Breaking NewsFeatured

വിസ്​ എയർ ഒരുക്കുന്ന പുതുവത്സര സമ്മാനം: യു.എ.ഇയിൽ നിന്ന്​ മദീനയിലേക്ക്​ പറക്കാം 179 ദിർഹം (4000 രൂപ) മതി

ദുബായ് – പ്രവാസലോകത്തെ പ്രവാസികളെ അത്ഭുതപ്പെടുത്തുന്ന പുതുവത്സരസമ്മാനവുമായാണ് വിസ് എയർ ഇത്തവണ രംഗപ്രവേശം. കുറഞ്ഞ ചിലവിൽ മദീനയിലേക്ക്​ പറക്കാൻ അവസരം ഒരുക്കിയാണ്​ വിസ്​ എയർ യാത്രക്കാരെ അത്ഭുതപ്പെടുത്തുന്നത്. എപ്രകാരം യു.എ.ഇ. തലസ്ഥാനമായ അബൂദബിയിൽ നിന്ന്​ മദീനയിലേക്ക്​ 179 ദിർഹമിനാണ് (4000 രൂപ)​ വിസ്​ എയർ ഈടാക്കുന്നത്. എന്നാൽ യു.എ.ഇ. തിരിച്ചെത്താനും ഇതേ നിരക്ക്​ തന്നെയാണ് ഈടാക്കുക​.

അടുത്ത വർഷ 2003 ഫെബ്രുവരി 14 മുതലാണ്​ വിസ്​ എയർ സർവീസ്​ തുടങ്ങുക.ടിക്കറ്റ്​ വിൽപന ഇതിനോടകം തന്നെ തുടങ്ങി കഴിഞ്ഞു. എന്നാൽ നിലവിൽ 600-1000 ദിർഹമാണ്​ അബൂദബിയിൽ നിന്ന്​ മദീനയിലേക്ക്​ ടിക്കറ്റ്​ നിരക്ക്​. ദിവസവും മദീനയിലേക്ക്​ സർവീസുണ്ടാകും. വർഷങ്ങളായി കുറഞ്ഞ ചിലവിൽ ഉംറ നിർവഹിക്കാനുദ്ദേശിക്കുന്ന പ്രവാസികൾക്കും മറ്റും മദീന കാണാനും തങ്ങളുടെ ആഗ്രഹം സാദ്ധ്യമാക്കാനും ഈ സേവനം ഉപകരിക്കും.

ഇതോടൊപ്പം തന്നെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക്​ കുറഞ്ഞ ചിലവിൽ യാത്രയൊരുക്കുവാൻ ഉദ്ദേശിക്കുന്നതായും വിമാന കമ്പനി വ്യ്കതമാക്കിയിട്ടുണ്ട്. 179 ദിർഹമിന്​ യാത്ര ചെയ്യാൻ അവസരമൊരുക്കുന്ന വിസ്​ എയർ സൗദിയിലേക്കും പറക്കുന്നതോടെ പ്രവാസികൾക്ക്​ ഏറെ ആശ്വാസകരമാകും ഒപ്പം ഇനിയും യൂറോപ്പുൾപ്പടെ മറ്റു രാജ്യങ്ങളിലേക്കും വിസ് എയർ ഒരുക്കുന്ന വർത്തക്കായി കാതോർക്കുകയാണ് പ്രവാസലോകവും പ്രവാസികളും.

Shares:

Related Posts

Gulf

സ്ത്രീപക്ഷ എഴുത്ത് വിമോചനം തന്നെ, അഭിനയവും സംവിധാനവും ഒരുപോലെ കൊണ്ടുപോകാനാണ് ആ​ഗ്രഹം: ഹുമ ഖുറേഷി

ഷാർജ: സൂപ്പർഹീറോ ചെയ്യുന്നത് പോലെയുള്ള കാര്യങ്ങൾ ചെയ്യുന്ന അപൂർണ്ണരായ ആളുകൾ എന്ന ആശയം താൻ എപ്പോഴും ഇഷ്ടപ്പെടുന്നുവെന്ന് നടിയും എഴുത്തുകാരിയും നിർമാതാവുമായ ഹുമ ഖുറേഷി. 43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ "സ്‌ക്രീനിൽ നിന്ന് പേജിലേക്ക് : ഹുമ ഖുറേഷിക്കൊപ്പം ഒരു സായാഹ്നം"
Gulf

പി.വി വിവേകാനന്ദിനെ അനുസ്മരിച്ചു

ദുബായ് - ദുബായ് ഇന്ത്യന്‍ മാധ്യമ കൂട്ടായ്മയുടെ മുന്‍ അധ്യക്ഷനും ‘ഗള്‍ഫ് ടുഡെ’ ചീഫ് എഡിറ്ററുമായിരുന്ന പി.വി വിവേകാനന്ദിനെ ഐഎംഎഫ്-ചിരന്തന യുഎഇ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അനുസ്മരിച്ചു. മിഡില്‍ ഈസ്റ്റിലെ മാധ്യമ മേഖലയില്‍ മികച്ച സംഭാവനകളര്‍പ്പിച്ച വിവേകാനന്ദ് ഇതര സമൂഹങ്ങളിലും ആദരണീയനായിരുന്നു.
Business

ഇന്ത്യ – എസ്എഡിസി ട്രേഡ് കമ്മിഷന് അബുദാബിയിൽ തുടക്കം

അബുദാബി: ഇന്ത്യാ - ആഫ്രിക്ക ട്രേഡ് കൗൺസിലിന്‍റെ ആഭിമുഖ്യത്തിൽ, ഇന്ത്യ എസ്എഡിസി ട്രേഡ് കമ്മിഷന് അബുദാബിയിൽ തുടക്കമായി. അബുദാബിയിലുള്ള സിംബാബ്‌വെയുടെ ഇപ്പോഴത്തെ എസ്എഡിസി അംബാസഡറുടെ സാന്നിധ്യത്തിലാണ് കമ്മിഷന് തുടക്കം കുറിച്ചത്. പ്രമുഖ വ്യവസായി വിജയ് ആനന്ദിനെ എസ്.എ.ഡി.സി രാജ്യങ്ങളായ സിംബാബ്‌വെ, യുഎഇ,
Breaking News

മി​ഡി​ലീ​സ്റ്റി​ലെ സ്വാ​ധീ​ന​മു​ള്ള ഇ​ന്ത്യ​ക്കാ​രി​ൽ ഒ​ന്നാ​മ​ൻ എം.​എ. യൂ​സു​ഫ​ലി

ദുബായ് - വാ​ണി​ജ്യ മാ​ഗ​സി​നാ​യ അ​റേ​ബ്യ​ൻ ബി​സി​ന​സ്​ മി​ഡി​ലീ​സ്റ്റി​ലെ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​നും അ​ബൂ​ദ​ബി ചേം​ബ​ർ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ എം.​എ. യൂ​സു​ഫ​ലി​യാ​ണ് ഒ​ന്നാ​മ​തെ​ത്തി​യ​ത്. ചോ​യി​​ത്രാം​സ്​ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എ​ൽ.​ടി. പ​ഗ​റാ​ണി​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. ദു​ബൈ
Leave a Reply

Your email address will not be published. Required fields are marked *