Breaking News Entertainment Gulf UAE

പ്രവാസത്തിന്‍റെ കരുതലിൽ ദുബായ്; തൊഴിലാളികൾക്കായി വമ്പിച്ച ഈദ് ആഘോഷം

ദുബായുടെ വളർച്ചയ്ക്കും വികസനത്തിനുമായി രാപ്പകൽ അധ്വാനിക്കുന്ന തൊഴിലാളികൾക്ക് ആദരവും സ്നേഹവും പകർന്ന് ഇത്തവണത്തെ ബലിപെരുന്നാൾ ആഘോഷങ്ങൾ ഏറെ ശ്രദ്ധേയമായി. ദുബായ് അൽ ഖൂസ് വേദിയായ ഈ വിപുലമായ സംഗമം, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സും, ദുബായ് പെർമനന്റ് കമ്മിറ്റി ഫോർ ലേബർ അഫയേഴ്സും സംയുക്തമായാണ് സംഘടിപ്പിച്ചത്.

ഏകദേശം 1,27,000-ത്തിലധികം തൊഴിലാളികൾ ഈ സന്തോഷക്കൂട്ടായ്മയുടെ ഭാഗമായി. ബോളിവുഡ് താരങ്ങളുടെ സാന്നിധ്യവും വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ അവതരിപ്പിച്ച കലാ-സാംസ്കാരിക പ്രകടനങ്ങളും ഈദ് ആഘോഷത്തിന്റെ മാറ്റുകൂട്ടി. വിനോദ പരിപാടികൾക്കൊപ്പം ആവേശകരമായ നറുക്കെടുപ്പും ചടങ്ങിന്റെ ഭാഗമായി നടന്നു. നാല് പുതിയ കാറുകൾ ഉൾപ്പെടെ 600-ഓളം സമ്മാനങ്ങളാണ് തൊഴിലാളികൾക്കായി ഒരുക്കിയത്.

ഡു ടെലികോം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, നൂൺ ഫുഡ്, വെസ്റ്റേൺ യൂണിയൻ തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ ഈ പരിപാടിയിൽ പങ്കാളികളായി. സമ്മാനങ്ങൾക്കും വിനോദങ്ങൾക്കുമപ്പുറം, അധ്വാനിക്കുന്നവർക്ക് ദുബായ് നൽകുന്ന കരുതലിന്റെയും അംഗീകാരത്തിന്റെയും ഉത്തമ ഉദാഹരണമായി ഈ ആഘോഷം മാറി.https://youtu.be/lURO_CPNa_M?si=k49lIP0e_dPldKh6

About the author

themediatoc

Leave a Comment