Breaking NewsGulf

അബുദാബിയിൽ പിഴയിളവ്‌; ഇളവുകൾ ഏറെ

അബുദാബി – നിലവിലെ ഗതാഗത നിയമലംഘനത്തിനുള്ള പിഴ 2 മാസത്തിനകം അടയ്ക്കുന്നവർക്ക് 35 ശതമാനം ഇളവ് നൽകുമെന്ന് അബുദാബി പൊലീസ്. 60 ദിവസത്തിനുശേഷം ഒരു വർഷത്തിനകം അടയ്ക്കുന്നവർക്ക് 25 ശതമാനവും ഇളവുണ്ട്. ഈ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുതണമെന്ന് അബുദാബി പൊലീസ് അഭ്യർഥിച്ചു.

പൊലീസിന്റെ വെബ്‌സൈറ്റ്, സ്‌മാർട് ആപ്, ടാം ആപ് എന്നിവയിലൂടെ ഓൺലൈനായും ഉപഭോക്തൃ സേവന കേന്ദ്രങ്ങളിൽ നേരിട്ടും പണം അടയ്ക്കാമെന്ന് ട്രാഫിക് ആൻഡ് പട്രോളിങ് ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് ദാഹി അൽ ഹുമൈരി പറഞ്ഞു.എന്നാൽ കയ്യിൽ പണമില്ലാത്തവർക്ക് പലിശ രഹിത തവണകളായി പിഴ അടയ്ക്കാനും സൗകര്യമുണ്ട്.

അബുദാബി കൊമേഴ്‌സ്യൽ ബാങ്ക്, അബുദാബി ഇസ്‌ലാമിക് ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, മഷ്‌റഖ് ബാങ്ക്, എമിറേറ്റ്‌സ് ഇസ്‌ലാമിക് ബാങ്ക് എന്നീ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് പിഴ ലഭിച്ച് 2 ആഴ്ചയ്ക്കകം തവണകളാക്കാൻ ബാങ്കിൽ അപേക്ഷിക്കാം. എന്നാൽ ഇതിന്നായി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പിഴ അടച്ചാൽ മറ്റു സേവനചാർജ്ജുകൾ ഒന്നും തന്നെ ഈടാക്കില്ല.

ഇളവുകൾ സംബന്ധിച്ച് നേരിട്ടും സമൂഹമാധ്യമങ്ങളിലൂടെയും ബോധവൽക്കരണ ക്യാംപെയ്ൻ അബുദാബി പൊലീസ് നടത്തുന്നു. പിഴ അടച്ച് ഫയൽ കുറ്റമറ്റതാക്കിയാൽ മാത്രമേ വാഹന റജിസ്ട്രേഷൻ പുതുക്കാനാവൂ.

Shares:

Related Posts

Breaking News

ലോഡ്ജിൽ വൃദ്ധൻ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: അയൽവാസി അറസ്റ്റിൽ

തൊടുപുഴ - മുട്ടത്തെ ലോഡ്ജിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്,​ ഈ മാസം 24നാണ് മുട്ടത്തെ ലോഡ്ജിൽ മാർത്താണ്ഡം സ്വദേശിയായ യേശുദാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലാണ് കൊലപാതകമാണ് എന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്. തലയ്ക്കുള്ളിൽ
Business

525 ദശലക്ഷം ദിർഹം – ഡാന്യൂബ് പ്രോപ്പർട്ടീസിന്റെ ഓപ്പൽസ് മൂന്നാമത്തെ പ്രോജക്റ്റ് – ലോഞ്ചിന്റെ ആദ്യ ദിവസം തന്നെ വിറ്റുതീർന്നു.

ദുബായ് - യു.എ.ഇ ആസ്ഥാനമായുള്ള സ്വകാര്യ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരിൽ ഡാന്യൂബ് ഗ്രൂപ് തങ്ങളുടെ ഡ്രീം പ്രൊജെക്ടിൽ ഒന്നായ ഓപ്പൽസിന്റെ ഏറ്റവും പുതിയ പ്രോജക്റ്റ്, 525 ദശലക്ഷം ദിർഹം വിൽപ്പന മൂല്യമുള്ള ഇരട്ട-ടവർ റെസിഡൻഷ്യൽ പ്രൊജക്റ്റ് പ്രഖ്യാപന ദിനം തന്നെ ഡിമാൻഡ്
UAE

അബുദാബിയിൽ തൃ​ശൂ​ർ സ്വദേശി നിര്യാതനായി

അ​ബു​ദാബി: അബുദാബിയിൽ പ്രവാസി മലയാളി അന്തരിച്ചു. തൃ​ശൂ​ർ എ​റി​യാ​ട് ക​ട​പ്പൂ​ർ പ​ള്ളി​ക്ക് കി​ഴ​ക്ക് വ​ശം താ​മ​സി​ക്കു​ന്ന പു​ളി​ക്ക​ല​ക​ത്ത് റ​ഹീ​മി​ന്‍റെ മ​ക​ൻ ഒ​മ​ർ ബി​ൻ റ​ഹീമാണ് മരിച്ചത്. മാ​താ​വ്: സ​റീ​ന റ​ഹീം. ഭാ​ര്യ: ന​ദ. സ​ഹോ​ദ​ര​ൻ: അ​മ​ർ ബി​ൻ റ​ഹീം.
Breaking News

രാജ്യത്ത്‌ 14 പേർക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകി മോദി സർ‌ക്കാർ ‘പൗരത്വ ഭേദഗതി നിയമം’ നടപ്പിലാക്കി

ന്യൂഡൽഹി: ആദ്യം അപേക്ഷിച്ച 14 പേർക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകി രാജ്യത്ത് മോദി സർക്കാർ പൗരത്വ ഭേദഗതി നിയമം നടപ്പാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് കുമാർ ഭല്ലയാണ് രേഖകൾ അപേക്ഷിച്ചവർക്ക് കൈമാറിയത്. പൗരത്വ ഭേദഗതി ചട്ടപ്രകാരം പൗരത്വം നേടിയവരെ
Leave a Reply

Your email address will not be published. Required fields are marked *