BusinessGulf

മെറാള്‍ഡാ ജ്വല്‍സ് യു എ ഇയിലെ ആദ്യ സ്‌റ്റോര്‍ ദുബായ് മീനാ ബസാറില്‍ തുറക്കുവാനൊരുങ്ങുന്നു

ദുബായ്: ഇന്ത്യയിലെ പ്രശസ്ത ബ്രാന്‍ഡായ മെറാള്‍ഡാ ജ്വല്‍സ് യുഎഇയിലെ ആദ്യ സ്റ്റോര്‍ ദുബായിലെ മീനാ ബസാറില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലി ഒക്ടോബര്‍ 5ന് ഉച്ചയ്ക്ക് 12 മണിക്ക് സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്യും. മെറാള്‍ഡാ ജ്വല്‍സില്‍ സ്വര്‍ണ്ണം, വജ്രം, രത്‌നങ്ങള്‍, പോള്‍ക്കി, പ്ലാറ്റിനം എന്നിവ ഉള്‍പ്പെടുന്ന വ്യത്യസ്ത വിഭാഗങ്ങളില്‍ വൈവിധ്യമാര്‍ന്ന ആഭരണങ്ങള്‍ ഒരുക്കിയിരിക്കുന്നു. ഇന്ത്യയുടെ പാരമ്പര്യവും ആധുനിക സൌന്ദര്യവും ചേര്‍ത്ത് നിര്‍മ്മിക്കുന്ന മികച്ച ആഭരണങ്ങളാണ് മെറാള്‍ഡയുടെ പ്രത്യേകത.

2019ല്‍ കൊഴിക്കോടാണ് മെറാള്‍ഡാ ജ്വല്‍സ് സ്ഥാപിതമായത്. ഇപ്പോള്‍ കൊഴിക്കോട്, കൊച്ചി, കണ്ണൂര്‍, മംഗളൂരു എന്നിവിടങ്ങളില്‍ സ്‌റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യയിലും യുഎഇയിലുമായി വ്യാപകമാകുകയാണ്. ദുബായിലെ മീനാ ബസാറിലെ സ്‌റ്റോര്‍ ആണ് മെറാള്‍ഡാ ജ്വല്‍സിന്റെ ആദ്യ അന്താരാഷ്ട്ര സ്‌റ്റോര്‍ എന്ന് മെറാള്‍ഡാ ജ്വല്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ ജസീല്‍ മുഹമ്മദ് പറഞ്ഞു. ദുബായിലെ ബര്‍ഷ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലും അബുദാബിയിലും പുതിയ സ്‌റ്റോറുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോളിവുഡ് നടി മൃണാള്‍ താക്കൂര്‍ ആണ് മെറാള്‍ഡയുടെ ബ്രാന്‍ഡ് അംബാസഡര്‍.ദുബായിൽ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മെറാള്‍ഡാ ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ എടത്തില്‍, മെറാള്‍ഡാ ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ ജസീല്‍ മുഹമ്മദ്, മെറാള്‍ഡാ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ സെബാ മൂപ്പന്‍ എന്നിവര്‍ പങ്കെടുത്തു.

Shares:

Related Posts

Breaking News

ആ​സ്റ്റ​ര്‍ ഗ്ലോ​ബ​ല്‍ ന​ഴ്സി​ങ് അ​വാ​ര്‍ഡ്: ഗ്രാ​ന്‍ഡ് ജൂ​റി​യെ പ്ര​ഖ്യാ​പി​ച്ചു

ദുബായ് - ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത്കെ​യ​ര്‍ ല​ണ്ട​നി​ല്‍ ന​ട​ക്കു​ന്ന ആ​സ്റ്റ​ര്‍ ഗാ​ര്‍ഡി​യ​ന്‍സ് ഗ്ലോ​ബ​ല്‍ ന​ഴ്സി​ങ് അ​വാ​ർ​ഡി​ന്‍റെ ഗ്രാ​ന്‍ഡ് ജൂ​റി​യെ പ്ര​ഖ്യാ​പി​ച്ചു. ഹെ​ല്‍ത്ത് കെ​യ​ര്‍, ന​ഴ്‌​സി​ങ് രം​ഗ​ങ്ങ​ളി​ലെ ആ​റു പ്ര​മു​ഖ​രെ​യാ​ണ്​ ജൂ​റി​യാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. സ്വി​റ്റ്‌​സ​ര്‍ല​ൻ​ഡ് ആ​സ്ഥാ​ന​മാ​യ ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ കൗ​ണ്‍സി​ല്‍ ഓ​ഫ് ന​ഴ്‌​സ​സ്, ചീ​ഫ്
Breaking News

കു​ട്ടി​ക​ളു​ടെ വാ​യ​നോ​ത്സ​വത്തിൽ പുസ്തകങ്ങൾ വാങ്ങാൻ 25 ല​ക്ഷം ദി​ർ​ഹം അ​നു​വ​ദി​ച്ച്​ ശൈ​ഖ്​ സു​ൽ​ത്താ​ൻ

ഷാ​ർ​ജ - എ​ക്സ്​​പോ സെ​ന്റ​റി​ൽ ആ​രം​ഭി​ച്ച 14മത് ഷാ​ർ​ജ ചി​​ൽ​ഡ്ര​ൻ​സ്​ റീ​ഡി​ങ്​ ഫെ​സ്റ്റി​വ​ലി​ൽ​നി​ന്ന്​ പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് ​25 ല​ക്ഷം ദി​ർ​ഹം വ​ക​യി​രു​ത്തി സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി. എ​മി​റേ​റ്റി​ലെ ലൈ​ബ്ര​റി​ക​ൾ​ക്ക്​
Leave a Reply

Your email address will not be published. Required fields are marked *