Breaking NewsFeatured

ദുബായിൽ ഗോൾഡൻ വിസയ്ക്ക് വൻ തിരക്ക്; അഞ്ച് വർഷത്തിനിടെ ലക്ഷകണക്കിനാൾക്കാർക്കു അംഗീകാരം

ദുബായ്: ദുബായിലെ ഗോൾഡൻ വിസയും കുടുംബ റസിഡൻസ് വിസയും നേടുന്നതിനുള്ള അപേക്ഷകളിൽ ഗണ്യമായ വർധനവുണ്ടായതായി താമസ-കുടിയേറ്റ വകുപ്പ് അറിയിച്ചു. 2021 മുതൽ 2026-ലെ ആദ്യ പാദം വരെയുള്ള കാലയളവിൽ മാത്രം 3,74,679 പേർക്ക് ഗോൾഡൻ വിസ അനുവദിച്ചതായാണ് ഔദ്യോഗിക കണക്ക്.

ഇതിൽ ഏറ്റവും കൂടുതൽ വിസ ലഭിച്ചത് വിദഗ്ധരും പ്രൊഫഷണലുകളും ഉൾപ്പെട്ട കുടുംബങ്ങൾക്കാണ്. റിയൽ എസ്റ്റേറ്റ് നിക്ഷേപകരും ശാസ്ത്രജ്ഞർ, ഗവേഷകർ, വിവിധ മേഖലകളിലെ വിദഗ്ധർ എന്നിവരും പ്രധാന ഗുണഭോക്താക്കളായി. നിക്ഷേപ സൗഹൃദ നയങ്ങളും ദീർഘകാല താമസ സൗകര്യങ്ങളും ദുബൈയെ കൂടുതൽ ആകർഷകമാക്കുന്നതായാണ് വിലയിരുത്തൽ.

അന്താരാഷ്ട്ര കുടുംബ ദിനത്തോടനുബന്ധിച്ച് പുറത്തുവിട്ട ഈ കണക്കുകൾ, കുടുംബ കേന്ദ്രീകൃത സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ദുബൈ കൈവരിച്ച പുരോഗതി വ്യക്തമാക്കുന്നതാണ്. സന്ദർശക വിസ, കുടുംബ റസിഡൻസ്, പാസ്‌പോർട്ട് പുതുക്കൽ, നഷ്ടപ്പെട്ട രേഖകൾക്ക് പകരം നൽകൽ തുടങ്ങി നിരവധി സേവനങ്ങൾ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലൂടെ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.

‘Dubai Social Agenda 33’യും ‘D33 Economic Agenda’യും പിന്തുണയ്ക്കുന്ന രീതിയിൽ കുടുംബങ്ങൾക്ക് കൂടുതൽ സ്ഥിരതയാർന്ന ജീവിതവും നിക്ഷേപ സൗഹൃദ അന്തരീക്ഷവും ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ലോകത്തിലെ മികച്ച താമസ-തൊഴിൽ കേന്ദ്രങ്ങളിലൊന്നായി ദുബൈയെ കൂടുതൽ ശക്തിപ്പെടുത്താൻ ഈ സേവനങ്ങൾ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Shares:

Related Posts

Featured

ഷാ​ർ​ജ​യി​ലെ റൗ​ണ്ട്​​എ​ബൗ​ട്ട്​ ഇ​ന്നു​ മു​ത​ൽ അ​ട​ച്ചി​ടും

ഷാ​ർ​ജ: എ​മി​റേ​റ്റി​ലെ ഒ​രു റൗ​ണ്ട്​ എ​ബൗ​ട്ട്​ ഞാ​യ​റാ​ഴ്ച മു​ത​ൽ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ടു​മെ​ന്ന്​ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി അ​റി​യി​ച്ചു. മു​വൈ​ല കോ​മേ​ഴ്‌​സ്യ​ൽ ഏ​രി​യ​യി​ലെ ഹോ​ളി ഖു​ർ​ആ​ൻ കോം​പ്ല​ക്‌​സി​ന് സ​മീ​പം സ്ഥി​തി ചെ​യ്യു​ന്ന റൗ​ണ്ട് എ​ബൗ​ട്ടി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ലാ​ണ്​ അ​ട​ച്ചി​ടു​ന്ന​ത്. ആ​ഗ​സ്റ്റ് 22 വെ​ള്ളി​യാ​ഴ്ച
Gulf

ഷാർജ പുസ്തകമേളയുടെ റൈറ്റേഴ്‌സ് ഫോറത്തിൽ പി എ ഇബ്രാഹിം ഹാജിയുടെ സ്മരണ ജ്വലിച്ചു നിന്ന സായാഹ്നം

ഷാർജ - ഷാർജ പുസ്തകോത്സവങ്ങളിൽ പലപ്പോഴും അതിഥിയായി എത്തിയിരുന്ന വിദ്യാഭ്യാസ വിചക്ഷണനും സംരംഭകനുമായ, അന്തരിച്ച ഡോ. പി എ ഇബ്രാഹിം ഹാജിയുടെ സ്മരണ ജ്വലിച്ചു നിന്ന സായാഹ്‌നമായിരുന്നു ശനിയാഴ്ച പുസ്തകമേളയുടെ റൈറ്റേഴ്‌സ് ഫോറത്തിൽ . ഒലീവ് പ്രസിദ്ധീകരിച്ച മാൻ ഓഫ് മെനി
Breaking News

കാലാവസ്ഥ വ്യതിയാനം; മൂടൽമഞ്ഞ് കടുത്ത ജാഗ്രത നിർദ്ദേശങ്ങളുമായി ദുബൈ പൊലീസ്

ദുബായ് - മാറിയ കാലാവസ്ഥയിൽ അനുഭവപ്പെടുന്ന കനത്ത മൂടൽമഞ്ഞ് സാഹചര്യത്തിൽ റോഡ് സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കുക, പ്രതികൂലമായ കാലാവസ്ഥകളിൽ വേഗത കുറക്കുക, എന്നീ നിർദേശങ്ങൾ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ്. യാത്ര പുറപ്പെടുന്നതിനുമുമ്പ് കാലാവസ്ഥ മുന്നറിയിപ്പുകൾ
Leave a Reply

Your email address will not be published. Required fields are marked *