News Kerala/India

2023 ജനുവരി മുതൽ കെ എസ് ആർ ടി സി ജീവനക്കാർ കാക്കി യൂണിഫോമിലേയ്ക്ക് മടങ്ങിവരുന്നു

തിരുവനന്തപുരം -കേരളത്തിലെ കെഎസ്ആർടിസി ജീവനക്കാർ 2023 ജനുവരി മുതൽ കാക്കി യൂണിഫോമിലേയ്ക്ക് മടങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് തൊഴിലാളി യൂണിയനുകളുമായി സിഎംഡി ചർച്ച നടത്തി.

2015ലാണ് മൂന്ന് പതിറ്റാണ്ട് തുടർന്ന് പോന്ന കെഎസ്ആര്‍ടിസിയിലെ കാക്കി യൂണിഫോമിന് മാറ്റം വന്നത്. കെഎസ്ആർടിസിയിൽ പുതുമയും പ്രൊഫഷണല്‍ മുഖവും കൊണ്ടുവരാൻ ആയിരുന്നു ആ മാറ്റംകൊണ്ട് ലക്ഷ്യമവെച്ചത്. ഇപ്രകാരം കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും യൂണിഫോം നീല ഷര്‍ട്ടും കടും നീല പാന്‍റുമാക്കി മാറ്റി. കെഎസ്ആര്‍ടിസിയിലെ മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് ചാര നിറവും. ഇന്‍സ്പെക്ടര്‍മാരുടേത് മങ്ങിയ വെള്ള ഷര്‍ട്ടും കറുത്ത പാന്‍റും ആയി നിസ്‌കർഷിച്ചത്.

എന്നാൽ യൂണിയൻ ഭേദമന്യേ കെഎസ്ആർടിസിയിലെ ജീവനക്കാർ ഏറെ നാളായി ഉയർത്തിയ ആവശ്യമായിരുന്നു കാക്കി യൂണിഫോമിലേയ്ക്ക് മടങ്ങിവരിക എന്നത്. ഏട്ട് വർഷത്തിന് ശേഷമാണ് വീണ്ടും കാക്കി യൂണിഫോമിലേയ്ക്ക് കെഎസ്ആർടിസി മടങ്ങുവാൻ പൊകുവുന്നത്. ഇതു പ്രകാരം ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇന്‍സ്പെക്ടര്‍ക്കുമാണ് കാക്കി. ഒപ്പം സീനിയോറിറ്റി അറിയാന്‍ പ്രത്യേക ബാഡ്ജും ചിഹ്നങ്ങളും ഉള്‍പ്പെടുത്തും. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നീല യൂണിഫോം ആയിരിക്കും.

Shares:

Related Posts

News Kerala/India

മുകേഷിനെതിരായ അന്വേഷണത്തിന് എസ്. പി പൂങ്കുഴലി നേതൃത്വം നൽകുന്ന പ്രത്യേക സംഘം

തിരുവനന്തപുരം: നടനും എം.എൽ.എയുമായ മുകേഷിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. എസ്.പി പൂങ്കുഴലിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. ചേർത്തല ഡിവൈ.എസ്.പി ബെന്നിയാണ് മുകേഷ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ. കൊച്ചി സ്വദേശിയായ നടിയുടെ പരാതിയിൽ നടൻ ജയസൂര്യയുടെ കേസ് ഒഴികെ മറ്റെല്ലാ കേസിന്റെയും അന്വേഷണ
Featured

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈനീകർ വധിച്ചു

ശ്രീന​ഗർ: ജമ്മുകാശ്മീരിൽ നടന്ന ഏറ്റമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ജമ്മു കാശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇന്നലെ വൈകിട്ട് മുതലാണ് പ്രദേശത്ത് ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശം മുഴുവൻ നിയന്ത്രണത്തിലാണെന്ന് സുരക്ഷാ സേന അറിയിച്ചു. ജമ്മുകാശ്മീർ പൊലീസും സൈന്യവും
News Kerala/India

ഇന്ന് മഹാനവമി; പുണ്യം തേടി ആയിരങ്ങള്‍.

നവരാത്രി ദിവസങ്ങളിലെ പ്രധാന ആരാധന ദിനമാണ് മഹാനവമി. മഹാനവമി ദിവസത്തെ, വിശേഷാല്‍ ചടങ്ങുകളും ദേവീ പൂജകളും സംഗീതോത്സവവും മറ്റ് വിശേഷങ്ങളുമായി ക്ഷേത്രങ്ങള്‍ സജീവമായി. കൊവിഡ് പ്രതിസന്ധിയൊഴിഞ്ഞതിന് ശേഷമുള്ള നവരാത്രി ആഘോഷമാക്കുകയാണ് ഭക്തജനങ്ങൾ. പനച്ചിക്കാട് ശ്രീ ദക്ഷിണമൂകാംബീ ദേവി ക്ഷേത്രത്തിലെ കലാമണ്ഡപത്തിൽ വിവിധ
News Kerala/India

ഡി.ജി.പി ഹേമന്ത് ലോഹ്യയെ ജമ്മു കശ്മീര്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി.

ജമ്മുകശ്മീരിലെ ജയില്‍ വിഭാഗം ഡിജിപിയാണ് കൊല്ലപ്പെട്ടത്. എച്ച് കെ ലോഹ്യയുടെ വീട്ടുജോലിക്കാരനെയാണ് കൊലപാതകത്തില്‍ സംശയിക്കുന്നതെന്നാണ് പ്രാഥമിക വിവരം. വീട്ടുജോലിക്കാരന്‍ ഒളിവിലാണെന്നാണ് ജമ്മു സോണ്‍ അഡി. ഡി.ജി.പി മുകേഷ് സിംഗ് വിശദമാക്കിയത്. ഉദയ്വാലയിലുള്ള വസതിയില്‍ കഴുത്ത് മുറിച്ച് കൊല്ലപ്പെട്ട നിലയിലാണ് ലോഹ്യയെ കണ്ടെത്തിയത്.
Leave a Reply

Your email address will not be published. Required fields are marked *