BusinessGulf

ദുബായ് മൻഖൂലിലിൽ ‘യു.ഡ‌ബ്ല്യു മാൾ’ തുറന്ന് യുണീക് വേൾഡ് ഗ്രൂപ്പ്

ദുബായ്: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വർഷങ്ങളുടെ പ്രവർത്തിപരിചയമുള്ള ബിസിനസ് ഗ്രൂപ്പായ യുണീക് വേൾഡിന്‍റെ പുതിയ ഗോൾഡ് ജ്വല്ലറി & ലൈഫ്‌സ്‌റ്റൈൽ ഹബ് ‘യു.ഡ‌ബ്ല്യു മാൾ’ മൻഖൂലിലിൽ പ്രവർത്തനമാരംഭിച്ചു. സബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മാൾ ഉദ്ഘാടനം ചെയ്തു. യുണീക് വേൾഡ് ഗ്രൂപ് ചെയർമാൻ സുലൈമാൻ ടി.എം, മാനേജിങ് ഡയറക്ടർ മുഹമ്മദ് സുഹൈബ്, ഗ്രൂപ് ഡയറക്ടർമാരായ മുഹമ്മദ് ഷകീബ്, മുഹമ്മദ് ശിഹാബ്, മുഹമ്മദ് അലി ടി.എം, സി.ഇ.ഒ അബ്ദുൽ റസാഖ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബർദുബായ് അൽ മൻഖൂൽ ഖലീഫ ബിൻ സായിദ് റോഡിൽ 100,000 ചതുരശ്ര അടിയിൽ നിർമിച്ച യു.ഡബ്ലിയു മാളിൽ സൗജന്യ പാർക്കിങ്ങ് സൗകര്യവുമുണ്ട്.നിലവിൽ മലബാർ ഗോൾഡ്, ജോയ് ആലുക്കാസ്, തനിഷ്ഖ്, കല്യാൺ ജ്യൂവലേഴ്‌സ് തുടങ്ങിയ പ്രമുഖ രാജ്യാന്തര ബ്രാൻഡുകളുടെ വിശാലമായ ഷോറൂമുകൾ യു ഡ‌ബ്ല്യു മാളിൽ പ്രവർത്തിക്കുന്നു.

എല്ലാ വിഭാഗം ഉപയോക്താക്കൾക്കുമായി ഇത്തരമൊരു ഗോൾഡ് ജ്വല്ലറി ഹബ് തുറക്കാനായതിൽ ആഹ്ളാദമുണ്ടെന്ന് യുണീക് വേൾഡ് ഗ്രൂപ് ചെയർമാൻ സുലൈമാൻ ടി.എം പറഞ്ഞു. പ്രമുഖ സംരംഭകൻ സുലൈമാൻ ടി.എം 1998ൽ സ്ഥാപിച്ച യുണീക് വേൾഡ് ഗ്രൂപ് ബിസിനസ് സെന്‍ററുകൾ, എഡ്യൂക്കേഷൻ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ നിലവിൽ സജീവമാണ്.

Shares:

Related Posts

Gulf

കേരളത്തിൽ ഒന്നാമൻ യൂസുഫലി; ഇന്ത്യയിൽ ഒന്നാമൻ അദാനി​; പുതിയ ഫോബ്​സ്​ പട്ടിക.​

ദുബായ് - അമേരിക്കൻ വ്യാപാര മാസികയായ ഫോബ്സ് മാഗസിന്‍റെ ഇന്ത്യയിലെ കോടീശ്വരൻമാരുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ മുകേഷ്​ അംബാനിയെ മറികടന്ന്​ ഗൗതം അദാനി ഒന്നാമനായി ഇടം പിടിച്ചു. 2021ൽ 7,480 കോടി ഡോളർ ആസ്തിയുണ്ടായിരുന്ന അദാനി ഒറ്റ വർഷം കൊണ്ട്​ ഇരട്ടിയാക്കിയാണ്​ (15,000
Breaking News

ഇനി പാർക്കിംഗ് മെഷീൻ തിരഞ്ഞ് നടക്കേണ്ട; അബുദാബിയിൽ അത്യാധുനിക ‘ഫ്രീ ഫ്ലോ സ്മാർട്ട് പാർക്കിംഗ്’ വരുന്നു

അബുദാബിയിൽ വണ്ടി പാർക്ക് ചെയ്യാൻ ഇനി മെഷീനുകൾ തിരഞ്ഞു നടക്കുകയോ മൊബൈലിൽ നിന്ന് എസ്.എം.എസ് അയക്കുകയോ ഒന്നും വേണ്ട, ഇനി കാര്യങ്ങളെല്ലാം വളരെ സിമ്പിളാകാൻ പോവുകയാണ്. യാത്രക്കാർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും കൂടാതെ വളരെ എളുപ്പവും അത്യാധുനികവുമായ 'ഫ്രീ ഫ്ലോ പെയ്ഡ് പാർക്കിംഗ്
Breaking News

10 ദിർഹത്തിന് ഇന്റർ നാഷണല്‍ ഹോളിഡെ പാകേജ് ഒരുക്കി ഹോളിഡെ മേക്കേഴ്സ്.കോം

ദുബായ്: യു.എ.ഇയിലെ ട്രാവല്‍ രംഗത്തെ പ്രമുഖരായ സ്മാര്‍ട്ട് ട്രാവല്‍ ഗ്രൂപ്പിന്‍റെ പുതിയ സംരംഭമായ ഹോളിഡെമേക്കേഴ്സ്.കോമിന്‍റെ ബ്രാന്റ് അംബാസഡറായി മിഥുന്‍ രമേശ്‌ എത്തുന്നു. സ്‌മാർട്ട് ട്രാവൽ ഗ്രൂപ്പ് ചെയർമാൻ അഫി അഹമ്മദ്, ജനറൽ മാനേജർ സഫീർ മഹമൂദ്, ഫിനാൻസ് കൺട്രോളർ ഷെഹ്‌സാദ്, ഹോളിഡേ
Breaking News

ഷാർജയിൽ പൊലീസ്​ ബസ്​ അപകടത്തിൽപെട്ട്​ ഡ്രൈവർ മരിച്ചു.

ഷാർജ - ഷാർജയിൽ പൊലീസ്​ ബസ്​ അപകടത്തിൽപെട്ട്​ ഡ്രൈവർ മരിച്ചു. ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ റോഡിൽ ലോറിയുമായി കൂട്ടിയിടിച്ചാണ്​ അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന മറ്റു ആറ്​ പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമല്ല. പൊലീസ്​ വകുപ്പിലെ ജീവനക്കാരാണ്​ പരിക്കേറ്റവർ. ഇവരെ ഷാർജയിലെ
Leave a Reply

Your email address will not be published. Required fields are marked *