GulfUAE

മിഡില്‍ ഈസ്റ്റ് ചന്ദ്രികയിലെ തൊഴില്‍ പ്രശ്‌നം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ചർച്ചനടത്തി

നിലവിലെ മിഡില്‍ ഈസ്റ്റ് ചന്ദ്രിക ദുബായ് യൂണിറ്റിലെ ജീവനക്കാരുടെ തൊഴില്‍ പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മിഡില്‍ ഈസ്റ്റ് (ദുബായ്) യൂണിറ്റും ഇന്ത്യന്‍ മീഡിയ ഫ്രറ്റേണിറ്റി ദുബായ് ഘടകവും സംയുക്തമായി യുഎഇ സന്ദര്‍ശനത്തിലുള്ള മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും ചന്ദ്രിക മാനേജിംഗ് ഡയറക്ടറുമായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി ഫുജൈറയില്‍ ചര്‍ച്ച നടത്തി.

ഇതുസംബന്ധിച്ച മാധ്യമ കൂട്ടായ്മകളുടെ കത്തും തങ്ങള്‍ക്ക് കൈമാറി. കഴിഞ്ഞ ദിവസം യൂണിയന്‍ മിഡില്‍ ഈസ്റ്റ് സെക്രട്ടറി ടി.ജമാലുദ്ദീനും എന്‍.എ.എം ജാഫറും (മിഡില്‍ ബസ്റ്റ് ചന്ദ്രിക) തങ്ങളെ പാണക്കാട് വസതിയില്‍ സന്ദര്‍ശിച്ച് കത്ത് നല്‍കിയതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു കെയുഡബ്‌ള്യുജെ മിഡില്‍ ഈസ്റ്റ് പ്രസിഡന്റ് എം.സി.എ നാസര്‍, ട്രഷറര്‍ പ്രമദ് ബി.കുട്ടി, ഐഎംഎഫ് കോഓര്‍ഡിനേറ്റര്‍മാരായ അനൂപ് കീച്ചേരി, ശിഹാബ് അബ്ദുല്‍ കരീം, തന്‍സി ഹാഷിര്‍, ജലീല്‍ പട്ടാമ്പി (മിഡില്‍ ഈസ്റ്റ് ചന്ദ്രിക) എന്നിവര്‍ ഫുജൈറയില്‍ തങ്ങളെ നേരില്‍ സന്ദര്‍ശിച്ച് കത്ത് നല്‍കിയത്.

ഇക്കാര്യത്തിലുള്ള അനുഭാവപൂര്‍ണമായ നിലപാട് ആവര്‍ത്തിച്ചു വ്യക്തമാക്കിയ തങ്ങള്‍, കഴിയാവുന്നത്ര വേഗത്തില്‍ പരിഹാര നീക്കം നടത്താമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ദുബായില്‍ പത്രത്തിന്റെ അച്ചടി നിര്‍ത്തി രണ്ട് വര്‍ഷം കഴിഞ്ഞെങ്കിലും ജീവനക്കാരുടെ സേവന, വേതന ആനുകൂല്യങ്ങള്‍ ഇതുവരെ നല്‍കിയിട്ടില്ല.

കെയുഡബ്‌ള്യുജെ, ഐഎംഎഫ് സാഥികളാണ് കത്തില്‍ ഒപ്പു വെച്ചിരിക്കുന്നത്. ഐയുഎംഎല്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്കും ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു.

Shares:

Related Posts

Breaking News

പ്രവാസി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പുതിയ നിയമം ഉടൻ നടപ്പിലാക്കും

ദുബായ്: ഇന്ത്യൻ എയർലൈനുകൾ ഉടൻ തന്നെ ക്യാബിൻ ബാഗേജ് നിയമങ്ങൾ കർശനമായി നടപ്പിലാക്കാൻ തുടങ്ങിയേക്കും. ഈ സാഹചര്യത്തിൽ യുഎഇയിലെ ട്രാവൽ ഏജന്റുമാർ അവ പാലിക്കാൻ ഉപഭോക്താക്കളെ ഉപദേശിക്കണം. കഴിഞ്ഞ ബുധനാഴ്ചയാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി പുതിയ നിയമങ്ങൾ അവതരിപ്പിച്ചത്.
Gulf

ലോകകപ്പിനെ വരവേൽക്കാൻ ഖത്തർ അണിഞ്ഞൊരുങ്ങുന്നു.

ദോ​ഹ - 22-മത് ലോ​ക​ക​പ്പി​ലേ​ക്കു​ള്ള കാ​ത്തി​രി​പ്പു ദൂ​രം ദിവസങ്ങൾ എത്തിനിൽക്കുമ്പോൾ വി​ശ്വ​മേ​ള​യെ അ​ല​ങ്കാ​ര​ങ്ങ​ളോ​ടെ വ​ര​വേ​ൽ​ക്കു​വാൻ തയ്യാറാവുകയാണ് ഖത്തർ. രാ​ജ്യ​ത്തെ കെ​ട്ടി​ട​ങ്ങ​ളും പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളു​മെ​ല്ലാം ലോ​ക​ക​പ്പി​നെ സ്വീ​ക​രി​ക്കു​ന്ന​തി​ന് ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. ബ​സു​ക​ളി​ലും മെ​ട്രോ ട്രെ​യി​നു​ക​ളി​ലും സ്​​റ്റേ​ഷ​നു​ക​ളി​ലും ലോ​ക​ക​പ്പി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളു​ടെ കൂ​റ്റ​ൻ ചി​ത്ര​ങ്ങ​ളും ലോ​ക​ക​പ്പ്
Breaking News

ലോകകപ്പ്​ ഒമാൻ നടപ്പാക്കിയ മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസക്ക്​ അപേക്ഷ സ്വീകരിച്ച്​ തുടങ്ങി

മസ്കത്ത്‌ - ഖത്തർ ലോകകപ്പിനോടനുബന്ധിച്ച്​ ഒമാൻ നടപ്പാക്കിയ മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസക്ക്​ അപേക്ഷ സ്വീകരിച്ച്​ തുടങ്ങി. ഖത്തർ നൽകുന്ന 'ഹയ്യ' കാർഡുള്ളവർ ​ evisa.rop.gov.om എന്ന വെബ്​സൈറ്റ്​ വഴിയാണ്​ അ​പേക്ഷിക്കേണ്ടതെന്ന്​ റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. ഫ്ലൈറ്റ് ടിക്കറ്റ്, ഫോട്ടോ, പാസ്‌പോർട്ട്
Breaking News

ഇൻഡിഗോ ഇന്ത്യ-അബൂദബി പ്രതിദിന പുതിയ സർവിസ്സിനൊരുങ്ങുന്നു

അബൂദബി: ക​ണ്ണൂ​ർ ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​യി​ലെ മൂ​ന്ന്​ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്ന്​ അ​ബൂ​ദ​ബി സാ​യി​ദ്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ പ്ര​തി​ദി​ന സ​ർ​വി​സു​ക​ൾ​ പ്ര​ഖ്യാ​പി​ച്ച്​ ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സ്. ക​ണ്ണൂ​ർ, ച​ണ്ഡി​ഗ​ഢ്, ല​ഖ്​​നോ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ്​ പു​തി​യ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​ത്. പു​തി​യ സ​ർ​വി​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ട്​ ​സു​പ്ര​ധാ​ന​മാ​യ ചു​വ​ടു​വെ​പ്പാ​ണ്​
Leave a Reply

Your email address will not be published. Required fields are marked *