി. 180 ഗുളികകൾ പിടികൂടി. ചെരിപ്പ് അടങ്ങിയ പാർസൽ സ്വീകരിക്കാനെത്തിയപ്പോഴാണ് പ്രതി പിടിയിലായത്.