FeaturedGulf

ദുബായുടെ ഗതാഗത ഭാവി ഇനി ബ്ലൂ ലൈൻ പാതയിൽ

ദുബായ്: പൊതുഗതാഗത രംഗത്ത് പുതിയ അധ്യായം കുറിച്ച് ബ്ലൂ ലൈൻ മെട്രോ പദ്ധതിക്ക് ഔദ്യോഗിക തുടക്കം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പദ്ധതിക്ക് തുടക്കം കുറിച്ചതോടെ നഗര ഗതാഗത വികസനത്തിലെ നിർണായക ചുവടുവയ്പ്പായി ഇത് മാറുകയാണ്.

ഏകദേശം 18 ബില്യൺ ദിർഹം ചെലവിൽ നടപ്പാക്കുന്ന പദ്ധതിയുടെ ആകെ ദൂരം 30 കിലോമീറ്ററാണ്. ഇതിൽ വലിയൊരു വിഭാഗം ഭൂഗർഭ ടണലുകളിലൂടെയാണ് കടന്നുപോകുക. 14 അത്യാധുനിക സ്റ്റേഷനുകൾ ഉൾപ്പെടുന്ന ബ്ലൂ ലൈൻ, ദുബായ് ക്രീക്ക് ഹാർബർ, ഇന്റർനാഷണൽ സിറ്റി, ദുബായ് സിലിക്കൺ ഒയാസിസ്, അക്കാദമിക് സിറ്റി ഉൾപ്പെടെയുള്ള പ്രധാന മേഖലകളെ തമ്മിൽ ബന്ധിപ്പിക്കും.

നഗരത്തിലെ ജനസാന്ദ്രത കൂടിയ മേഖലകളിലേക്ക് കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും യാത്ര സാധ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ബ്ലൂ ലൈൻ പൂർത്തിയാകുന്നതോടെ ഏകദേശം പത്ത് ലക്ഷം ആളുകൾക്ക് നേരിട്ടുള്ള ഗതാഗത സൗകര്യം ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.

ദുബായ് മെട്രോയുടെ 20-ാം വാർ്ഷികത്തോടനുബന്ധിച്ച് 2029 സെപ്റ്റംബർ 9-നാണ് ബ്ലൂ ലൈൻ പൊതുജനങ്ങൾക്കായി തുറന്ന് നൽകാൻ ലക്ഷ്യമിടുന്നത്. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദ പൊതുഗതാഗതം കൂടുതൽ പ്രോത്സാഹിപ്പിക്കാനും പദ്ധതി സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ദുബായുടെ ദീർഘകാല നഗര വികസന പദ്ധതിയുടെ ഭാഗമായ ബ്ലൂ ലൈൻ, ഭാവിയിലെ സ്മാർട്ട് സിറ്റിയിലേക്കുള്ള നഗരത്തിന്റെ മുന്നേറ്റത്തിന് കൂടുതൽ കരുത്തേകുമെന്നാണ് വിലയിരുത്തൽ.

Shares:

Related Posts

Breaking News

ഉയർന്ന ഇന്ധനവില അജ്മാനിൽ ടാക്സി നിരക്ക് വര്‍ധിപ്പിച്ചു

അ​ജ്മാ​ന്‍ - നിലവിലെ യു.എ.യിലെ ഇ​ന്ധ​ന വി​ല വ​ർ​ധി​ച്ച​തോ​ടെ ടാ​ക്സി നി​ര​ക്കു​ക​ൾ ഉ​യ​ർ​ന്ന​താ​യി അ​ജ്മാ​ൻ ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ മാ​സം ഒ​രു കി​ലോ​മീ​റ്റ​റി​ന് 1.78 ദി​ർ​ഹം ആ​യി​രു​ന്ന വില ഈ ​മാ​സം കി​ലോ​മീ​റ്റ​റി​ന് 1.83 ദി​ർ​ഹം ഈ​ടാ​ക്കു​മെ​ന്ന് അ​തോ​റി​റ്റി അ​റി​യി​ച്ചത്‌.
Business

മികച്ച വിലയില്‍ ഷോപ്പിംഗ് സമ്മാനിച്ച് വണ്‍ സോണ്‍ ഇന്റര്‍നാഷണല്‍ സഹാറ സെന്ററില്‍

ഷാര്‍ജ: ഏറ്റവും കുറഞ്ഞ വിലയില്‍ മികച്ച ഷോപ്പിംഗ് സമ്മാനിച്ച് മുന്നേറുന്ന കൊറിയ ആസ്ഥാനമായ വണ്‍ സോണ്‍ ഇന്റര്‍നാഷണലിന്റെ പുതിയ ഷോറൂം ഷാര്‍ജ സഹാറ സെന്ററില്‍ പ്രവര്‍ത്തനമാരംഭിച്ചു. ചലച്ചിത്ര താരവും ഇന്‍ഫ്‌ലുവന്‍സറുമായ ആര്‍ജെ മിഥുന്‍ രമേഷും ലക്ഷ്മി മേനോനും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.
Gulf

ജനങ്ങള്‍ നല്‍കുന്ന സ്‌നേഹമാണ് തന്റെ ഊര്‍ജ്ജമെന്ന് ഉഷാ ഉതുപ്പ്

ഷാര്‍ജ - സംഗീത ലോകത്ത് ജനങ്ങള്‍ നല്‍കുന്ന സ്‌നേഹമാണ് തന്റെ ജീവിതത്തിലുടനീളമുള്ള ഊര്‍ജ്ജമെന്ന് ഇന്ത്യന്‍ പോപ്പ് ഗായിക ഉഷാ ഉതുപ്പ് പറഞ്ഞു. പലരും ജീവിതത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് പറയാറുണ്ട്. എന്റെ ജീവിതത്തില്‍ സന്തോഷ നിമിഷങ്ങളെക്കുറിച്ച് മാത്രമെ ചിന്തിക്കാറുള്ളൂ. ജീവിതത്തെ ഉദാത്ത സംഗീതം പോലെ
Business

‘ലോങ്ങ് ഹെയർ ട്രാൻസ്പ്ലാന്റ്’ പുത്തൻ സാങ്കേതിക വിദ്യയുമായിക്യൂറ്റീസ് ഇന്റർനാഷണൽ

ദുബായ്: ഹെയർ ട്രാൻസ്‌പ്ലാന്റ് രംഗത്ത് മുന്നേറ്റം സൃഷ്ടിച്ച മികച്ച കോസ്മെറ്റിക് ശൃംഖലയായ ക്യൂട്ടീസ്സ് ഇന്റർനാഷണൽ പുത്തൻ സാങ്കേതിക വിദ്യ അവതരിപ്പിച്ചു. ദുബായിൽ നടന്ന ചടങ്ങിൽ ക്യൂട്ടീസ്സ് ഇന്റർനാഷണൽ സ്ഥാപക ചെയർമാൻ ഡോ. ഷജീർ മച്ചിഞ്ചേരിയും വൈസ് ചെയർമാനും സി.ഇ.ഒയുമായ ജയൻ.കെയുമാണ് തങ്ങളുടെ
Leave a Reply

Your email address will not be published. Required fields are marked *