Breaking NewsFeatured

ദുബായിൽ ഗോൾഡൻ വിസയ്ക്ക് വൻ തിരക്ക്; അഞ്ച് വർഷത്തിനിടെ ലക്ഷകണക്കിനാൾക്കാർക്കു അംഗീകാരം

ദുബായ്: ദുബായിലെ ഗോൾഡൻ വിസയും കുടുംബ റസിഡൻസ് വിസയും നേടുന്നതിനുള്ള അപേക്ഷകളിൽ ഗണ്യമായ വർധനവുണ്ടായതായി താമസ-കുടിയേറ്റ വകുപ്പ് അറിയിച്ചു. 2021 മുതൽ 2026-ലെ ആദ്യ പാദം വരെയുള്ള കാലയളവിൽ മാത്രം 3,74,679 പേർക്ക് ഗോൾഡൻ വിസ അനുവദിച്ചതായാണ് ഔദ്യോഗിക കണക്ക്.

ഇതിൽ ഏറ്റവും കൂടുതൽ വിസ ലഭിച്ചത് വിദഗ്ധരും പ്രൊഫഷണലുകളും ഉൾപ്പെട്ട കുടുംബങ്ങൾക്കാണ്. റിയൽ എസ്റ്റേറ്റ് നിക്ഷേപകരും ശാസ്ത്രജ്ഞർ, ഗവേഷകർ, വിവിധ മേഖലകളിലെ വിദഗ്ധർ എന്നിവരും പ്രധാന ഗുണഭോക്താക്കളായി. നിക്ഷേപ സൗഹൃദ നയങ്ങളും ദീർഘകാല താമസ സൗകര്യങ്ങളും ദുബൈയെ കൂടുതൽ ആകർഷകമാക്കുന്നതായാണ് വിലയിരുത്തൽ.

അന്താരാഷ്ട്ര കുടുംബ ദിനത്തോടനുബന്ധിച്ച് പുറത്തുവിട്ട ഈ കണക്കുകൾ, കുടുംബ കേന്ദ്രീകൃത സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ദുബൈ കൈവരിച്ച പുരോഗതി വ്യക്തമാക്കുന്നതാണ്. സന്ദർശക വിസ, കുടുംബ റസിഡൻസ്, പാസ്‌പോർട്ട് പുതുക്കൽ, നഷ്ടപ്പെട്ട രേഖകൾക്ക് പകരം നൽകൽ തുടങ്ങി നിരവധി സേവനങ്ങൾ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലൂടെ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.

‘Dubai Social Agenda 33’യും ‘D33 Economic Agenda’യും പിന്തുണയ്ക്കുന്ന രീതിയിൽ കുടുംബങ്ങൾക്ക് കൂടുതൽ സ്ഥിരതയാർന്ന ജീവിതവും നിക്ഷേപ സൗഹൃദ അന്തരീക്ഷവും ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ലോകത്തിലെ മികച്ച താമസ-തൊഴിൽ കേന്ദ്രങ്ങളിലൊന്നായി ദുബൈയെ കൂടുതൽ ശക്തിപ്പെടുത്താൻ ഈ സേവനങ്ങൾ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Shares:

Related Posts

Breaking News

Fintech : ആശങ്ക ഉയര്‍ത്തുന്ന ഫിന്‍ടെക് ബിസിനസ് ; സര്‍ക്കാരും റെഗുലേറ്റര്‍മാരും അസ്വസ്ഥരാകുന്നതിന് കാരണങ്ങളറിയാം

പല ഫിന്‍ടെക്കുകളും ആര്‍ബിഐ നിയന്ത്രിതമല്ല, മറിച്ച് കടം കൊടുക്കല്‍, ഷാഡോ-ലെന്‍ഡിംഗ് എന്നിവയുടെ ബിസിനസ്സിലാണ്. ഇത്തരം ഫിന്‍ടെക്കുകള്‍ രാജ്യത്തിനുയര്‍ത്തുന്ന ഭീഷണി ചെറുതല്ല. സര്‍ക്കാര്‍ എന്തുചെയ്യുന്നുവെന്ന് പലര്‍ക്കും ആശങ്കയുണ്ടാകാം. ഈ വിഷയത്തെ കുറിച്ച് വിശദീകരിക്കുകയാണ് ഇവിടെ. നിരവധി പരാതികള്‍ കണക്കിലെടുത്ത്, ഡിജിറ്റൽ വായ്പകൾക്ക് നിയന്ത്രണം
Featured

ദുബായിൽ അഞ്ച് റോഡുകളിൽ വേഗപരിധി മാറുന്നു; നവംബർ 1 മുതൽ പുതിയ നിയന്ത്രണം

ദുബായ്: ദുബായിലെ അഞ്ച് പ്രധാന റോഡുകളിലെ പരമാവധി വേഗപരിധിയിൽ മാറ്റം പ്രഖ്യാപിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർടിഎ) ദുബായ് പൊലീസും. മൂന്ന് റോഡുകളിൽ വേഗപരിധി ഉയർത്തുകയും രണ്ട് റോഡുകളിൽ കുറയ്ക്കുകയും ചെയ്യും. 2026 നവംബർ 1 മുതൽ പുതിയ വേഗപരിധികൾ
Gulf

സാഹിത്യം ആരുടെയും കുത്തകയല്ല; ജി.ആര്‍ ഇന്ദുഗോപന്‍

ഷാര്‍ജ - സാഹിത്യം ആരുടെയും കുത്തകയല്ലെന്നും പുതിയ യുഗത്തില്‍ അത് കൂടുതല്‍ ജനാധിപത്യവത്കരിക്കപ്പെട്ടതായും കഥാകൃത്തും നോവലിസ്റ്റുമായ ജി.ആര്‍ ഇന്ദുഗോപന്‍ പറഞ്ഞു. ഒരാള്‍ മാത്രമായി ഉണ്ടാക്കിവെച്ചിരിക്കുന്ന ഒരു അത്ഭുത പ്രപഞ്ചമാണ് സാഹിത്യ രചനയെന്ന ചിന്തയുടെ കാലം അസ്തമിച്ചിരിക്കുന്നു. ഒരുപാട് അനുഭവങ്ങളില്‍ നിന്നും കൂട്ടായ്മകളില്‍
Leave a Reply

Your email address will not be published. Required fields are marked *