Breaking NewsFeatured

ഷാർജയുടെ വികസനത്തിനായി 37.9കോടി ദിർഹമിന്‍റെ ഭവന പദ്ധതി: ​മു​ഹ​ത​ബ് പ്ര​ദേ​ശ​ത്ത്​ 366 വീ​ടു​ക​ൾ നി​ർ​മി​ക്കും

ഷാ​ർ​ജ – ‘അ​ൽ ഗി​താ​ന റ​സി​ഡ​ൻ​ഷ്യ​ൽ കോ​മ്പൗ​ണ്ട്-1’ എ​ന്ന​റി​യ​പ്പെ​ടു​ന്ന പ​ദ്ധ​തി​ വഴി എ​മി​റേ​റ്റി​ൽ 37.9കോ​ടി ദി​ർ​ഹം ചെ​ല​വ്​ പ്ര​തീ​ക്ഷി​ക്കു​ന്ന ഭ​വ​ന പ​ദ്ധ​തി​ക്ക്​ സു​പ്രീം​കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി അ​നു​മ​തി ന​ൽ​കി. ‘അ​ൽ ഗി​താ​ന റ​സി​ഡ​ൻ​ഷ്യ​ൽ കോ​മ്പൗ​ണ്ട്-1’ എ​ന്ന​റി​യ​പ്പെ​ടു​ന്ന പ​ദ്ധ​തി​യി​ൽ മു​ഹ​ത​ബ് ന​ഗ​ര​പ്രാ​ന്ത​ത്തി​ൽ 366 വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​മാ​ണ്​ ഉ​ൾ​പ്പെ​ടു​ന്ന​ത്.

നേ​ര​ത്തേ സാ​യി​ദ് ഹൗ​സി​ങ്​ പ​ദ്ധ​തി​യു​ടെ ഷാ​ർ​ജ​യു​ടെ പ​ങ്ക് മ​റ്റ് എ​മി​റേ​റ്റു​ക​ൾ​ക്ക് ശൈ​ഖ്​ സു​ൽ​ത്താ​ൻ വി​ട്ടു​കൊ​ടു​ത്തി​രു​ന്നു. 2012 ൽ ​ഷാ​ർ​ജ ഭ​വ​ന പ​ദ്ധ​തി ആ​രം​ഭി​ച്ച​തി​നു ശേ​ഷം 10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ എ​ട്ട്ശ​ത​കോ​ടി ദി​ർ​ഹം ചെ​ല​വ്​ വ​രു​ന്ന 10,000 വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ലൂ​ടെ എ​മി​റേ​റ്റി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്നു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണി​ത്​ വി​ട്ടു​ന​ൽ​കി​യ​ത്. ഗ്രാ​ൻ​ഡു​ക​ളും ലോ​ണു​ക​ളും ല​ഭി​ക്കു​ന്ന​വ​രെ ഉ​ൾ​പ്പെ​ടു​ത്തി പ​ദ്ധ​തി വി​പു​ലീ​ക​രി​ക്കു​മെ​ന്നും ഷാ​ർ​ജ ഭ​വ​ന പ​ദ്ധ​തി മേ​ധാ​വി ഖ​ലീ​ഫ മു​സാ​ബ ബി​ൻ അ​ഹ്​​മ​ദ്​ അ​ൽ തു​നൈ​ജി പ​റ​ഞ്ഞു.

ഷാ​ർ​ജ ഹൗ​സി​ങ്​ പ്രോ​ഗ്രാം ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​നി​ട​യി​ൽ 5,058 ഗ്രാ​ന്‍റു​ക​ളും 4,550 വാ​യ്പ​ക​ളും ന​ൽ​കി​യി​ട്ടു​ണ്ട്. പ​ദ്ധ​തി​യി​ൽ 3.5ശ​ത​കോ​ടി ദി​ർ​ഹം മൂ​ല്യ​മു​ള്ള വാ​യ്പ​ക​ളും 7.5ശ​ത​കോ​ടി ദി​ർ​ഹം ഗ്രാ​ന്‍റു​ക​ളു​മാ​ണ്​ ന​ൽ​കി​യി​ട്ടു​ള്ള​ത്.

Shares:

Related Posts

Breaking News

ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ് ആൽ നഹ്​യാൻ​ യു.എ.ഇയുടെ പ്രസിഡന്‍റായിട്ട്​ ഒരുവർഷം

അബുദാബി - യു.എ.ഇ പ്രസിഡന്‍റായിരുന്ന ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാന്‍റെ നിര്യാണത്തെ തുടർന്ന്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ യു.എ.ഇയുടെ പ്രസിഡന്‍റായിട്ട് ഇന്നേക്ക്​ ഒരുവർഷം പൂർത്തിയായി. 2022 മേയ്​ 14നാണ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്
Featured

ഹെല്‍ത് കെയര്‍ മേഖലയിലെ പ്രഥമ ഇന്റഗ്രേറ്റഡ് പ്‌ളാറ്റ്‌ഫോം “മൈ ആസ്റ്റര്‍” 352കെ പിന്നിട്ട് മുന്നേറുന്നു

ദുബായ് - ആരോഗ്യ സംരക്ഷണത്തിന് ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ ദാതാക്കളിലൊന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ യൂ.എ.യിൽ ഹെല്‍ത് കെയര്‍ ഈ മേഖലയിലെ ആദ്യ ഇന്റഗ്രേറ്റഡ് ഹെല്‍ത് കെയര്‍ ആപ്പായ മൈ ആസ്റ്ററിന്റെ സമ്പൂര്‍ണ പതിപ്പ് ഔപചാരികമായി
Breaking News

കഴിഞ്ഞ വർഷം 2022ൽ റാക് പൊലീസ് വ്യോമയാന വിഭാഗം 88 രക്ഷാദൗത്യം നടത്തി

റാ​സ​ല്‍ഖൈ​മ - പോ​യ​വ​ര്‍ഷം 2022 വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി 88 ര​ക്ഷാ​ദൗ​ത്യ​ങ്ങ​ളി​ലേ​ര്‍പ്പെ​ട്ട​താ​യി റാ​ക് പൊ​ലീ​സ് വ്യോ​മ​യാ​ന വ​കു​പ്പ് പത്രകുറിപ്പിൽ അറിയിച്ചു. എന്നാൽ മുകാലത്തെ (2021നെ) ​അ​പേ​ക്ഷി​ച്ച് 2022ല്‍ ​കൂ​ടു​ത​ല്‍ ര​ക്ഷാ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ഏ​വി​യേ​ഷ​ന്‍ ജീ​വ​ന​ക്കാ​ര്‍ നേ​തൃ​ത്വം നൽകിയിരുന്നു. വ്യത്യസ്ത ഘട്ടങ്ങളിലായി പ​ർ​വ​ത​നി​ര​ക​ളി​ല്‍ മറ്റും
Breaking News

വിവിധ കുറ്റങ്ങൾക്ക് ജയിൽശിക്ഷ അനുഭവിച്ച മലയാളികളടക്കം 1530 തടവുകാരെ ജയിൽ മോചിതരാക്കി യു.എ.ഇ

ദുബായ് - ദേശീയ ദിനം പ്രമാണിച്ച് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ വിവിധ കുറ്റങ്ങൾക്ക് ജയിൽശിക്ഷ അനുഭവിച്ച മലയാളികളടക്കമുള്ള 1530 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു. ഒപ്പം മാപ്പ് നൽകിയ തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാനും ശൈഖ്
Leave a Reply

Your email address will not be published. Required fields are marked *