Breaking NewsFeatured

വിസ്മയങ്ങൾ വാരിവിതറിയ ആഗോളഗ്രാമത്തിലേക്ക് ​സ​ന്ദ​ർ​ശ​ക​ പ്രവാഹം

ദുബായ് – കോ​വി​ഡ്​ ഭീ​തി പൂ​ർ​ണ​മാ​യി മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഗ്ലോബൽ വില്ലേജിന്റെ 27മത് സീ​സ​ണി​ന്‍റെ ആ​ദ്യ​ദി​വ​സ​ത്തി​ൽ തന്നെ കു​ട്ടി​ക​ളും കു​ടും​ബ​ങ്ങ​ളു​മാ​യാ​ണ്​ നി​ര​വ​ധി​പേ​ർ എ​ത്തി​ച്ചേ​ർ​ന്ന​ത്. പു​ത്ത​ൻ കാ​ഴ്ച​കൾ സമ്മാനിച്ചാണ് ഇത്തവണ ആ​ഗോ​ള​ഗ്രാ​മം സ​ന്ദ​ർ​ശ​ക​രെ സ്വാ​ഗ​തം ചെ​യ്ത​ത്.

ഇത്തവണ ഒ​മാ​നും ഖ​ത്ത​റും പു​തി​യ പ​വ​ലി​യ​ൻ ഒ​രു​ക്കി​യാ​ണ് സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​ത്. ഒപ്പം ഇ​ന്ത്യ​ൻ പ​വ​ലി​യ​നും മോ​ടി​കൂ​ട്ടി​യി​ട്ടു​ണ്ട്. മാത്രമല്ല വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ടാ​ക്സി​ക​ൾ, ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ കാ​ഴ്ച​ക​ൾ കാ​ണാ​വു​ന്ന റോ​ഡ് ഓ​ഫ് ഏ​ഷ്യ എന്നിവയും ഇ​ത്ത​വ​ണ​ത്തെ പ്ര​ധാ​ന കൗ​തു​ക​മാ​ണ്.

ആ​റു​മാ​സ​ത്തി​ലേ​റെ നീ​ളു​ന്ന ഗ്ലോ​ബ​ൽ വി​ല്ലേ​ജ് സീ​സ​ണി​ലേ​ക്ക്​ പ്ര​വേ​ശ​ന​ത്തി​ന്​ 20 ദി​ർ​ഹ​മാ​ണ്​ ടി​ക്ക​റ്റി​ന് കു​റ​ഞ്ഞ നി​ര​ക്ക്. ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യോ ഓ​ൺ​ലൈ​ൻ വ​ഴി​യോ ടി​ക്ക​റ്റെ​ടു​ക്കു​മ്പോ​ൾ 10 ശ​ത​മാ​നം ഇ​ള​വ്​ ല​ഭി​ക്കും.

കൊ​ളം​ബി​യ​യി​ൽ​നി​ന്നു​ള്ള സം​ഗീ​ത സം​ഘ​ത്തി​ന്‍റെ ഗം​ഭീ​ര പ്ര​ക​ട​ന​ത്തോ​ടെ​യാ​ണ്​ ആ​ദ്യ ദി​വ​സ​മാ​യ ചൊ​വ്വാ​ഴ്ച ആ​ദ്യ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച​ത്. ഒപ്പം അ​തി​ശ​യി​പ്പി​ക്കു​ന്ന വെ​ടി​ക്കെ​ട്ടും ഒ​രു​ക്കി​യി​രു​ന്നു.

