GulfSaudi Arabia

വനിതകള്‍ ‘റൗളാ ശരീഫ് ‘ സന്ദര്‍ശിക്കുവാനുള്ള സമയ ക്രമത്തില്‍ മാറ്റം.

സൗദി അറേബ്യയിലെ മദീനയിലെ റൗള വനിതകള്‍ സന്ദര്‍ശിക്കുവാനുള്ള സമയ ക്രമത്തില്‍ മാറ്റം വരുത്തി സൗദി മസ്ജിദുന്നബവി കാര്യ വിഭാഗം. പുതിയ നിയമപ്രകാരം വെള്ളിയാഴ്ചകളിലും മറ്റ് ദിവസങ്ങളിലുമാണ് പുതിയ സമയക്രമം പാലിക്കേണ്ടത്.

വെള്ളിയാഴ്ചകളില്‍ രാവിലെ ആറു മുതല്‍ വനിതകൾക്ക് റൗള സന്ദര്‍ശിക്കുവാനാകും. എന്നാൽ രാവിലെ ഒമ്പതു മണിക്കുശേഷം റൗള സന്ദര്‍ശിക്കുവാന്‍ അനുവദിക്കില്ല. വെള്ളിയാഴ്ച രാത്രി ഒമ്പതര മുതല്‍ അര്‍ധരാത്രി പന്ത്രണ്ടു വരെയും വനിതകള്‍ക്ക് റൗളാ ശരീഫ് സന്ദര്‍ശിക്കാവുന്നതാണ്.

എന്നാല്‍ വെള്ളി ഒഴിച്ചുള്ള മറ്റു ദിവസങ്ങളില്‍ ദിവസങ്ങളില്‍ രാവിലെ ആറു മുതല്‍ പതിനൊന്നുമണിവരെയും റൗള സന്ദര്‍ശിക്കാനാകും. അതോടൊപ്പം രാത്രിയില്‍ ഒമ്പതര മുതല്‍ അര്‍ധരാത്രി പന്ത്രണ്ടു വരെയും റൗളാ ശരിഫ് സന്ദര്‍ശിക്കാന്‍ സാധിക്കുമെന്നും സൗദി ക്രൗഡ് മേനേജ്മെന്റിന്റേതാണ് ഈ പുതിയ തീരുമാനം.

Shares:

Related Posts

Gulf

ദുബായിലെ ‘അത്ഭുത ഉദ്യാനം’ അടുത്തയാഴ്ച തുറക്കും.

ദുബായ് - വിവിധതരം പൂക്കൾകൊണ്ട് അദ്ഭുതങ്ങൾ സൃഷ്ടിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഉദ്യാനമായി മാറിയ ദുബായിലെ മിറാക്കിൾ ഗാർഡൻ 11മത് പതിപ്പ് തിങ്കളാഴ്ച തുറക്കും. 72,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 15 കോടിയിലേറെ പൂക്കൾകൊണ്ട് വൈവിധ്യമാർന്ന ഒട്ടേറെ നിർമിതികളാണ് സന്ദർശകർക്കായി ഓരോവർഷവും
Breaking News

നോര്‍ക്ക റൂട്ട്‌സിന്റെ ട്രിപ്പിൾ വിൻ; അയോണയും, ജ്യോതിയും ജർമ്മനിയിലേയ്ക്ക്.

ജർമ്മനിയും നോര്‍ക്ക റൂട്ട്‌സും സംയുക്തമായി നടപ്പാക്കുന്ന ട്രിപ്പിള്‍ വിന്‍ പദ്ധതി മുഖേന  നഴ്‌സിങ്ങ് മേഖലയില്‍ നിയമനം ലഭിച്ചവരുടെ ആദ്യ സംഘം ജർമ്മനിയിലേയ്ക്ക് യാത്രതിരിച്ചു. കഴിഞ്ഞ ഡിസംബറില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബാച്ചില്‍ നിന്നുളള കോട്ടയം സ്വദേശി അയോണ ജോസ് , തൃശ്ശൂര്‍ സ്വദേശി
Gulf

മക്കയിലേക്കുള്ള യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; ഉംറക്കെത്തിയ മലയാളി നിര്യാതനായി

റിയാദ്: ഉംറക്കെത്തിയ മലയാളി ജിദ്ദക്കെടുത്ത് ഖുലൈസിൽ നിര്യാതനായി. മലപ്പുറം മക്കരപറമ്പ പഴമൊള്ളൂർ മീനാർകുഴി നെച്ചിക്കണ്ടൻ മുഹമ്മദലി ( 56) ആണ് മരിച്ചത്. മദീനയിൽ നിന്ന് മക്കയിലേക്കുള്ള യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉടൻ മരിക്കുകയുമായിരുന്നു. മൃതദേഹം ഖുലൈസ് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണാനന്തര
Leave a Reply

Your email address will not be published. Required fields are marked *