Breaking NewsFeatured

ഡ്രൈ​വ​റി​ല്ലാ ട്ര​ക്കുകൾ ദുബായിൽ പ​രീ​ക്ഷ​ണ ഓ​ട്ടം തു​ട​ങ്ങി

ദുബായ് – ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച സ്മാ​ർ​ട്ട് മൊ​ബി​ലി​റ്റി ഹ​ബ്ബാ​കു​ക എ​ന്ന ദുബായി​യു​ടെ ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള കു​തി​പ്പി​ന്‍റെ ഭാ​ഗ​മാ​യി ഡ്രൈ​വ​റി​ല്ലാ ട്ര​ക്കു​ക​ളുടെ പരീക്ഷണ ഓട്ടത്തിനായുള്ള കരാറിൽ ദു​ബൈ സൗ​ത്തും ഇ​വോ​കാ​ർ​ഗോ​യും ഒ​പ്പു​വെ​ച്ചു. ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന​ങ്ങ​ളി​ൽ വി​പ്ല​വ​ക​ര​മാ​യ മാറ്റത്തോടുകൂടി ഭാവിയിൽ ഇ​ത്ത​രം ഡ്രൈ​വ​റി​ല്ലാ ട്ര​ക്കു​ക​ളും ദുബായിയുടെ നിരത്തിലൂടെ പാ​യു​ന്ന​ത് നമ്മുക്ക് കാണാനാകും. ഈ ​ശ്രേ​ണി​യി​ലെ ആ​ദ്യ വാ​ഹ​ന​ത്തി​ന്‍റെ പ​രീ​ക്ഷ​ണം ദു​ബൈ​യി​ൽ തു​ട​ങ്ങി കഴിഞ്ഞു. റി​യ​ൽ എ​സ്​​റ്റേ​റ്റ്, ലോ​ജി​സ്റ്റി​ക്സ്​ എ​ന്നി​വ​യി​ൽ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന മേ​ഖ​ല​യാ​ണ്​ ദു​ബൈ സൗ​ത്ത്.

ലോകത്തിലെ തന്നെ ശക്തരായ സ്വ​യം പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന ലോ​ജി​സ്റ്റി​ക് സ്ഥാ​പ​ന​മാ​ണ്​ ഇ​വോ കാ​ർ​ഗോ. അ​ടു​ത്ത​വ​ർ​ഷം ഫെ​ബ്രു​വ​രി വ​രെ പ​രീ​ക്ഷ​ണ​യോ​ട്ടം ന​ട​ത്തുന്ന വാഹനത്തിന് ര​ണ്ടു ട​ൺ ഭാ​രം വ​ഹി​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ട്. പുതിയ ട്ര​ക്കി​ന്​ 40 മി​നി​റ്റ്​ മു​ത​ൽ ആ​റു മ​ണി​ക്കൂ​ർ വ​രെ ചാ​ർ​ജ്​ ചെ​യ്താ​ൽ ഒ​രു ദി​വ​സം ഉ​പ​യോ​ഗി​ക്കാ​നു​ള്ള വൈ​ദ്യു​തി ചാ​ർ​ജ്​ ല​ഭി​ക്കും.​ ദു​ബൈ സൗ​ത്ത്​ ​ലോ​ജി​സ്റ്റി​ക്​ ഡി​സ്​​ട്രി​ക്​​ടി​ന്‍റെ ക​ൺ​ട്രോ​ൾ സെ​ന്‍റ​റാ​യി​രി​ക്കും പ​രീ​ക്ഷ​ണ​യോ​ട്ട ​കാ​ല​യ​ള​വി​ൽ വാ​ഹ​നം നി​യ​ന്ത്രി​ക്കു​ക. വാ​ഹ​ന​ത്തി​ന്‍റെ ക്ഷ​മ​ത പ​രീ​ക്ഷി​ക്കു​ക, ത​ക​രാ​റു​ക​ളും കു​റ്റ​ങ്ങ​ളും ക​ണ്ടെ​ത്തു​ക തു​ട​ങ്ങി​യ​വ​യാ​ണ്​ പ​രീ​ക്ഷ​ണ​ത്തി​ന്‍റെ ല​ക്ഷ്യം. ന​ഗ​ര​ത്തി​ൽ കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം കു​റ​ക്കു​ക, പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ന​യ​ത്തി​ന്​ പി​ന്തു​ണ ന​ൽ​കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ൾ കൂ​ടി മു​ൻ​നി​ർ​ത്തി​യാ​ണ്​ ദുബായ് ഇത്തരം ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന​ങ്ങ​ൾ രം​ഗ​ത്തി​റ​ക്കു​ന്ന​ത്.

