UAE

‘വാക്ക് പ്രചരിപ്പിക്കുക’ എന്ന ശീർഷകത്തിൽ ഷാർജ പുസ്തകോത്സവം നവംബർ 2  മുതൽ 13 വരെ.

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്‍റെ 41ാം എഡിഷൻ നവംബർ 2  മുതൽ 13 വരെ ‘വാക്ക് പ്രചരിപ്പിക്കുക’ എന്ന ശീർഷകത്തിലൂന്നി  നടക്കുമെന്ന്  ഷാർജ ബുക്ക് അതോറിറ്റി ചൊവ്വാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ആഗോള തലത്തിൽ ശ്രദ്ധേയമായ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്‍റെ ഇത്തവണത്തെ അതിഥി രാജ്യം ഇറ്റലിയാണ്. പുസ്തകോത്സവത്തിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള എഴുത്തുകാരും അക്കാദമിക് വിദഗ്ധരും പങ്കെടുക്കുന്ന നിരവധി സാംസ്കാരിക പരിപാടികളും സംവാദങ്ങളും ഒരുക്കുന്നുണ്ട്. സാംസ്കാരിക മേഖലയിലും മാനുഷിക വിഭവങ്ങളിലും കൂടുതലായി നിക്ഷേപിക്കുന്നതാണ് മികച്ച വികസന മാതൃകയെന്ന കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയാണ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവമെന്ന് ബുക്ക് അതോറിറ്റി ചെയർമാൻ അഹ്മദ് ബിൻ റക്കാദ് അൽ അമീരി പറഞ്ഞു.

വാക്കിന്‍റെ ശക്തിയും അതിന്‍റെ നിത്യ ജീവിതത്തിലെ സ്വാധീനവും അടയാളപ്പെടുത്തുന്നതാണ് ‘വാക്ക് പ്രചരിപ്പിക്കുക’ എന്ന തീമെന്ന് പുസ്തകോത്സവത്തിന്‍റെ ജനറൽ കോഓഡിനേറ്റർ ഖൗല അൽ മുജൈനി പറഞ്ഞു. കഴിഞ്ഞ വർഷം നവംബറിൽ നടന്ന പുസ്തകോത്സവത്തിന്‍റെ 40ാം എഡിഷനിൽ ആയിരക്കണക്കിന് പ്രസാധകരും വായനാപ്രേമികളും എത്തിച്ചേർന്നിരുന്നു. ബിസിനസ് എക്സ്ചേഞ്ചുകളുടെയും പകർപ്പവകാശ വിൽപനയുടെയും കാര്യത്തിൽ ലോകത്തെ കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ പരിപാടിയായി അടയാളപ്പെടുത്തപ്പെടുകയും ചെയ്തു.

നോബൽ സമ്മാന ജേതാവ് അബ്ദുറസാഖ് ഗുർന, ജ്ഞാനപീഠ ജേതാവ് അതിമാവ് ഘോഷ് എന്നിവരടക്കം നിരവധി ലോകോത്തര എഴുത്തുകാർ കഴിഞ്ഞ വർഷം അതിഥികളായി എത്തിയിരുന്നു.

Shares:

Related Posts

Featured

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ

ദുബായ് - മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് ഗോൾഡൻ വിസ. സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന വിഭാഗത്തിലാണ് ദുബായ് സാംസ്‌കാരിക വകുപ്പ് ശിഹാബ് തങ്ങള്‍ക്ക് ദുബായ് ഗോള്‍ഡന്‍ വിസ അനുവദിച്ചിരിക്കുന്നത്. ദുബായിലെ മുന്‍നിര ബിസിനെസ്
Featured

ദുബായിൽ സൈൻ ബോർഡുകൾക്ക് പുതിയ നിയന്ത്രണം; നിയമം ലംഘിച്ചാൽ കർശന നടപടി

ദുബായ്: ദുബായിലെ നഗരസൗന്ദര്യവും ദൃശ്യഭംഗിയും പരിഷ്കരിക്കുന്നതിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളുടെ സൈൻ ബോർഡുകൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി ദുബായ് സിവിൽ ഡിഫൻസും ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസവും (DET) രംഗത്തെത്തിയിരിക്കുന്നു. 2024-ലെ ഔട്ട്‌ഡോർ അഡ്വർടൈസിംഗ് മാനുവൽ അടിസ്ഥാനമാക്കി പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ
Gulf

വർണ്ണ വിസ്മയം തീർത്ത്‌ ഓണപ്പൂരം ദുബായിൽ; സൂക് അൽ മർഫ വേദിയാകുന്നു.

ദുബായ് - മേക്കർസ് മീഡിയയുടെ ബാനറിൽ എം.ഇ.എസ്.സി. കോളേജ്‌ ഓഫ് എൻജിനീയറിങ് അലൂമിനിയും, ഇന്റർനാഷണൽ പ്രൊമോട്ടർസ് അസോസിയേഷനും ചേർന്നോരുക്കുന്ന ഓണപ്പൂരം 2022 ഒക്ടോബർ 9 ദുബായ് സൂക് അൽ മർഫയിൽ അരങ്ങേറും. ആഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന വർണ വിസ്മയമാകുന്ന ജലഘോഷയാത്ര പരിപാടിയുടെ മുഖ്യ
Business

ടെൻ എക്സ് പ്രോപ്പർട്ടി ടെസ്​ല കാർ സമ്മാനം തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ അനിൽകുമാറിന്

ദുബായ്: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ റിയൽ എസ്​റ്റേറ്റ്​ സ്ഥാപനമായ ടെൻ എക്സ് പ്രോപ്പർട്ടി​ പ്രഖ്യാപിച്ച സമ്മാന പദ്ധതിയിൽ മലയാളിക്ക് ടെസ്​ല കാർ ലഭിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ അനിൽകുമാറിനാണ് കാർ സമ്മാനമായി ലഭിച്ചതെന്ന്​ ടെൻ എക്സ്​ പ്രോപർട്ടി സിഇഒ സുകേഷ്
Leave a Reply

Your email address will not be published. Required fields are marked *