News Kerala/IndiaThe Media Toc

പൊതുപരിപാടികൾ മാറ്റിവച്ച് മുഖ്യമന്ത്രി കുടുംബസമേതം ദുബായിലേക്ക്; മൂന്ന് രാജ്യങ്ങൾ സന്ദർശിക്കും.

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ സ്വകാര്യ സന്ദ‌ർശനത്തിനായി കുടുംബസമേതം ദുബായിലേക്ക് തിരിച്ചു. ഇന്ന് രാവിലെ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് അദ്ദേഹം യാത്ര തിരിച്ചത്. ദുബായിലെത്തുന്ന അദ്ദേഹം മകനെയും കുടുംബത്തെയും സന്ദർശിക്കും. 15 ദിവസത്തിൽ കൂടുതൽ യാത്രയുണ്ടാകുമെന്നാണ് വിവരം. മറ്റ് രാജ്യങ്ങളിൽ മുഖ്യമന്ത്രി സന്ദർശനം നടത്തുമോ എന്ന കാര്യം വ്യക്തമല്ല. മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണ വിജയനും മുഖ്യമന്ത്രിക്കൊപ്പം പുറപ്പെട്ടിട്ടുണ്ട്. ദുബായ്‌ക്ക് പുറമേ ഇന്തോനേഷ്യയിലും സിംഗപ്പൂരിലും റിയാസും വീണയും സന്ദർശനം നടത്തും. 19 ദിവസത്തേക്കാണ് റിയാസിന് യാത്രാ അനുമതി ലഭിച്ചിരിക്കുന്നത്.ഔദ്യോഗിക സന്ദർശന വേളകളിൽ യാത്ര സംബന്ധിച്ച വിവരങ്ങൾ സർക്കാർ പത്രക്കുറിപ്പിലൂടെ പുറത്തുവിടുകയാണ് പതിവ്. എന്നാൽ, ഇപ്പോഴുള്ളത് സ്വകാര്യ സന്ദർശനമായതിനാൽ മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അടുത്ത ദിവസങ്ങളിൽ തീരുമാനിച്ചിരുന്ന പൊതുപരിപാടികൾ മാറ്റിവച്ചാണ് മുഖ്യമന്ത്രിയുടെ യാത്ര.അതേസമയം, മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമെതിരെ മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. കേസിൽ കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നായിരുന്നു ഹ‌ർജിയിലെ ആവശ്യം. മാസപ്പടി കേസിൽ മുഖ്യമന്ത്രി സിഎംആർഎല്ലിന് ചെയ്തുകൊടുത്തെന്ന് ആരോപിക്കുന്ന അവിഹിത പ്രത്യുപകാരം തെളിയിക്കാനോ വിജിലൻസ് കോടതിയുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാനോ കഴിഞ്ഞ ദിവസം മാത്യു കുഴൽനാടന് സാധിച്ചിരുന്നില്ല. പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം വി രാജകുമാരയാണ് മേയ് മൂന്നിന് കേസ് പരിഗണിചിരിക്കുന്നത്.

Shares:

Related Posts

News Kerala/India

യുവ അഭിഭാഷകയെ മർദ്ദിച്ച കേസ്; ബെയ്‌ലിൻ ദാസ് ഈ മാസം 27വരെ റിമാൻഡിൽ

തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെ റിമാൻഡ് ചെയ്‌ത് വഞ്ചിയൂർ കോടതി. ഈ മാസം 27 വരെയാണ് റിമാൻഡ് ചെയ്‌തിരിക്കുന്നത്. അതേസമയം, ബെയ്‌ലിൻ ദാസ് സമർപ്പിച്ച ജാമ്യഹർജി വിശദമായ വാദം കേട്ടശേഷം വിധി പറയാനായി
News Kerala/India

ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാനുള്ള ഓർഡിനൻസ് രാജ്ഭവനിൽ എത്തി

തിരുവനന്തപുരം - കേരളത്തിലെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാനുനാമെന്നുള്ള ആവശ്യം ഉന്നയിച്ചു ഇന്നു രാവിലെ മന്ത്രിമാർ ഒപ്പുവെച്ച ഓർഡിനൻസ് രാജ്ഭവനിലെത്തി. ഓർഡിനൻസ് തന്നെ ബാധിക്കുന്നത് ആയതിനാൽ രാഷ്ട്രപതിയുടെ ശിപാർശക്ക് അയക്കുമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാ​ൻ സ്വീകരിച്ച നിലപാട്.
Breaking News

പി. പി ദിവ്യയ്ക്ക് ജാമ്യ വ്യവസ്ഥകളിൽ ഇളവ്; ജില്ലാ  പഞ്ചായത്ത്  യോഗങ്ങളിൽ പങ്കെടുക്കാം ഒപ്പം കണ്ണൂർ വിട്ടുപോകാൻ തടസമില്ല

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാമ്യ വ്യവസ്ഥകളില്‍ ഇളവ് അനുവദിച്ച് തലശ്ശേരി സെഷന്‍സ് കോടതി. കണ്ണൂര്‍ ജില്ല വിട്ടുപോകുന്നതിന് തടസമില്ലെന്നും ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍
News Kerala/India

ഭാരത് ജോഡോ യാത്ര’  കേരളത്തിലെ പര്യടനം പൂർത്തിയായി.

അഴിമതിയിലും സ്വജന പക്ഷപാതത്തിലും മുങ്ങിക്കുളിച്ച കേരളത്തെ രക്ഷിക്കുന്നതിനായികോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെപര്യടനം പൂർത്തിയായി. രാവിലെ 6.30 ന് നിലമ്പൂർ ചുങ്കത്തറയിൽ നിന്നും ആരംഭിച്ച യാത്രനാടുകാണി ചുരം വഴിയാണ് ഗൂഡല്ലൂരിലേക്ക് പ്രവേശിച്ചത്.  പാർട്ടി പുനരുജ്ജീവനം ലക്ഷ്യമിട്ടുള്ള യാത്ര തമിഴ്നാട്ടിൽ നിന്ന് എത്തിയപ്പോൾപ്രതീക്ഷിച്ചതിലും വലിയ സ്വാധീനമുണ്ടാക്കാൻ സാധിച്ചെങ്കിലും അധ്യക്ഷ പ്രതിസന്ധിരൂക്ഷമായ പശ്ചാത്തലത്തിലാണ് കേരളത്തിലെ പര്യടനം പൂർത്തിയാക്കിയത്. യാത്രയിലെവൻ ജനപങ്കാളിത്തം പാർട്ടിയുടെ തിരിച്ചു വരവായി സാധ്യകളെയാണ് ചൂണ്ടികാണിക്കുന്നതെന്നാണ് രാക്ഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
Leave a Reply

Your email address will not be published. Required fields are marked *