എന്നാൽ നിലവിൽ ദു​ബൈ മെ​ട്രോ, ട്രാം, ​ബ​സ്, ടാ​ക്സി, ജ​ല​ഗ​താ​ഗ​തം, കേ​ബി​ൾ കാ​ർ എ​ന്നി​വ​യി​ലെ​ല്ലാം ഈ ​സം​വി​ധാ​നം ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ഇ​ത്​ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഗ​താ​ഗ​ത ചെ​ല​വ്​ 44 ശ​ത​മാ​നം കു​റ​യും. ഇ​തു​വ​ഴി 900 ദ​ശ​ല​ക്ഷം ദി​ർ​ഹ​മി​ന്‍റെ ചെ​ല​വ്​ കു​റ​യും. ഒപ്പം എ​ല്ലാ ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ലും സ്വ​യം നി​യ​ന്ത്രി​ത വാ​ഹ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നാ​ണ് ദുബായ് ഗവണ്മെന്റിന്റെ പുതിയ​ തീ​രു​മാ​നം.

Shares:

Related Posts

Gulf

ചൂട് കൂടുന്ന സാഹചര്യത്തിൽ തൊഴിലാളികള്‍ക്കായി ആരോഗ്യ ബോധവല്‍ക്കരണ ക്യാംപെയിനുകളുമായി യുഎഇ

ഷാർജ : യുഎഇയില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്കായി ആരോഗ്യ ബോധവല്‍ക്കരണ ക്യാംപെയിനുകള്‍ ആരംഭിച്ച് ഷാര്‍ജ ലേബര്‍ സ്റ്റാന്‍ഡേഡ്‌സ് ഡെവലപ്‌മെന്റ് അതോറിറ്റി. സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് തൊഴിലാളികളില്‍ അവബോധം വര്‍ദ്ധിപ്പിക്കുക, ഉച്ചവിശ്രമ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക തുടങ്ങിയവയാണ് ക്യാംപെയിനിലൂടെ ലക്ഷ്യമിടുന്നത്. 'നിങ്ങളുടെ സുരക്ഷയാണ്
Gulf

മലയാളി ഡോക്ടർമാരുടെ ആഗോള സംഘടന എ.കെ.എം.ജി ഗ്ലോബൽ ശശി തരൂർ എംപി ഉദ്ഘാടനം ചെയ്തു

ദുബായ് - യുഎയിലെ മലയാളി ഡോക്ടർമാരുടെ കൂട്ടായ്മയായ എ.കെ.എം.ജി എമിറേറ്റ്സ് ന്റെ 20-ആം വാർഷികം 'അശ്റീൻ' സമ്മേളനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ മലയാളിഡോക്ടർമാരുടെ ആഗോള സംഘടനയായ എ.കെ.എം.ജി ഗ്ലോബൽ മുഖ്യാതിഥി ഡോക്ടർ ശശി തരൂർ എം പി ഉദ്ഘാടനം ചെയ്തു. എ.കെ.എം.ജി ഗ്ലോബൽന്റെ
Breaking News

യു.എ.ഇ യിൽ അസ്​ഥിര കാലാവസ്ഥ തു​ട​രു​മെ​ന്ന്​ വീണ്ടും മു​ന്ന​റി​യി​പ്പ്​

ദുബായ് - രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മഴ വീടും തുടരുന്നതിനാൽ ജനങ്ങൾ കൂടുതൽ കരുതൽ മു​ന്‍ക​രു​ത​ല്‍ എ​ടു​ക്ക​ണ​മെ​ന്ന് അധികൃതർ അറീയിച്ചു. ക​ന​ത്ത മ​ഴ​ക്കൊ​പ്പം ഇ​ടി​യും മി​ന്ന​ലും ശ​ക്ത​മാ​യ കാ​റ്റും ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തായും. എന്നാൽ യു.​എ.​ഇ​യി​ലു​ട​നീ​ളം കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ഓ​റ​ഞ്ച്,
Breaking News

ഷാർജയിൽ കൈക്കുഞ്ഞുമായി കെട്ടിടത്തിന്റെ 17മത് നിലയിൽ നിന്നും ഇന്ത്യൻ യുവതി ചാടി; അമ്മയക്കും കുഞ്ഞിനും ദാരുണാന്ത്യം

ഷാർജ: ഷാർജയിൽ ഇന്ത്യൻ യുവതി കൈക്കുഞ്ഞുമായി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു. 33 വയസുകാരിയായ യുവതി രണ്ട് വയസ് പ്രായമുള്ള കുഞ്ഞുമായാണ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയത്. ഷാർജയിൽ ഇവർ താമസിക്കുന്ന അപ്പാർട്‌മെന്റിന്റെ 17 മത്തെ നിലയിലെ ബാൽക്കണിയിൽ നിന്നാണ്
Leave a Reply

Your email address will not be published. Required fields are marked *