ഇത്തവണ 3,500 ഷോ​പ്പി​ങ്​ ഔ​ട്​​ലെ​റ്റു​ക​ൾ, 250ലേ​റെ ഭ​ക്ഷ​ണ​ശാ​ല​ക​ൾ, വി​നോ​ദ പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യ​ട​ക്കം ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ 90 സം​സ്കാ​ര​ങ്ങ​ൾ പ​വ​ലി​യ​നു​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഇവക്കെല്ലാം പുറമെ നി​ര​വ​ധി ആ​ക​ർ​ഷ​ണ​ങ്ങ​ളും, സർപ്രൈസുകളുമാണ് ഇത്തവണ സന്ദർശകരെ കാത്തിരിക്കുന്നത്.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഇ​വി​ടെ എ​ത്തി​യ​ത്​ 78 ല​ക്ഷം സ​ന്ദ​ർ​ശ​ക​രാ​യി​രു​ന്നു. ഇ​ത്ത​വ​ണ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മ​റി​ക​ട​ക്കും​വി​ധം അ​തി​ഥി​ക​ളെ​ത്തു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ഒപ്പം കോ​വി​ഡാ​ന​ന്ത​രം ടൂ​റി​സം മേ​ഖ​ല​യി​ൽ ദുബാ​യു​ടെ തി​രി​ച്ചു​വ​ര​വ്​ തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു ക​ഴി​ഞ്ഞ ഗ്ലോ​ബ​ൽ വി​​ല്ലേ​ജ്​ സീ​സ​ൺ.

Shares:

Related Posts

Gulf

ഐ.ബി.എം.സി ഗോൾഡ് കൺവൻഷൻ ശ്രദ്ധേയമായി: യു.എ.ഇ ലോകത്തെ വലിയ സംയോജിത സ്വർണ വിപണിയായേക്കും

ദുബായ് - യു എ ഇ താമസിയാതെ ലോകത്തെ വലിയ സംയോജിത സ്വർണ വിപണി ആകുമെന്നു ഐ ബി എം സി യുടെ ആഭിമുഖ്യത്തിൽ ബുർജ് ഖലീഫയിലെ അർമാനിയിൽ നടന്ന ഗോൾഡ് കൺവെൻഷൻ വിലയിരുത്തി ."രാജ്യത്തെ സ്വർണ്ണ വ്യവസായത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നതിനും,
Featured

ഷാര്‍ജയിലെ പ്രധാന മേഖലകളിൽ ഉള്‍റോഡുകള്‍ നിര്‍മ്മിക്കുവാൻ 4.2 കോടി ദിര്‍ഹം അനുവദിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ റോഡുകള്‍ നിര്‍മ്മിക്കാന്‍ 4.2 കോടി ദിര്‍ഹം അനുവദിച്ച് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. അല്‍ റമാഖിയ, അല്‍ സുവൈഹത്ത് എന്നീ പ്രധാന പ്രദേശങ്ങളില്‍ ഉള്‍റോഡുകള്‍ നിര്‍മ്മിക്കാനാണ് തുക
Featured

ഒക്ടോബര്‍ 11 ന് ലാവ്‌ലിന്‍ കേസ് വീണ്ടും സുപ്രിംകോടതി പരിഗണിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്നു പേര്‍ വിചാരണ നേരിടേണ്ടതില്ല എന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ ഹര്‍ജിയാണ് സുപ്രിം കോടതി ഒക്ടോബര്‍ 11 ലേക്ക് മാട്ടുവെച്ചത്. 32 തവണയാണ് കേസ് ഇതുവരെ മാറ്റി വച്ചത്. ചൊവ്വാഴ്ച ഉച്ച
Breaking News

ദുബായിൽ ‘നോൾ കാർഡ്​ ‘ ഉപയോഗം ആർ.ടി.എ. കൂടുതൽ മേഖലയിലേക്കു വ്യാപിപ്പിക്കുന്നു

ദുബായ് - 'വ​ൺ പ്രി​പേ' ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ച് ദുബായിൽ കൂ​ടു​ത​ൽ ചെ​റു​കി​ട ഔ​ട്ട്​​ലെ​റ്റു​ക​ളി​ലേക്കും, മറ്റു സേവനത്തിനും ആയി 'നോ​ൾ കാ​ർ​ഡ്​' സ്വീ​ക​രി​ക്കു​ന്ന​തി​ന്നുള്ള ന​ട​പ​ടി​യു​മാ​യി റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). വരുന്ന വ​ർ​ഷ​ങ്ങ​ളി​ൽ 8000 മൈ​ക്രോ​പേ ഔ​ട്ട്​​ലെ​റ്റു​ക​ളി​ൽ ഇ​തി​ലൂ​ടെ കാ​ർ​ഡ്​ സ്വീ​ക​രി​ക്കു​ന്ന സൗകര്യമൊരുക്കാനാണ്
Leave a Reply

Your email address will not be published. Required fields are marked *