ഷാർജ – പരിശുദ്ധ റമദാന് മുന്നോടിയായി ഷാർജയിൽ 15 പള്ളികൾ കൂടി തുറന്നു. ഷാർജയുടെ വിവിധ ഭാഗങ്ങളിലായി പല വലുപ്പത്തിലും രൂപത്തിലുമാണ് പള്ളികൾ തുറന്നത്. എന്നാൽ അവസാന മിനുക്കു പണികൾ കൂടി നടന്നുകൊണ്ടിരിക്കുന്ന അഞ്ച് പള്ളികൾ കൂടി റമദാൻ അവസാനിക്കുന്നതിന് മുമ്പ് തുറക്കുമെന്ന് അധികൃതർ അറിയിച്ചു. നിലവിലെ എമിറേറ്റിലെ ജനസംഖ്യ ക്രമാതീതമായി വർധിച്ച സാഹചര്യത്തിലാണ് ഇത്തരത്തിൽ പള്ളികളുടെ എണ്ണവും വർധിപ്പിക്കുന്നത്. റമദാനിൽ പള്ളികളിലെത്തുന്നവരുടെ എണ്ണം വർധിക്കുന്നത് മുന്നിൽകണ്ടാണ് റമദാൻ തുടങ്ങുന്നതിന് മുമ്പുതന്നെ 15 പള്ളികൾ തുറന്നത്. നിലവിലെ പള്ളികൾ വലുതാക്കാനും പദ്ധതിയുണ്ട്. പള്ളികളുടെ ശുചിത്വം ഉറപ്പാക്കാൻ അധികൃതർ പരിശോധന നടത്തും. കൂടുതൽ പള്ളികൾ നിർമിക്കാൻ ഷാർജ ഇസ്ലാമിക കാര്യ വകുപ്പ് ആലോചിക്കുന്നതായും അധികൃതർ വ്യക്തമാക്കി.
- Home
- Breaking News
- പരിശുദ്ധ റമദാന് പ്രാത്ഥനക്കായി 15 പുതിയപള്ളികൾ സമ്മാനിച്ച് ഷാർജ
പരിശുദ്ധ റമദാന് പ്രാത്ഥനക്കായി 15 പുതിയപള്ളികൾ സമ്മാനിച്ച് ഷാർജ
Related Posts
ദുബായ് - യുഎഇയുടെ കിഴക്കൻ ഭാഗങ്ങളിലെ മലനിരകളിൽ ഇന്ന് ഉച്ചയോടെ സംവഹന മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്നും, ഇത്തരം അടയാളങ്ങൾ രാജ്യം തണുപ്പിലേക്ക് പ്രവേശിക്കുന്നതിന്റെ മുന്നൊരുക്കങ്ങളാണ് എന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു. അബുദാബിയിലും ദുബായിലും യഥാക്രമം 39 ഡിഗ്രി സെൽഷ്യസും 38
ദുബായ് - ശനിയാഴ്ച നടക്കുന്ന ശബാബ് അൽ അഹ്ലി-അൽഐൻ എഫ്.സി ഫുട്ബാൾ മത്സരം ( അഡ്നോക് പ്രോ ലീഗ് ) കാണാനെത്തുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തേക്ക് സൗജന്യമായി ഇന്ധനം നിറക്കാമെന്ന ഓഫറുമായി യു.എ.ഇയിലെ പ്രമുഖ ഇന്ധന വിതരണ കമ്പനിയായ ഇമാറാത്ത്.
ദുബായ്: കേരളത്തിൽ കളിക്കാനുള്ള മന്ത്രി തല ചർച്ചകൾ സജീവമായി നടക്കുന്നതായി അർജന്‍റീന ടീം മാർക്കറ്റിങ് ഡയറക്ടർ ലിയാൻഡ്രോ പീറ്റേഴ്സൺ. അടുത്ത ഫുട്ബോൾ ലോക കപ്പിന് മുൻപ് ടീം കേരളത്തിൽ എത്തുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു. ദുബായിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സുമായി
റിയാദ്: സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ ഇസ്രായേലുമായി ഒരു ബന്ധവുമില്ലെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ഗസ്സയെ മറ്റു ഫലസ്തീൻ പ്രദേശങ്ങളിൽനിന്ന് വേർപെടുത്താനുള്ള ഏതൊരു ശ്രമത്തെയും സൗദി നിരാകരിക്കുമെന്നും മന്ത്രി ഊന്നിപ്പറഞ്ഞു. ഒപ്പം ‘ദ്വിരാഷ്ട്ര പരിഹാരം





