GulfUAE

വടകര ഓണ സൗഹൃദ സംഗമം

ദുബായ് – വടകര എൻ ആർ ഐ ദുബായ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഓണ സംഗമം നടത്തി. ദുബായ് അൽ താൻ പാർക്കിൽ സംഘടിപ്പിച്ച പരിപാടി ഇന്ദ്ര തയ്യിൽ ഉദ്‌ഘാടനം ചെയ്‌തു. മാധ്യമ പ്രവർത്തകൻ അനൂപ് കീച്ചേരി മുഖ്യാതിഥിയായി പങ്കെടുത്തു.

പ്രസിഡണ്ട് ഇ കെ ദിനേശൻ അധ്യക്ഷത വഹിച്ചു. ഡോ.ഹാരിസ്, രാജൻ കൊളാവിപാലം, അഡ്വ.സാജിദ് അബൂബക്കർ, സിദ്ധീഖ് , കെ പി മുഹമ്മദ്, ഓ കെ ഇബ്രാഹിം , ബി എ നാസർ, സുരേഷ്, ഇസ്മായിൽ ഏറാമല, കെ പി ഭാസ്കരൻ, രജീഷ് , സുശികുമാർ, സംസാരിച്ചു . സെക്രട്ടറി മനോജ് കെ വി സ്വാഗതവും, ട്രഷറർ അഡ്വ.മുഹമ്മദ് സാജിദ് നന്ദിയും പറഞ്ഞു.

ദുബായ് അൽ തവാർ പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികൾക്കുവേണ്ടി നാടൻ കലാമത്സരങ്ങളും, കമ്പവലിയും നടന്നു. കുടുംബിനികൾ വീടുകളിൽ നിന്നും പാകം ചെയ്തു കൊണ്ടുവന്ന രുചിയൂറും സദ്യയും ഉണ്ടായിരുന്നു. മത്സര വിജയികൾക്കും, മികച്ച വിഭവങ്ങളുടെ പാചകത്തിനും സമ്മാന ദാനവും നടത്തി.

Shares:

Related Posts

Featured

കുവൈത്തിൽ എല്ലാ ഗവർണറേറ്റുകളിലും ശീതകാല വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിച്ചു.

കുവൈത്ത്‌ - കുവൈത്തിൽ സിറ്റിയിലെ എല്ലാ ഗവർണറേറ്റുകളിലും ശീതകാല വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിച്ചതായി കുവൈത്ത്‌ ആരോഗ്യ മന്ത്രാലയത്തിൻറെ ഔദ്യോഗിക വക്താവ് ഡോ. അബ്‍ദുള്ള അൽ സനദ്  അറിയിച്ചു. ക്യാമ്പയിനിൽ സീസണൽ ഇൻഫ്ലുവൻസ വാക്‌സിനേഷനും, ന്യുമോണിയയ്‌ക്കെതിരായ വാക്‌സിനേഷനും ഉൾപ്പെടുന്നതാണ്. ഈ സേവനം ലഭിക്കുന്നതിന്
Gulf

ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ

സെപ്. 22 മുതൽ 25 വരെ മുംബൈ നെസ്കോയിൽ നടക്കുന്ന എക്സിബിഷൻ പ്രചരണാർത്ഥം ദുബായിൽ ഓഗസ്റ്റ് 27 ന് റോഡ് ഷോ സംഘടിപ്പിക്കുന്നു. 2022 മെയ് മാസത്തിൽ നടന്ന ആദ്യ പതിപ്പിന്റെ ഗംഭീര വിജയം, അന്താരാഷ്ട്ര വ്യാപാരികളെ ഷോയിലേക്ക് ആകർഷിച്ചു. പ്രത്യേകിച്ച്
Gulf

ദുബായിലെ പരിഷ്കരിച്ച വിസാ നിയമങ്ങൾ ഒറ്റനോട്ടത്തിൽ.

നിലവിൽ നിലനിന്നിരുന്ന 90 ദി​വ​സ​ത്തെ ടൂ​റി​സ്റ്റ്​ വി​സ നി​ർ​ത്ത​ലാ​ക്കി. ഇനിമുതൽ 30, 60 ദി​വ​സ​ത്തേ​ക്ക്​ ടൂ​റി​സ്റ്റ്​ വി​സ ല​ഭി​ക്കും.എന്നാൽ നി​ല​വി​ൽ 90 ദി​വ​സ വി​സ​യി​ൽ എ​ത്തി​യ​വ​ർ​ക്കും വി​സ അ​ടി​ച്ച്​ വ​രാ​നി​രി​ക്കു​ന്ന​വ​ർ​ക്കും പു​തി​യ ച​ട്ടം ബാ​ധ​ക​മ​ല്ല. വി​സ​യു​ടെ ഫീ​സ്​ നി​ര​ക്കി​ൽ വ​ലി​യ മാ​റ്റ​മി​ല്ല.
Leave a Reply

Your email address will not be published. Required fields are marked *