BahrainGulf

നിയമവിരുദ്ധ കുടിയേറ്റം കർശനം; എൻ.പി.ആർ.എ.

മ​നാ​മ – നി​യ​മ​വി​രു​ദ്ധ വി​ദേ​ശ​തൊ​ഴി​ലാ​ളി​ക​ളു​ടെ സാ​ന്നി​ധ്യം തു​ട​ച്ചു​നീ​ക്കാ​ൻ പ്ര​തി​ജ്​​ഞാ​ബ​ദ്ധ​മാ​ണെ​ന്ന്​ നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ്​ റ​സി​ഡ​ന്‍റ്​​സ്​ അ​ഫ​യേ​ഴ്​​സ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ്​ ഹി​ശാം ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ആ​ൽ ഖ​ലീ​ഫ വ്യ​ക്​​ത​മാ​ക്കി. നി​യ​മം ലം​ഘി​ച്ച്​ തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​രു​ടെ സാ​ന്നി​ധ്യം രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക അ​വ​സ്​​ഥ​ക​ളെ സ്വാ​ധീ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഒപ്പം സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഇ​ത്ത​ര​മൊ​രു അ​വ​സ്​​ഥ ഇ​ല്ലാ​താ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത് എന്നും. അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന്​ കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ന്​ കീ​ഴി​ൽ ഇപ്പോൾ ന​ട​ന്നുകൊണ്ടിരിക്കുന്നു പ​രി​ശോ​ധ​ന​ക​ൾ ഫ​ല​പ്ര​ദ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.​ കാ​പി​റ്റ​ൽ ഗ​വ​ർ​ണ​ർ ശൈ​ഖ്​ റാ​ഷി​ദ്​ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ആ​ൽ ഖ​ലീ​ഫ​യെ സ്വീ​ക​രി​ച്ച്​ സം​സാ​രി​ക്കു​ന്ന വേദിയിലാണദ്ദേഹം വ്യക്തമാക്കിയത്.

കൂ​ടി​​ക്കാ​ഴ്ച​യി​ൽ കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്​ പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​ർ ബ്രി​ഗേ​ഡി​യ​ർ ഇ​​ബ്രാ​ഹിം സൈ​ഫ്​ അ​ന്ന​ജ്​​റാ​ൻ, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ പോ​ർ​ട്​​സ്​ സെ​ർ​ച്ച്​ ആ​ൻ​ഡ്​ ഫോ​ളോ അ​പ്​ കാ​ര്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ബ്രി​ഗേ​ഡി​യ​ർ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ദ്ദൂ​സ​രി എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്​ നി​യ​മ​വി​രു​ദ്ധ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി സാ​ന്നി​ധ്യം ഒ​ഴി​വാ​ക്കു​ന്ന​തി​ന്​ സാ​ധ്യ​മാ​യ എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Shares:

Related Posts

Featured

ദുബൈയിലെ സ്വകാര്യ മേഖലയിൽ ‘ഏജന്റ് എ.ഐ’ വിപ്ലവം: പുതിയ സംരംഭത്തിന് ശൈഖ് ഹംദാൻ തുടക്കം കുറിച്ചു

ദുബായ്: എമിറേറ്റിലെ സ്വകാര്യ മേഖലയില്‍ നിർമിത ബുദ്ധി സാങ്കേതിക വിദ്യ (ഏജന്‍റ് എ.ഐ) സംരംഭത്തിന് തുടക്കം കുറിച്ച് ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബൈ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം.
Featured

യു.സി.ഐ. വിമൻസ് വേൾഡ് ടൂർ യു.എ.ഇ. പാതകൾ പ്രഖ്യാപിച്ചു

അബുദാബി - ലോകോത്തര സൈക്ലിങ് പരിപാടിയായ യു.സി.ഐ. വിമൻസ് വേൾഡ് ടൂർ കടന്നുപോകുന്ന പാതകൾ പ്രഖ്യാപിച്ചു. ലോകത്തിലെ മികച്ച വനിതാസൈക്ലിങ് താരങ്ങൾ അണിനിരക്കുന്ന ഗൾഫ്മേഖലയിലെ ആദ്യത്തെ വനിതാ വേൾഡ് ടൂർ റേസ് ദുബായിൽനിന്ന് ആരംഭിച്ച് അബുദാബിയിൽ സമാപിക്കുമെന്ന് അബുദാബി സ്പോർട്‌സ് കൗൺസിൽ
Featured

പുതിയ വർക്ക്‌ ​പെർമിറ്റ്​ സംവിധാനം ​പ്രഖ്യാപിച്ച് ദുബായ്; ഫ്രീസോൺ കമ്പനികൾക്ക്​ പുറത്തും പ്രവർത്തിക്കാം

ദുബായ്: ഇനിമുതൽ എമിറേറ്റിലെ ഫ്രീസോണുകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക്​ സുപ്രധാന മേഖലകളിലേക്കും വാണിജ്യ, പ്രവർത്തനം വ്യാപിപ്പിക്കാൻ അനുമതി നൽകുന്ന പുതിയ പെർമിറ്റ്​ സംവിധാനം ​പ്രഖ്യാപിച്ച്​ സാമ്പത്തിക, ടൂറിസം ഡിപാർട്ട്​മെന്‍റ്​ (ഡി.ഇ.ടി). ഇതനുസരിച്ച് ഇനിമുതൽ ചെറുകിട സംരംഭങ്ങൾക്കും ബഹുരാഷ്ട്ര കമ്പനികൾക്കും ഒരുപോലെ വളർച്ച കൈവരിക്കാൻ
Breaking News

ദുബായിൽ ഐ.​ഐ.​എ​സ്​, ഐ.​ഐ.​ടി, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പുതിയ തൊ​ഴി​ല​ന്വേ​ഷ​ണ വി​സ.

ദുബായ് - ​തൊ​ഴി​ൽ അ​ന്വേ​ഷ​ക​ർ​ക്കാ​യി യു.​എ.​ഇ ഗവർമെന്റ് ഏ​ർ​പ്പെ​ടു​ത്തി​യ പുതിയ വിസാ നിയമമനുസരിച്ചു ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾക്ക് ഇനിമുതൽ 60, 90, 120 ദി​വ​സ വി​സ​ ല​ഭി​ക്കും. ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ടെ​ക്​​നോ​ള​ജി (ഐ.​ഐ.​ടി), ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ സ​യ​ൻ​സ്​ (ഐ.​ഐ.​എ​സ്) എ​ന്നി​വ​യി​ൽ​നി​ന്ന്​
Leave a Reply

Your email address will not be published. Required fields are marked *